കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ പീഡനത്തിനെതിരെ ഒരു ടോപ്‌ലെസ് ഫോട്ടോഷൂട്ട്!

Google Oneindia Malayalam News

പെണ്ണിന്റെ ശരീരം പെണ്ണിന്റേതാണ്. അത് കണ്ടാരും പനിക്കണ്ട - പ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നടത്തിയ ഫോട്ടോഷൂട്ട് പറഞ്ഞത് ഇതാണ്. വെറുതെയല്ല ഈ സമരം. റോഡില്‍ നടക്കുന്ന പെണ്‍കുട്ടികള്‍ മുതല്‍ സിനിമാ നടിയായ ദീപിക പദുക്കോണ്‍ വരെയുള്ളവരിലേക്ക് നീങ്ങുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കും ദുരനുഭവങ്ങള്‍ക്കും എതിരായ പ്രകടനമാണിത്.

ദീപിക പദുക്കോണിന്റെ ശരീരഭാഗങ്ങള്‍ അടയാളപ്പെടുത്തിയും ചുവന്ന വട്ടം വരച്ചും ടൈംസ് ഓഫ് ഇന്ത്യ എഴുതിയ വിശദീകരണ കുറിപ്പിനെയും സ്വന്തം വെബ്‌സൈറ്റില്‍ ഈ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്യുന്നു. ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളിലേക്ക്. ചിത്രങ്ങള്‍ embodyindia.tumblr.com ല്‍ നിന്നും.

സോറി ഇതൊരു ക്ഷണമല്ല

സോറി ഇതൊരു ക്ഷണമല്ല

ദിസ് ഈസ് നോട്ട് ആന്‍ ഇന്‍വിറ്റേഷന്‍ - ഇത് ഒരു ക്ഷണമല്ല. പോസ്റ്റര്‍ കൊണ്ട് അരയ്ക്ക് മേല്‍ഭാഗം മറച്ച നിലയില്‍ ഒരു വിദ്യാര്‍ഥിനി.

വേണം റെസ്‌പെക്ട്

വേണം റെസ്‌പെക്ട്

സ്ത്രീകളോട് ബഹുമാനം കാണിച്ചേ പറ്റൂ, അല്ലെങ്കില്‍ അത് പിടിച്ചുവാങ്ങേണ്ടി വരും.

വിധിയെഴുതല്ലേ

വിധിയെഴുതല്ലേ

നിങ്ങളുടെ മൂല്യനിര്‍ണയം ഞങ്ങള്‍ക്ക് വേണ്ട. പ്രതിഷേധക്കാരി.

ശരീരം മാത്രമല്ല മനസും

ശരീരം മാത്രമല്ല മനസും

എന്റെ ശരീരത്തെയും എന്റെ മനസിനെയും ബഹുമാനിക്കണം. ഞാന്‍ ഞാനാണ്.

എന്റെ ശരീരം എന്റെ ഇഷ്ടം

എന്റെ ശരീരം എന്റെ ഇഷ്ടം

എന്റെ ശരീരം എന്റെ ഇഷ്ടങ്ങള്‍ എന്നെഴുതിയ പ്ലക്കാര്‍ഡുമായി ഒരു വിദ്യാര്‍ഥിനി

ഏത് നൂറ്റാണ്ടിലാണ്

ഏത് നൂറ്റാണ്ടിലാണ്

പത്തൊമ്പതാം നൂറ്റാണ്ടിലെ മനസ്ഥിതി തിരിച്ചുവരണമെന്ന് ഇവിടെ ആര്‍ക്കാണ് നിര്‍ബദ്ധം

ഞാനുടുക്കുന്നതും ഞാനും

ഞാനുടുക്കുന്നതും ഞാനും

ഞാന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ എന്നെ നിര്‍വചിക്കുന്നില്ല.

പെണ്ണും മനുഷ്യനും രണ്ടല്ല

പെണ്ണും മനുഷ്യനും രണ്ടല്ല

സ്ത്രീസ്വാതന്ത്യം എന്നത് മനുഷ്യ സ്വാതന്ത്ര്യം തന്നെയാണ്. സ്ത്രീക്ക് മാത്രമായി പ്രത്യേകിച്ച് ഒരു സ്വാതന്ത്ര്യമില്ല

ഇങ്ങനെയും

ഇങ്ങനെയും

എമ്പഡി ഇന്ത്യയുടെ പ്രതിഷേധ പ്രകടനത്തില്‍ നിന്നും ഒരു ദൃശ്യം

അവന്‍ അവള്‍ക്ക് വേണ്ടി

അവന്‍ അവള്‍ക്ക് വേണ്ടി

ഹി ഫോര്‍ ഷി എന്നെഴുതിയ പ്ലക്കാര്‍ഡുമായി ഒരു വിദ്യാര്‍ഥി. സ്ത്രീ - പുരുഷ ഭേദമില്ലാതെ വിദ്യാര്‍ഥികള്‍ ഈ പരിപാടിയില്‍ പങ്കെടുത്തു

English summary
Indian students from Harvard did a photoshoot to give out the message - A woman's body is her own.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X