കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസ ചര്‍ച്ച ചെയ്താല്‍ കേന്ദ്രത്തിനെന്താ പ്രശ്‌നം

  • By Soorya Chandran
Google Oneindia Malayalam News

ഗാസയിലെ പ്രശ്‌നങ്ങള്‍ നമ്മുടെ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്താല്‍ എന്താണ് കേന്ദ്ര സര്‍ക്കാരിന് പ്രശ്‌നം. ഇതിന് മുമ്പും വിദേശ രാജ്യങ്ങളിലെ പ്രശ്‌നങ്ങളില്‍ നമ്മുടെ സഭകള്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലേ, പ്രമേയങ്ങള്‍ പാസാക്കിയിട്ടില്ലേ....?

എന്നാല്‍ ഇത്തവണ ഇസ്രായേല്‍ ആണ് എതിര്‍പക്ഷത്ത് നില്‍ക്കുന്നത് എന്നതാണോ കേന്ദ്രത്തെ ബാധിക്കുന്ന പ്രശ്‌നം. അതോ ഇന്ത്യക്ക് പുറത്തുള്ള കര്യങ്ങളല്ലേ, അവര്‍ തമ്മില്‍തല്ലി ചാകട്ടേ എന്നോ...?

Loksabha

ഇസ്രായേലുമായി നല്ല നയതന്ത്ര ബന്ധമാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. ആ ബന്ധം അങ്ങനെ തന്നെ തുടര്‍ന്നാല്‍ ഭാവിയില്‍ ചിലപ്പോള്‍ എന്തെങ്കിലും ഗുണമൊക്കെ ഉണ്ടാകാനും ഇടയുണ്ട്. എന്നാല്‍ പലസ്തീനെയോ ഹമാസിനേയോ പിന്തുണച്ചാല്‍ എന്തായിരിക്കും ഗതി?

ഹമാസിന് ഇന്ത്യയെ ഒരു കാലത്തും സഹായിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇസ്രായേലുമായി അടുപ്പം സൂക്ഷിക്കുന്ന ഇന്ത്യയോട് അവര്‍ക്ക് തീരെ പ്രതിപത്തിയും ഇല്ല. അങ്ങനെ നോക്കുമ്പോള്‍ നമ്മള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാതിരിക്കുന്നതല്ലേ നല്ലത് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ചിന്ത.

ഇതിപ്പോള്‍ ബിജെപിയെ മാത്രം കുറ്റം പറയേണ്ട വല്ല കാര്യവും ആണോ? യുപിഎ സര്‍ക്കാര്‍ ആയിരുന്നെങ്കിലും ഇങ്ങനെ തന്നെയല്ലേ ചിന്തിക്കുമായിരുന്നുള്ളൂ എന്നൊന്നും ആരും ചോദിക്കരുത്. കാരണം ഗാസ വിഷയത്തില്‍ പ്രമേയം വേണമെന്ന് ആവശ്യപ്പെടുന്നവരില്‍ മുന്നിലുളളത് കോണ്‍ഗ്രസ് ആണ്.

ഗാസയില്‍ കൊല്ലപ്പെടുന്നത് മുസ്ലീങ്ങള്‍, ഇന്ത്യ ഭരിക്കുന്നത് ബിജെപി... അതുകൊണ്ടാണ് ഗാസ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയാകാത്തതെന്നാണ് ചിലരുടെ ആക്ഷേപം. എല്ലാവര്‍ക്കും ആക്ഷേപം ഉന്നയിക്കാന്‍ ജനാധിപത്യത്തില്‍ സാധ്യതകള്‍ ഉണ്ടല്ലോ...

English summary
Why Central Government hesitate to discuss Israel-Palastine issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X