കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയെ കുടുക്കിയത് 2009 ?

  • By Soorya Chandran
Google Oneindia Malayalam News

പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിയെ കുടുക്കിത് യഥാര്‍ത്ഥത്തില്‍ ആരാണ്. കര്‍ണാകടത്തില്‍ അന്ന് അധികാരത്തിലിരുന്ന ബിജെപി സര്‍ക്കാരോ, അതോ കേരളത്തിലെ കോണ്‍ഗ്രസ്സുകാരോ, അതുമല്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷമോ.... ഇങ്ങനെ ഒരു ചോദ്യംചോദിക്കേണ്ട സ്ഥിതിയാണിപ്പോള്‍.

2009 ലെ പൊതുതിരഞ്ഞെടുപ്പില്‍ താനെടുത്ത നിലപാടുകളുടെ പ്രത്യാഘാതങ്ങളാകാം ഇപ്പോഴത്തെ കാര്യങ്ങള്‍ എന്നാണ് മദനി തന്നെ പറയുന്നത്. 2009 ലെ തിരഞ്ഞെടുപ്പില്‍ മദനി ഇടതുപക്ഷത്തിനോടൊപ്പം ആയിരുന്നു നിലകൊണ്ടത്.

Madani

കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ കുറ്റ വിമുക്തനായി കേരളത്തില്‍ തിരിച്ചെത്തിയ മദനിക്ക് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെയായിരുന്നു സ്വീകരണം. എന്നാല്‍ മദനിയുടെ സ്വാധീനം വോട്ടാക്കിമാറ്റാമെന്ന പ്രതീക്ഷയില്‍ സിപിഎം ഒപ്പം കൂടി. രാഷ്ട്രീയ നിലപാടുകളില്‍ മൃദുത്വം വന്ന മദനി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ ഈ സംഭവം ആരെയാകും ചൊടിപ്പിച്ചിട്ടുണ്ടാവുക. കേരളത്തിലെ യുഡിഎഫ് നേതൃത്വത്തേയോ അതോ കര്‍ണാകടത്തിലെ ബിജെപി സര്‍ക്കാരിനേയോ...? ഈ സംശയം ആര്‍ക്കും തോന്നാം. എന്നാല്‍ മദനി ഇക്കാര്യത്തില്‍ കേരളത്തിലെ യുഡിഎഫിനെ നേരിട്ട് കുറ്റപ്പെടുത്തുന്നതേ ഇല്ല.

ജാമ്യം കിട്ടിയതിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനുമായും ഫോണില്‍ സംസാരിച്ചുവത്രെ. 2009 ല്‍ കൂടെ കൊണ്ടുനടന്ന സിപിഎമ്മുകാര്‍ ആരെങ്കിലും മദനിയെ വിളിച്ചോ എന്ന് അറിയില്ല. കര്‍ണാടക സര്‍ക്കാരിന്റെ നിലപാടുകളില്‍ സുധീരനും ഉമ്മന്‍ ചാണ്ടിക്കും അത്ഭുതമായിരുന്നുവെന്നാണ് മദനി പറയുന്നത്.

ഉമ്മന്‍ ചാണ്ടിയും സുധീരനും പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് തന്നെയാണ് ഇപ്പോള്‍ കര്‍ണാടകം ഭരിക്കുന്നത്. മെയ് മാസത്തിന് മുമ്പ് വരെ കേന്ദ്രത്തിലും ഇവരുടെ സര്‍ക്കാര്‍ തന്നെയായിരുന്നു കേന്ദ്രവും ഭരിച്ചിരുന്നത്. എന്നിട്ടും മദനിക്ക് ചികിത്സ കിട്ടുന്നതിന് വേണ്ടി ഇവരൊക്കെ എന്തുചെയ്തു എന്ന് മദനിയെങ്കിലും ചിന്തിക്കുന്നത് നല്ലതാണ്.

English summary
What is the reason behind Madani's case?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X