കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയെ കുടുക്കിയ പെണ്ണുങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

സ്ത്രീകളെ കൊണ്ട് ഏറ്റവും അധികം ബുദ്ധിമുട്ടിയ ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ശ്രീമാന്‍ ഉമ്മന്‍ ചാണ്ടി മാത്രമായിരിക്കും. ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ എത്ര പേരാണ് ഇതുവരെ രംഗത്തെത്തിയത്.

മന്ത്രിയായിരുന്ന ഗണേഷ് കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചിയായിരുന്നു ആദ്യം പ്രതിസന്ധി സൃഷ്ടിച്ചത്. തൊട്ടുപിറകെ അതാ വരുന്നു, സോളാര്‍ സരിതയും ശാലു മേനോനും. കുറച്ചുകഴിഞ്ഞപ്പോള്‍ കവിത പിള്ളയുടെ പേരിലും ഉമ്മന്‍ ചാണ്ടിയുടെ ഉറക്കം നഷ്ടപ്പെട്ടു. ഏറ്റവും ഒടുവില്‍ ഇതാ കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്ന ഊര്‍മിള ടീച്ചറും. ഉമ്മന്‍ ചാണ്ടിയുടെ ഉറക്കം കളഞ്ഞ ആ സ്ത്രീകള്‍ ആരൊക്കെയായിരുന്നു.

യാമിനി തങ്കച്ചി

യാമിനി തങ്കച്ചി

സര്‍ക്കാര്‍ വലിയ പ്രശ്‌നമൊന്നും കൂടാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ഗണേഷ് കുമാറും ഭാര്യയായിരുന്ന യാമിനി തങ്കച്ചിയും തമ്മില്‍ പ്രശ്‌നം രൂക്ഷമായത്. പത്രസമ്മേളനവും കോടതിയും കേസും ഒക്കെയായപ്പോള്‍ എംഎല്‍എ സ്ഥാനം പോലും രാജിവക്കുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. നൂലിന്‍മേല്‍ കളി പോലെ മുന്നോട്ട് പോയിരുന്ന മുന്നണിയെങ്ങാന്‍ ഇടിഞ്ഞാല്‍ ഭരണം പോകുമെന്നുറപ്പായിരുന്നു.

സരിത എസ് നായര്‍

സരിത എസ് നായര്‍

മുഖ്യമന്ത്രിയെ ഏറ്റവും അധികം വേട്ടയാടിയത് സരിത എസ് നായര്‍ എന്ന പേരായിരിക്കും. സോളാര്‍ തട്ടിപ്പില്‍ സരിതയെ ചേര്‍ത്ത് മുഖ്യന് പോലും ഏറെ പഴി കേള്‍ക്കേണ്ടി വന്നു.

ശാലു മേനോന്‍

ശാലു മേനോന്‍

സോളാര്‍ കേസില്‍ തന്നെയാണ് സീരിയല്‍-സിനിമ താരമായ ശാലു മേനോന്റെ പേരും സര്‍ക്കാരിനെ കുഴക്കിയത്. പാര്‍ട്ടിയിലെ പല ഉന്നതരുടേയും തലകള്‍ ഈ വിഷയത്തില്‍ ഉരുളുമോ എന്ന് ഉമ്മന്‍ ചാണ്ടിയും ഭയന്നിരുന്നു.

കവിത പിള്ള

കവിത പിള്ള

സോളാറിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പാണ് മെഡിക്കല്‍ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കവിത പിള്ളയുടെ രംഗപ്രവേശനം. കവിതക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നത്.

ബിന്ദു കൃഷ്ണ

ബിന്ദു കൃഷ്ണ

സ്വന്തം പാര്‍ട്ടിക്കാരിയായിട്ടുപോലും ബിന്ദു കൃഷ്ണ ചില പ്രതികരണങ്ങള്‍ ചാണ്ടിക്ക് പണികൊടുത്തു. വയനാട്ടില്‍ വച്ച് ബിന്ദു കൃഷ്ണ പോലീസുകാരനോട് തട്ടിക്കയറിയതാണ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരാന്‍ കാരണമായത്.

ഊര്‍മിള ടീച്ചര്‍

ഊര്‍മിള ടീച്ചര്‍

കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്ന ഊര്‍മിള ദേവിയെ സ്ഥലം മാറ്റിയതായിരുന്നു സ്ത്രീ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നേരിട്ട അവസാനത്തെ വെല്ലുവിളി. വിദ്യാഭ്യാസ മന്ത്രി ഒപ്പിച്ച പണിയാണെങ്കിലും മുഖ്യമന്ത്രിക്കും ഈ വിഷയത്തില്‍ പഴി കേള്‍ക്കേണ്ടി വന്നു.

English summary
Women who disturbed the chief ministership of Oommen Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X