കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ നടക്കുന്നതെന്ത്?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: എല്ലാം ശ്രീ പത്മനാഭന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ചു എന്ന് അവകാശപ്പെടുന്ന തിരുവിതാംകൂര്‍ രാജവംശത്തെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്നതെന്താണ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് അനധികൃതമായി പുറത്തേക്ക് കടത്താന്‍ രാജകുടുംബം കൂട്ടുനിന്നോ, അല്ലെങ്കില്‍ തന്നെ രാജകുടുംബത്തിന് അതിന്റെ ആവശ്യമുണ്ടോ...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിനെ കുറിച്ച് വിവരങ്ങള്‍ പുറത്ത് വന്ന നാള്‍ മുതല്‍ ഇത്തരം ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സംശയങ്ങളെ അരക്കിട്ടുറപ്പിക്കുന്ന തെളിവുകളുമായി അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം അന്വേഷണം നടത്തി ദില്ലിയിലേക്ക് പറന്നത്.

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. അടുത്തിടെ അന്തരിച്ച മാര്‍ത്താണ്ഡവര്‍മ്മ രാജാവിനെ പോലും ഗോപാല്‍ സുബ്രഹ്മണ്യം തന്റെ റിപ്പോര്‍ട്ടില്‍ കുറ്റക്കാരനാക്കിയിരിക്കുന്നു. എന്തെക്കൊയാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കുന്നത്....

അമിക്കസ് ക്യൂറി

അമിക്കസ് ക്യൂറി

സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യമാണ് ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. രാജാകുടുബത്തേയും സംസ്ഥാന സര്‍ക്കാരിനേയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.

മാര്‍ത്താണ്ഡവര്‍മയും സ്വര്‍ണം കടത്തി?

മാര്‍ത്താണ്ഡവര്‍മയും സ്വര്‍ണം കടത്തി?

മാസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച മാര്‍ത്താവണ്ഡ വര്‍മയും സ്വര്‍ണം കടത്തിയതായാണ് സുപ്രീം കോടതിയല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പണിക്കാരന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 സ്വര്‍ണം തഞ്ചാവൂരിലേക്ക് കടത്തി

സ്വര്‍ണം തഞ്ചാവൂരിലേക്ക് കടത്തി

തഞ്ചാവൂരിലെ ഒരു ജ്വല്ലറിയിലേക്ക് ക്ഷേത്രത്തില്‍ നിന്ന് കണക്കില്‍ പെടാത്ത സ്വര്‍ണം കടത്തിയിട്ടുണ്ട്. ഇതിന് രാജകുടുംബം കൂട്ട് നിന്നു. മണലില്‍ കലര്‍ത്തി, ലോറികളിലാണ് സ്വര്‍ണം കടത്തിയത്.

സ്വര്‍ണപ്പണിക്കാരന്റെ മൊഴി

സ്വര്‍ണപ്പണിക്കാരന്റെ മൊഴി

17 കിലോ സ്വര്‍ണം രാജാവില്‍ നിന്ന് തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ക്ഷേത്രത്തിലെ സ്വര്‍ണപ്പണിക്കാരന്‍ രാജുവിന്റെ മൊഴി. ഇതുകൂടാതെ മൂന്ന് കിലോ ശരപ്പൊലി മാലയും കിട്ടിയിട്ടുണ്ടത്രെ.

സ്വകാര്യ സ്വത്ത്

സ്വകാര്യ സ്വത്ത്

ക്ഷേത്ര സ്വത്ത് രാജകുടുംബം സ്വകാര്യ സ്വത്ത് പോലെയാണ് കൈകാര്യം ചെയ്യുന്നത്. ക്ഷേത്ര ഭരണത്തിന് പുതിയ ഭരണ സമിതി വേണം.

ബി നിലവറ തുറക്കണം

ബി നിലവറ തുറക്കണം

ബി നിലവറ തുറന്ന് കണക്കെടുക്കണം എന്ന സുപ്രീം കോടതി ഉത്തരവിനെതിരെ ദേവപ്രശ്‌നത്തിന്റെ പേര് പറഞ്ഞ് രാജകുടുംബം എതിര്‍ത്തു. എന്നാല്‍ 2007 ല്‍ നിലവറ തുറക്കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

സ്വര്‍ണം പൂശുന്ന യന്ത്രം

സ്വര്‍ണം പൂശുന്ന യന്ത്രം

ക്ഷേത്രത്തിനുള്ള സ്വര്‍ണം പൂശുന്ന യന്ത്രം കണ്ടെത്തി. ക്ഷേത്രത്തിലെ അസ്സല്‍ സ്വര്‍ണം പുറത്ത് കടത്തി വ്യാജ സ്വര്‍ണം വക്കാനുള്ള നീക്കമാണിതെന്നാണ് സംശയിക്കുന്നത്.

വിദേശ കറന്‍സികളിലും വെട്ടിപ്പ്

വിദേശ കറന്‍സികളിലും വെട്ടിപ്പ്

ക്ഷേത്രത്തിന് ലഭിക്കുന്ന വിദേശ കറന്‍സികളിലും വെട്ടിപ്പ് നടക്കുന്നുണ്ട്. ക്ഷേത്ര ഭരണസമിതിക്കും ഇതില്‍ പങ്കുണ്ട്.

കാണിക്കപ്പെട്ടി പ്രത്യുപകാരമോ?

കാണിക്കപ്പെട്ടി പ്രത്യുപകാരമോ?

ക്ഷേത്ര സ്വര്‍ണം കടത്തിക്കൊണ്ടുപോയി എന്ന് പറയപ്പെടുന്ന തഞ്ചാവൂരിലെ ജ്വല്ലറിക്കാരുടെ വകയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണിക്കപ്പെട്ടി. ഇത് ഉപകാര സ്മരണയോ, അതോ ഭയം കൊണ്ടുള്ള പ്രത്യുപകാരമോ

രാജകുടുംബത്തിന് ഇതിന്റെ ആവശ്യമുണ്ടോ

രാജകുടുംബത്തിന് ഇതിന്റെ ആവശ്യമുണ്ടോ

സ്വന്തമായി ഒരുപാച് വ്യാപാര സംരംഭങ്ങള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് ഉണ്ട്. സാമ്പത്തികമായി നല്ല സ്ഥിതിയില്‍ തന്നെയാണ് അവര്‍. ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തി പണമുണ്ടാക്കേണ്ട കാര്യം രാജകുടുംബത്തിനില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

English summary
What is happening in Padmanabhaswamy Temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X