കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ഖുശ്വന്ത് സിംഗ്

  • By Meera Balan
Google Oneindia Malayalam News

തൊണ്ണൂറ്റി ഒന്‍പതാമത്തെ വയസില്‍ ഖുശ്വന്ത് സിംഗ് ലോകത്തോട് വിടപറയുമ്പോള്‍ ഇന്ത്യയ്ക്ക് രണ്ട് നഷ്ടങ്ങളാണുണ്ടായത്. ഒന്നാമത്തേത്, ഒരു മികച്ച മാധ്യമപ്രവര്‍ത്തകന്റെ നഷട്ം. രണ്ടാമതായി മികച്ച എഴുത്തുകാരന്റെ നഷ്ടം

ഹാസ്യത്തില്‍ പൊതിഞ്ഞ രചനാ ശൈലിയിലൂടെ വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ തൊടുത്തുവിട്ട് ഈ പ്രതിഭയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരാള്‍ ഇല്ലെന്നതാണ് സത്യം. അദ്ദേഹത്തിന്റെ പംക്തികള്‍ മലയാളത്തിലും മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്തോട് വിട പറഞ്ഞ ഖുശ്വന്ത് സിംഗിന്റെ ജീവിത്തലേക്ക് ഒരു തിരിഞ്ഞ് നോട്ടം

ഖുശ്വന്ത് സിംഗ്

ഖുശ്വന്ത് സിംഗ്

അന്‍പത് വര്‍ഷത്തിലേറെയായി തന്റെ എഴുത്തിലൂടെ വായനക്കാരെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്ത പ്രതിഭയായിരുന്നു ഖുശ്വന്ത് സിംഗ്. ഇന്നത്തെ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ഹഡാലിയില്‍ 1915 ഫെബ്രുവരി 2ന് ആണ് അദ്ദേഹം ജനിച്ചത്.

എല്ലാവരോടും പകയോടെ

എല്ലാവരോടും പകയോടെ

വിത് മാലിസ് ടുവേര്‍ഡ്‌സ് വണ്‍ ആന്റ് ആള്‍ എന്ന കുശ്വന്ത് സിംഗിന്റെ പംക്തി ഏറെ പ്രശസ്തമായിരുന്നു. മലയാളത്തില്‍ ദീപിക പത്രത്തില്‍ ഈ പംക്തി പ്രസിദ്ധീകരിച്ചിരുന്നു

വിവാദ നായകന്‍

വിവാദ നായകന്‍

പൊതു രംഗത്ത് കോണ്‍ഗ്രസ് പക്ഷപാതിയെന്ന് ഇദ്ദേഹത്തെ വിമര്‍ശിയ്ക്കപ്പെട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയോട് അനുകൂല നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ക്ക് പാത്രമായി

പുസ്തകങ്ങള്‍

പുസ്തകങ്ങള്‍

'ട്രയിന്‍ ടു പാകിസ്താന്‍', 'ദ സണ്‍സെറ്റ് ക്ളബ്', ദില്ലി, ട്രൂത്ത് ലവ് ആന്റ് എ ലിറ്റില്‍ മാലിസ്,ദ ഹിസ്റ്ററി ഓഫ് സിഖ്‌സ്, ദ വോയ്‌സ് ഓഫ് ഗോഡ് ആന്റ് അദര്‍ സ്‌റ്റോറീസ്, ദ സിഖ്‌സ് ടുഡേ, വീ ഇന്ത്യന്‍സ് എന്നിങ്ങനെ ഒട്ടേറെ പുസ്തകങ്ങള്‍ എഴുതി. 2013 ല്‍ പ്രസിദ്ധീകരിച്ച ദ ഗുഡ് ദ ബാഡ് ആന്റ് ദ റിഡികുലസ് ആയിരുന്നു അവസാനം പ്രസിദ്ധീകരിച്ച പുസ്തകം

മാധ്യമപ്രവര്‍ത്തനം

മാധ്യമപ്രവര്‍ത്തനം

തികഞ്ഞ മതേതര വാദിയായ ഖുശ്വന്ത് സിംഗ് ഒട്ടേറെ പത്രങ്ങളുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. യോദന, ദ ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യ, ദ ഹിന്ദുസ്ഥാന്‍ ടൈംസ്, ദി നാഷണല്‍ ഹെറാള്‍ഡ് എന്നിവയുടെ പത്രാധിപരായിരുന്നു

കുടുംബം

കുടുംബം

കവാള്‍ മാലിക്ക് ആണ് ഭാര്യ. രാഹുല്‍ സിംഗ് മാല എന്നിങ്ങനെ രണ്ട് മക്കള്‍. പ്രശസ്ത ബോളിവുഡ് നടി അമൃത സിംഗ് ഇദ്ദേഹത്തിന്റെ സഹോദരന്റെ മകളാണ്

അവാര്‍ഡുകള്‍

അവാര്‍ഡുകള്‍

ഒട്ടേറെ അവാര്‍ഡുകള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1974 ല്‍ പത്മ ഭൂഷണ്‍ ലഭിച്ചെങ്കിലും ബഌസ്റ്റാര്‍ ഓപ്പറേഷനില്‍ പ്രതിഷേധിച്ച് അവാര്‍ഡ് 1984 ല്‍ തിരിച്ചയച്ചു.2007 ല്‍ പത്മ വിഭൂഷണ്‍ ലഭിച്ചു. 1980 മുതല്‍ 86 വരെ ഇദ്ദേഹം രാജ്യസഭാംഗമായിരുന്നു.

English summary
Khushwanth Singh is one of India's best-known writers and columnists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X