കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരൂ, നമുക്ക് അല്‍പനേരം സെക്‌സിനെപ്പറ്റി പറയാം!

Google Oneindia Malayalam News

സെക്‌സ് എന്ന വാക്കിലെന്തോ പൊട്ടിത്തെറിക്കാന്‍ കിടക്കുന്നു എന്ന ഭാവം ഇനിയും നമുക്ക് മാറിയിട്ടില്ലേ. കുട്ടികള്‍ കാണ്‍കേ കത്തിക്കുത്തും വെടിവെപ്പുമുള്ള സിനിമകള്‍ ആസ്വദിക്കുന്നവര്‍ പോലും ഒരു പ്രണയരംഗം വന്നാല്‍ കുട്ടികളെ അകത്താക്കി വാതിലടക്കുന്നതിന്റെ മനശാസ്ത്രം എന്താണ്. സ്‌കൂളുകളില്‍ സെക്‌സ് വിദ്യാഭ്യാസം വേണ്ട യോഗ മതി എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയാണ് ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുന്നത്.

കുട്ടികള്‍ വരുന്നത് എവിടെനിന്നെന്ന് ചോദിച്ചാല്‍ ആശുപത്രിയില്‍ നിന്നാണെന്ന് മറുപടി കൊടുക്കുന്ന അമ്മമാര്‍ നാട്ടില്‍ ഇപ്പോഴുമുണ്ട്. സദാചാരത്തിന്റെ മേല്‍മുണ്ടിട്ട് നടക്കുന്ന ഇതേ ഇന്ത്യയില്‍ തന്നെയാണ് സ്ത്രീകളും കുട്ടികളും എന്ന് വേണ്ട ഹിജഡകള്‍ പോലും ലൈംഗിക ആക്രമണത്തിന് ഇരകളാകുന്നത് എന്നതും ഒരു യാഥാര്‍ഥ്യമാണ്. ചെറുപ്രായത്തില്‍ ലൈംഗിക വിദ്യാഭ്യാസം കൊടുക്കാതെ അരാജക വാദികളായി കുട്ടികളെ വളര്‍ത്തുന്നത് ഈ ആക്രമണങ്ങള്‍ക്ക് പരിഹാരമാകുമോ.

sex-education

കുറഞ്ഞ പക്ഷം യുവാക്കളെങ്കിലും സെക്‌സ് എന്നതിനെ പേടിയോടെ കാണുന്നില്ല എന്ന് വേണം കരുതാന്‍. സ്‌കൂള്‍ കുട്ടികള്‍ക്ക് പോലും മൊബൈലും ഇന്റര്‍നെറ്റും കിട്ടുന്ന ഇ - യുഗത്തില്‍ കൊച്ചുപുസ്തകങ്ങളും വീഡിയോകളും ഒരു അസുലഭ വസ്തുവല്ല. ജി മെയിലും പത്രവാര്‍ത്തകളും കിട്ടുന്ന അത്രയും ലാഘവത്തില്‍ ഇവയും കുട്ടികള്‍ക്ക് കിട്ടും. ഇവ കുട്ടികളെ നശിപ്പിക്കാതിരിക്കാന്‍ ബോധവ്തകരണം കൊടുക്കുയാണ് വേണ്ടത്. അല്ലാതെ അശ്ലീല സൈറ്റുകള്‍ തുറന്നാല്‍ കൈ അടിച്ചുപൊട്ടിക്കും എന്ന് ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല.

എതിര്‍സ്വരങ്ങളും പ്രകടനങ്ങളും ശക്തമായതോടെ, ലൈംഗിക വിദ്യാഭ്യാസമല്ല, ഇതിന്റെ പേരില്‍ അശ്ലീല ചിത്രങ്ങളും മറ്റും കാണിക്കുന്നത് നിരോധിക്കുകയാണ് വേണ്ടത് എന്ന വിശദീകരണവുമായി മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ രംഗത്തുവന്നിട്ടുണ്ട്. നല്ലത് തന്നെ. കൗമാര ഗര്‍ഭങ്ങളില്ലാതാക്കുകയും ലിംഗസമത്വം ഉറപ്പുവരുത്തുകയും ചെയ്യുന്ന ലൈംഗിക വിദ്യാഭ്യാസം വേണ്ടത് തന്നെ എന്ന മന്ത്രിയുടെ വാക്കുകളെയും സ്വാഗതം ചെയ്യേണ്ടതുണ്ട്.

കാമസൂത്രത്തിന്റെയും ക്ഷേത്രച്ചുമരുകളില്‍ കൊത്തിവെച്ചിട്ടുള്ള നഗ്നശില്‍പങ്ങളുടെയും നാടാണ് ഇന്ത്യ. രാമായണവും മഹാഭാരതവും പോലുള്ള ഇതിഹാസങ്ങളില്‍ പോലും അഗമ്യഗമനത്തിന്റെ കഥകളുണ്ട്. ലൈംഗികതയും ഉറയുമല്ല പ്രശ്‌നം, മറിച്ച് സ്‌കൂള്‍ ക്ലാസുകളില്‍ ജീവശാസ്ത്രം പഠിപ്പിക്കുമ്പോള്‍ തുടങ്ങി ലൈംഗിക സംബന്ധിയായ വാക്കുകളെ അത്, ഇത് പറഞ്ഞ് ശീലിക്കുന്ന കപടതയിലാണ് പ്രശ്‌നം. മാറേണ്ടത് സെക്‌സ് പാപമാണ് എന്ന ചിന്തയാണ്, അതിന് വിളവിലല്ല, മുളയില്‍ തന്നെ ശരിയായ വിദ്യാഭ്യാസം കൊടുത്തേ പറ്റൂ.

English summary
The reality of Sex education and Dr Harsh Vardhan's statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X