ഇറാഖില്‍ മരണംവിതക്കുന്ന ഐസിസ് തീവ്രവാദികള്‍ ആര്?
ഇറാഖില്‍ നിന്നുള്ള വാര്‍ത്തകള്‍ തീരെ ശുഭകരമല്ല. അധികാര പോരാട്ടത്തിന്റെ പാതയിലേക്ക് സുന്നി തീവ്രവാദികള്‍ ആയുധവുമേന്തി ഇറങ്ങിയതോടെ നൂറ് കണക്കിന് സാധാരണക്കാരാണ് ദുരിതം അനുഭവിക്കുന്നത്. തൊഴില്‍ തേടിയെത്തിയ ഇന്ത്യാക്കാരടക്കമുള്ള വിദേശികളും ഭീതിയുടെ നിഴലിലാണ്.
ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ അല്ലെങ്കില്‍ ഐസിസ്... ഇവരാണ് ഇപ്പോഴത്തെ അതിക്രമങ്ങള്‍ക്ക് പിറകില്‍. സൈന്യത്തെ തുരത്തിയോടിച്ച് രാജ്യത്തെ പല പട്ടണങ്ങളും പിടിച്ചടക്കാന്‍ പോലും അവര്‍ക്കായിരിക്കുന്നു. നാല്പത് ഇന്ത്യക്കാരെ തീവ്രവാദികള്‍ ബന്ദികളാക്കി... അമ്പതോളം നഴ്സുമാര്‍ ആശുപത്രികളില്‍ കുടുങ്ങി കിടക്കുന്നു...
ആരാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ.... എന്താണ് അവരുടെ ലക്ഷ്യം... എന്തിനാണവര്‍ നിരപരാധികളെ കൊന്നൊടുക്കുന്നത്...
ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ
താലിബാന്, അല്‍ഖ്വായ്ദ എന്നീ സംഘടനകളെ പോലെ ലോകം ഭയപ്പെടുന്ന ഒന്നാണ് ഐസിസ്. ഇറാഖും സിറിയയും കേന്ദ്രീകരിചച് പ്രവര്‍ത്തിക്കുന്ന ജിഹാദികളാണ് ഇവര്‍.
രൂപീകരണം
2004 ല്‍ ആണ് ഐസിസ് രൂപീകരിക്കപ്പെടുന്നത്.
ലക്ഷ്യം
ഇറാഖിലേയും സിറിയയിലേയും സുന്നി ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഖലീഫ ഭരണം കൊണ്ടുവരിക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
പല പേരുകള്‍
പല പല പേരുകളിലാണ് ഐസിസ് ഇത്ര നാളും അറിയപ്പെട്ടിരുന്നത്. ആദ്യം അല്‍ഖ്വായ് ഗല ഇറാഖ് എന്നായിരുന്നു പേര്. പിന്നീട് ഹില്‍ഫ് അല്‍ മുതായിബീന് എന്നാക്കി. അത് ഇസ്ലാമിക് സ്റ്റേറ്റ് ഓറ് ഇറാഖ് എന്നായി. പിന്നീടത് ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് അല്‍ ഷാം ആയി. അല്‍ ദവ്ല, ദവ്ല ഇസ്ലാമിയ... പേരുകള്‍ നിരവധിയായിരുന്നു.
ആക്രമണം 2006 ല്‍
2006 ല്‍ ഇറാഖിലെ പ്രധാന പട്ടണങ്ങള്‍ പിടിച്ചടക്കിക്കൊണ്ടായിരുന്നു ഐസിസിന്റെ തുടക്കം.
അബൂബക്കര്‍ അല്‍ ബാഗ്ദാദി
ഐസിസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് എന്നറിയപ്പെടുന്നത് അബൂബക്കര്‍ അല്‍ ബാഗ്ദാദിയാണ്.
സമ്പത്ത്
200 കോടി അമേരിക്കന്‍ ഡോളറിന്റെ ആസ്തിയുണ്ടത്രെ ഐസിസിന്. കള്ളക്കടത്ത് വഴിയാണ് ഇവര്‍ പണം സ്വരൂപിക്കുന്നത്.
പോരാളികള്‍
ലോകത്തിന്റെ വിവധ ഭാഗത്തായി ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയക്ക് പതിനായിരത്തിലധികം പോരാളികള്‍ ഉണ്ടെന്നാണ് വിവരം. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ് തുടങ്ങിയ വിദേശ രാജ്യങ്ങളിലെല്ലാം ഇവര്‍ക്ക് സാന്നിധ്യമുണ്ട്.
പീഡകര്‍
പിടികൂടന്ന ബന്ദികളേയും സൈനികരേയും ക്രൂരമായി പീഡിപ്പിക്കുന്നതും അത് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നതും ഇവരുടെ പതിവാണ്.
ഇന്ത്യയും ലക്ഷ്യം
ഇസ്ലാമിക ലോകമാണ് ഇവരുടെ പരമമായ ലക്ഷ്യം. ഇന്ത്യയില്‍ ഗുജറാത്ത് ആണത്രെ ഇവരുടെ ലക്ഷ്യങ്ങളില്‍ ഒന്ന്.