കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരണവര്‍ വീരേന്ദ്രകുമാര്‍, ചെറുപ്പം ഡീനും ഷീബയും

  • By Soorya Chandran
Google Oneindia Malayalam News

തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികളൊക്കെ ആയി. ഇനി പ്രചാരണത്തിന്റെ ചൂടാണ്. പലരും നാമ നിര്‍ദ്ദേശ പത്രികയും സമര്‍പ്പിച്ചു കഴിഞ്ഞു.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒരു സ്ഥാനാര്‍ത്ഥിയുടെ പ്രായവും അവശതയും ഒക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വലിയചര്‍ച്ചയാവുകയും ചെയ്തിരുന്നു. മറ്റാരുമല്ല, മലപ്പുറത്തെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഇ അഹമ്മദ് ആയിരുന്നു പ്രായത്തിന്റെ പേരില്‍ അല്‍പം ക്രൂശിക്കപ്പെട്ടത്.

എന്നാല്‍ ഒരു കാര്യം പറയട്ടെ. ഇത്തവണത്തെ പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കൂടുതലുള്ളത് ഇ അഹമ്മദിനല്ല. സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ആയ എംപി വീരേന്ദ്രകുമാറിനാണ്. എന്നാല്‍ മത്സരിക്കുന്ന പ്രമുഖരില്‍ യഥാര്‍ത്ഥ കാരണവര്‍ ബിജെപിയുടെ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയും മുന്‍ കേന്ദ്ര മന്ത്രിയും ആയ ഒ രാജഗോപാല്‍ ആണ്. സ്ഥാനാര്‍ത്ഥികളുടെ പ്രായ വിശേഷങ്ങളറിയാം...

കാരണവര്‍ വീരേന്ദ്രകുമാര്‍

കാരണവര്‍ വീരേന്ദ്രകുമാര്‍

ഇത്തവണ കേരളത്തില്‍ നിന്നുള്ള ഇടത്-വലത് മുന്നണികളിലെ പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായമുള്ള ആള്‍ എംപി വീരേന്ദ്രകുമാര്‍ ആണ്. 77 വയസ്സുണ്ട് ഇദ്ദേഹത്തിന്. പാലക്കാട് മണ്ഡലത്തില്‍ നിന്നാണ് വീരേന്ദ്ര കുമാര്‍ ജനവിധി തേടുന്നത്.

അഹമ്മദിന് രണ്ടാം സ്ഥാനം

അഹമ്മദിന് രണ്ടാം സ്ഥാനം

പ്രായത്തിന്റേയും അവശതയുടേയും പേരില്‍ പഴി കേട്ട ഇ അഹമ്മദ് വയസ്സിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തേ വരൂ. വീരേന്ദ്ര കുമാറിനേക്കാള്‍ ഒരു വയസ്സ് കുറവാണ് അഹമ്മദിന്. 76 വയസ്സ്.

പ്രായം കുറഞ്ഞവര്‍ രണ്ട്

പ്രായം കുറഞ്ഞവര്‍ രണ്ട്

ഇത്തവണത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ രണ്ട് പേരും കോണ്‍ഗ്രസില്‍ നിന്നാണ്. ഡീന്‍ കുര്യാക്കോസും കെഎസ് ഷീബയും.

ഡീന്‍ കുര്യാക്കോസ്

ഡീന്‍ കുര്യാക്കോസ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ ഡീന്‍ കുര്യാക്കോസ് കോണ്‍ഗ്രസിന്റെ ഇടുക്കിയിലെ സ്ഥാനാര്‍ത്ഥിയാണ്. പ്രായം 32.

കെഎസ് ഷീബ

കെഎസ് ഷീബ

പ്രായക്കുറവില്‍ ഡീനിനൊപ്പം നില്‍ക്കുന്ന ആളാണ് കോണ്‍ഗ്രസിന്റെ ആലത്തൂര്‍ സ്ഥാനാര്‍ത്ഥി കെഎസ് ഷീബ. ഷീബക്കും 32 വയസ്സാണ് പ്രായം.

ഇടതിലെ യുവാക്കള്‍

ഇടതിലെ യുവാക്കള്‍

ഇടത് മുന്നണിയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥികള്‍ എന്എന്‍ ഷംസീറും പികെ ബിജുവും എംബി രാജേഷും ആണ് . രണ്ട് പേരും സിറ്റിങ് എംപിമാര്‍ ആണ്.

എഎന്‍ ഷംസീര്‍

എഎന്‍ ഷംസീര്‍

വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയാണ് എഎന്‍ ഷംസീര്‍. എസ്എഫ്ഐയിലൂടേയും ഡിവൈഎഫ്ഐയിലൂടേയും ആണ് ഷംസീറിന്‍റെ രാഷ്ട്രീയ പ്രവേശനം, പ്രായം 36 വയസ്സ്.

പികെ ബിജു

പികെ ബിജു

ആലത്തൂര്‍ മണ്ഡലത്തിലെ സിറ്റിങ് എംപിയും സിപിഎം സ്ഥാനാര്‍ത്ഥിയുമാണ് ഇടതുമുന്നണിയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി. പ്രായം 40 വയസ്സ്.

എംബി രാജേഷ്

എംബി രാജേഷ്

ഇടതുമുന്നണിയിലെ യുവാക്കളില്‍ രണ്ടാം സ്ഥാനം എംബി രാജേഷിനാണ്. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് ആയ എംബി രാജേഷ് പാലക്കാട്ടെ സിറ്റിങ് എംപിയും സ്ഥാനാര്‍ത്ഥിയുമാണ്. പ്രായം 42 വയസ്സ്.

ഒ രാജ ഗോപാല്‍

ഒ രാജ ഗോപാല്‍

ഇത്തവണ കേരളത്തില്‍ നിന്ന് മത്സരിക്കുന്ന പ്രമുഖരില്‍ ഏറ്റവും പ്രായം മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും ആയ ഒ രാജഗോപാല്‍ ആണ്. 84 വയസ്സുണ്ട് ഇദ്ദേഹത്തിന്‌

English summary
Veerendrakumar is the eldest candidate among two fronts in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X