കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളി പൊളിച്ചത് കോണ്‍ഗ്രസിന്റെ അറിവോടെ?

Google Oneindia Malayalam News

ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു എന്ത് ചെയ്യുകയായിരുന്നു എന്നൊരു മില്യണ്‍ ഡോളര്‍ ചോദ്യമുണ്ടായിരുന്നു മുന്‍പ്. റാവു പൂജാമുറിയിലിരുന്ന് മൗനാനുവാദം കൊടുക്കുകയായിരുന്നു എന്ന് വിമര്‍ശകര്‍ ഇതിനൊരു മറുപടിയും പറഞ്ഞിട്ടുണ്ട്. മസ്ജിദ് തകര്‍ത്തത് ആസൂത്രിതമായാണ് എന്നും ഇക്കാര്യം കോണ്‍ഗ്രസ് പ്രധാനമന്ത്രിയായ നരസിംഹ റാവുവിന് അറിയാമായിരുന്നു എന്നുമാണ് കോബ്ര പോസ്റ്റിന്റെ സ്റ്റിംഗ് ഓപറേഷന്‍ കണ്ടെത്തല്‍.

വിമര്‍ശകര്‍ ആരോപിക്കുന്നത് ശരിയാണെങ്കില്‍, രാഷ്ട്രപതിയ പോലും നിഷ്‌ക്രിയനാക്കി നിര്‍ത്തി ആര്‍ എസ് എസ് അജണ്ടയായ ബാബ്‌റി മസ്ജിദ് തകര്‍ക്കലിന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയത് എന്തിനാണ്. ബാബ്‌റി മസ്ജിദ് തകര്‍ക്കുന്ന കാര്യം കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന് അറിയാമായിരുന്നു എന്ന കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തലിനോട് കോണ്‍ഗ്രസിന്റെ പ്രധാന സഖ്യകക്ഷിയായ മുസ്ലിം ലീഗ് എങ്ങനെയാവും പ്രതികരിക്കുക?

babri-masjid

തുടക്കകാലത്ത് ബി ജെ പിയുടെ പ്രധാന മുദ്രാവാക്യമായിരുന്നു അയോധ്യയിലെ രാമക്ഷേത്രം. 1984 ലോക്‌സഭ തിരഞ്ഞെടുപ്പിലെ രണ്ട് സീറ്റില്‍ നിന്നും 89 ല്‍ 85 സീറ്റുകളാക്കി ബി ജെ പിയെ വളര്‍ത്തിയതില്‍ രാമക്ഷേത്രത്തിനുള്ള പങ്ക് ചെറുതല്ല. വി പി സിഗിന്റെ നാഷണല്‍ ഫ്രണ്ട് സര്‍ക്കാരിന് പിന്തുണ നല്‍കിയ ബി ജെപി താമസിയാതെ കോണ്‍ഗ്രസിനെ വെട്ടി ഭരണം തന്നെ പിടിക്കുമെന്ന് പോലും കരുതിയവരുണ്ട്.

അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ന്നാല്‍ ബി ജെ പിയുടെ പ്രചാരണായുധത്തിന്റെ പ്രസക്തി ഇല്ലാതാകുമെന്നും അതുവഴിയുണ്ടാകുന്ന ന്യൂനപക്ഷ വിരോധം പാര്‍ട്ടിയെ തകര്‍ക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടിയിട്ടുണ്ടാകണം. ഒന്നരലക്ഷത്തോളും കര്‍സേവകരാണ് അയോധ്യയില്‍ 1992 ഡിസംബര്‍ ആറിന് തടിച്ചുകൂടിയത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖത്തേറ്റ ഏറ്റവും വലിയ നാണക്കേടിന് രാഷ്ട്രീയമുത്തശ്ശിയായ കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിന്റെ കൂടി അറിവോടെയായിരുന്നു എന്ന കോബ്ര പോസ്റ്റിന്റെ കണ്ടെത്തല്‍ അന്വേഷണ വിധേയമാക്കേണ്ടതാണ്.

English summary
What is the role of Congress in Babri Masjid demolition and its then prime minister P V Narasimha Rao.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X