കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ചേലാകര്‍മം അഥവാ സ്ത്രീകളിലെ സുന്നത്ത് കല്യാണം? ഇത് കേരളത്തിലും നടക്കുന്നുണ്ടോ?

  • By Kishor
Google Oneindia Malayalam News

ഇറാഖില്‍ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിലുള്ള നാല്‍പത് ലക്ഷം സ്ത്രീകളില്‍ ഐസിസ് ഭീകരവാദികള്‍ ചേലാകര്‍മം നിര്‍ബന്ധമാക്കുന്നു എന്ന റിപ്പോര്‍ട്ടാണ് സ്ത്രീകളിലെ സുന്നത്ത് കല്യാണം അഥവാ ചേലാകര്‍മത്തെ വീണ്ടും വാര്‍ത്തകളില്‍ എത്തിച്ചത്. വാര്‍ത്തയുടെ സത്യാവസ്ഥയെക്കുറിച്ച് സ്ഥിരീകരണം ഇല്ലെങ്കിലും സുന്നത്ത് കല്യാണം എന്ന ആചാരം മുസ്ലിങ്ങള്‍ക്കിടയിലുണ്ട് എന്നത് വാസ്തവമാണ്.

സ്ത്രീ ലൈംഗിക അവയവത്തിന്റെ ഘടനയില്‍ മാറ്റം വരുത്തല്‍ (Female Genital Mutilation) എന്നാണ് ലോകാരോഗ്യ സംഘടന സ്ത്രീകളിലെ ചേലാകര്‍മത്തിന് നല്‍കിയിരിക്കുന്ന പേര്. പെണ്‍ ചേലാകര്‍മം, സുന്നത്ത് കല്യാണം എന്നും ഇതിന് പേരുണ്ട്. ശരിക്കും എന്താണ് സ്ത്രീകളിലെ സുന്നത്ത് കല്യാണം. എന്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്.

സുന്നത്ത് കല്യാണം സ്ത്രീകളില്‍

സുന്നത്ത് കല്യാണം സ്ത്രീകളില്‍

ആരോഗ്യകരമായ കാരനങ്ങള്‍ക്കല്ലാതെ, ഭാഗികമായോ പൂര്‍ണമായോ സ്ത്രീ ലൈംഗിക അവയവങ്ങള്‍ മുറിച്ചു മാറ്റുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യുന്നതിനെയാണ് സ്ത്രീകളിലെ ചേലാകര്‍മം എന്ന് വിളിക്കുന്നത്.

എന്താണ് ചെയ്യുന്നത്

എന്താണ് ചെയ്യുന്നത്

പുറത്തുകാണുന്ന സ്ത്രീ ലൈംഗികാവയവങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ മുറിച്ചുമാറ്റുന്ന പ്രക്രിയയാണ് ഇത്. ഭഗശിശ്‌നിക, ഗുഹ്യഭാഗത്തെ തൊലി എന്നിവയാണ് മുറിച്ചുകളയുന്നത്.

എന്തിനാണ് സുന്നത്ത് കല്യാണം

എന്തിനാണ് സുന്നത്ത് കല്യാണം

സ്ത്രീകളിലെ ലൈംഗിക വികാരം കുറയ്ക്കാന്‍ വേണ്ടി എന്നാണ് ഇതിന് കാരണമായി പലപ്പോഴും പറയപ്പെടുന്നത്. സ്ത്രീയുടെ വൃത്തിയില്ലാത്ത ലൈംഗിക അവയവങ്ങള്‍ ശുചിയാക്കലാണ് ഇതെന്നും പറയപ്പെടുന്നുണ്ട്.

എവിടെയാണ് സുന്നത്ത് കല്യാണം

എവിടെയാണ് സുന്നത്ത് കല്യാണം

സോമാലിയ, സുഡാന്‍, എതോപ്യ, ഈജിപ്ത്, മാലി തുടങ്ങിയ രാജ്യങ്ങളില്‍ സ്ത്രീകളിലാണ് സുന്നത്ത് കല്യാണം ഏറ്റവും കൂടിയ അളവിലുള്ളത് 13 കോടിയിലധികം സ്ത്രീകള്‍ സുന്നത്ത് കല്യാണത്തിന് വിധേയയായിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

എന്താണ് അനന്തരഫലങ്ങള്‍

എന്താണ് അനന്തരഫലങ്ങള്‍

മാസമുറ താളം തെറ്റല്‍, അണുബാധ, രക്തസ്രാവം, വൃക്ക തകരാറിലാകല്‍, ഗര്‍ഭധാരണത്തിലെ പ്രശ്‌നങ്ങള്‍, പ്രസവത്തില്‍ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ എണ്ണമറ്റ പ്രത്യാഘാതങ്ങളാണ് സ്ത്രീ ശരീരത്തില്‍ സുന്നത്ത് കല്യാണം ഉണ്ടാക്കുന്നത്.

തുന്നിക്കെട്ടുമോ

തുന്നിക്കെട്ടുമോ

മാസമുറ പോകാനും മൂത്രമൊഴിക്കാനും ചെറിയ ഒരു ദ്വാരം മാത്രം ബാക്കിയാക്കി രണ്ട് വശത്തെ തൊലികള്‍ തുന്നിക്കെട്ടുന്ന പരിപാടിയും ചിലയിടങ്ങളില്‍ സാധാരണമാണ്.

എന്തിനാണ് തുന്നിക്കെട്ടുന്നത്

എന്തിനാണ് തുന്നിക്കെട്ടുന്നത്

കല്യാണം കഴിഞ്ഞ് മാത്രമേ തുന്നിക്കെട്ട് അഴിക്കാവൂ എന്നാണ്. സ്വയം ഭോഗം, വിവാഹത്തിന് മുന്‍പുള്ള ബന്ധങ്ങള്‍ തുടങ്ങിയവയില്‍ നിന്നും സ്ത്രീകളെ അകറ്റിനിര്‍ത്താനാണ് ഇതെന്ന് പറയപ്പെടുന്നു.

ആരാണിത് ചെയ്യുക

ആരാണിത് ചെയ്യുക

ആശുപത്രിയിലല്ല, ആയമാരോ പ്രായമായ സ്ത്രീകളോ ആണ് സുന്നത്ത് കല്യാണം നടത്തിക്കൊടുക്കുന്നത്. കത്തി, ബ്ലേഡ്, ഉളി തുടങ്ങിയ സാധനങ്ങള്‍ ഉപയോഗിച്ചാണ് മുറിച്ചുമാറ്റല്‍.

മതം പറഞ്ഞിട്ടുണ്ടോ

മതം പറഞ്ഞിട്ടുണ്ടോ

ഇസ്ലാം മതം സ്ത്രീകളിലെ ചേലാകര്‍മം നിര്‍ബന്ധമാക്കിയിട്ടുണ്ടോ. പിന്നെ എന്തിനാണ് ഇത് നടത്തുന്നത്. സംവാദങ്ങളും വിവാദങ്ങളും തുടരുക തന്നെയാണ്.

കൃസ്ത്യാനികളിലും

കൃസ്ത്യാനികളിലും

മുസ്ലിം സ്ത്രീകളില്‍ മാത്രമല്ല, കൃസ്ത്യന്‍, ജൂത, മതങ്ങളില്‍പെട്ട സ്ത്രീകളിലും സുന്നത്ത് കല്യാണം നടത്താറുണ്ടത്രേ. മാതാപിതാക്കള്‍ തന്നെയാണ് പലപ്പോഴും ഇതിന് മുന്‍കൈയ്യെടുക്കുന്നത്.

അമേരിക്കയിലും

അമേരിക്കയിലും

എണ്ണത്തില്‍ കുറവാണെങ്കിലും അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, കാനഡ, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, സ്വീഡന്‍ തുടങ്ങിയ വികസിത രാജ്യങ്ങളിലും സ്ത്രീകളിലെ സുന്നത്ത് കല്യാണം നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരോധിച്ചുകൂടെ

നിരോധിച്ചുകൂടെ

സ്ത്രീകളിലെ സുന്നത്ത് കല്യാണം നിയമം മൂലം നിരോധിച്ച രാജ്യങ്ങളുണ്ട്. ആഗോളതലത്തില്‍ ഇത് നിരോധിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അഭിപ്രായപ്പെട്ടിരുന്നു.

English summary
Whaht is female genital mutilation and wht it happens?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X