കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയുടെ കഥ, തീവ്രവാദത്തിന്റെ പേരില്‍...

  • By Soorya Chandran
Google Oneindia Malayalam News

അബ്ദുള്‍ നാസര്‍ മദനി എന്ന വ്യക്തിയെ തീവ്രവാദത്തിന്റെ മേലങ്കി അണിയിച്ചാണ് പലപ്പോഴും സമൂഹത്തിന് മുന്നില്‍ നിര്‍ത്തിയിട്ടുള്ളത്. ഇടതുപക്ഷവും വലതുപക്ഷവും പലവുരു മദനിയുടെ സഹായം സ്വീകരിച്ചിട്ടുള്ളവരെങ്കിലും അവശ്യ ഘട്ടങ്ങളിലൊന്നും മദനിക്ക് സഹായം ലഭിച്ചില്ല.

കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ഒമ്പതുവര്‍ഷം വിചാരണത്തടവുകാരനായി ദുരിതമനുഭവിച്ച മദനിയെ ഒടുവില്‍ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരും മുമ്പേ ബാഗ്ലൂര്‍ സ്‌ഫോടന കേസിന്റെ പേരില്‍ വീണ്ടും അറസറ്റ്, ജയില്‍വാസം... ഇനിയും തുടങ്ങാത്ത വിചാരണ....

ഒടുവില്‍ സുപ്രീം കോടതി ഇപ്പോള്‍ മദനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നു. എന്താണ് മദനിയുടെ കഥ....

അബ്ദുള്‍നാസര്‍.... മദനിയായത്

അബ്ദുള്‍നാസര്‍.... മദനിയായത്

1966 ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച അബ്ദുള്‍ നാസര്‍. കൊല്ലൂര്‍വിള മഅദ്‌നുല്‍ ഉലൂം കോളേജില്‍ നിന്ന് 'മദനി' ബിരുദം നേടിയതോടെ അദ്ദേഹം അബ്ദുള്‍ നാസര്‍ മദനിയായി. പിന്നെയത് മദനി എന്ന ചുരുക്കപ്പേര് മാത്രമായി.

ഐഎസ്എസ്

ഐഎസ്എസ്

ആര്‍എസ്എസിനെ ചെറുക്കാന്‍ ഇസ്ലാമിക് സേവാ സംഘ് സ്ഥാപിച്ചാണ് മദനി ശ്രദ്ധേയനാകുന്നത്. 1990 ല്‍ ആയിരുന്നു ഇത്.

വധശ്രമം

വധശ്രമം

ഐഎസ്എസുമായി കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രസംഗിച്ച് നടന്ന മദനിക്ക് നേരെ 1992 ല്‍ വധശ്രമം. ഒരു കാല്‍ അദ്ദേഹത്തിന് നഷ്ടമായി.

ആദ്യ അറസ്റ്റ്

ആദ്യ അറസ്റ്റ്

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഐഎസ്എസ് നിരോധിക്കപ്പെട്ടു. അബ്ദുള്‍ നാസര്‍ മദനി അറസ്റ്റില്‍.

 പിഡിപി

പിഡിപി

1993 ല്‍ മദനി സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. പിഡിപി. ഒരിടക്ക് കേരളത്തിലെ പല മണ്ഡലങ്ങളിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ മാത്രം സ്വാധീനമുണ്ടായിരുന്നു പിഡിപിക്ക്.

കോയമ്പത്തൂര്‍ സ്‌ഫോടനം

കോയമ്പത്തൂര്‍ സ്‌ഫോടനം

കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ മദനിക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. കോടതിക്ക് മുന്നില്‍ കെഞ്ചിയിട്ടും മദനിക്ക് ജാമ്യം ലഭിച്ചില്ല. 9 വര്‍ഷം നീണ്ട വിചാരണ തടവ്.

കുറ്റവിമുക്തന്‍

കുറ്റവിമുക്തന്‍

കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ മദനിയെ കോടതി കുറ്റ വിമുക്തനാക്കി. ആരോഗ്യം ക്ഷയിച്ചെങ്കിലും മുഖ്യധാരയിലേക്ക് തിരിച്ചുവരുന്ന മദനിയെയാണ് 2007 ലെ ജയില്‍ മോചനത്തിന് ശേഷം കണ്ടത്.

ബാംഗ്ലൂര്‍ സ്‌ഫോടനം

ബാംഗ്ലൂര്‍ സ്‌ഫോടനം

ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ മദനിക്ക് പങ്കുണ്ടെന്നാണ് ഒരു സുപ്രഭാതത്തില്‍ കര്‍ണാടക പോലീസ് ആരോപിച്ചത്. പിന്നെ അറസ്റ്റ്, വീണ്ടും വിചാരണ തടവുകാരനായി നാല് വര്‍ഷം.

തടിയന്റവിടെ നസീര്‍

തടിയന്റവിടെ നസീര്‍

തടിയന്റവിടെ നസീര്‍ തീവ്രവാദത്തിലേക്കെത്തിയത് മദനിയിലൂടെയായിരുന്നു എന്നാണ് കര്‍ണാടക പോലീസിന്റെ കണ്ടെത്തല്‍.

ഒടുവില്‍ ജാമ്യം

ഒടുവില്‍ ജാമ്യം

കര്‍ണാടക സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് സുപ്രീം കോടതി ഇപ്പോള്‍ മദനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

English summary
The Story of Abdul Nazer Madani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X