കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ ജഡേജ ഈ ടെസ്റ്റ് ജയിപ്പിക്കും: വിജയ്

Google Oneindia Malayalam News

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇടംകൈ സ്പിന്നര്‍ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തുമെന്ന് ഓപ്പണര്‍ മുരളി വിജയ്. പരമ്പരയില്‍ ഇതുവരെയും വിവാദ നായകനായിരുന്ന ജഡേജ നാലാം ദിവസം മിന്നുന്ന ബാറ്റിംഗോടെ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് സെക്കന്‍ഡ് ചേഞ്ചായി ബൗള്‍ ചെയ്യാനെത്തി ഓപ്പണര്‍ റോബ്‌സനെ പുറത്താക്കി ഇന്ത്യ കാത്തിരുന്ന ബ്രേക് ത്രൂ നല്‍കുകയും ചെയ്തു.

ആദ്യ ദിവസങ്ങളില്‍ ഫാസ്റ്റ് ബൗളിംഗിന്റെ പറുദീസയായിരുന്ന ലോര്‍ഡ്‌സ് നാലാം ദിവസമായതോടെ സ്വഭാവം മാറ്റി. പിച്ചിലെ വിടവില്‍ കുത്തി എമ്പാടും തിരിയുന്ന ലോര്‍ഡ്‌സാണ് നാലാം ദിവസം വൈകുന്നേരം കണ്ടത്. അവസാന ദിവസം സ്പിന്നിന് കൂടുതല്‍ അനുകൂലമാകുന്ന പിച്ചില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ പ്രതീക്ഷയുണ്ട്. നാലാം ദിനം അവസാനത്തെ രണ്ടോവറുകളില്‍ ജഡേജ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ ശരിക്കും പരീക്ഷിച്ചിരുന്നു.

jadeja

ട്രെന്റ്ബ്രിഡ്ജിലെ ആദ്യ ടെസ്റ്റിനിടെ ജെയിംസ് ആന്‍ഡേഴ്‌സനുമായി വഴക്കുകൂടിയ ജഡേജ മോശം പ്രകടനത്തിന്റെ പേരിലും പഴി കേട്ടിരുന്നു. എല്ലാ പരാതികളും തീര്‍ത്ത് 57 പന്തില്‍ നേടിയ 68 റണ്‍സോടെ ജഡ്ഡു ഇന്ത്യയുടെ പ്രതീക്ഷ കാത്തു. ആ ആഹ്ലാദം ജഡേജയും ആഘോഷത്തിലും കാണാമായിരുന്നു. വിജയും ജഡേജയും ചേര്‍ന്ന് 32 പന്തില്‍ ചേര്‍ത്ത 35 റണ്‍സാണ് ഇന്ത്യയുടെ തിരിച്ചടിക്ക് വേഗത കൂട്ടിയത്.

മുപ്പതുകാരനായ തമിഴ്‌നാട് ഓപ്പണര്‍ മുരളി വിജയ്ക്കും വളരെ നിര്‍ണായകമായ ടെസ്റ്റാണ് ലോര്‍ഡ്‌സിലേത്. ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടിയിരുന്നു വിജയ്. എന്നാല്‍ ലോര്‍ഡ്‌സില്‍ അടിച്ച 95 റണ്‍സിന് ഏത് സെഞ്ചുറിയെക്കാളും വിലയുണ്ട്. കോലിയും ധോണിയും രഹാനെയും ബിന്നിയും ചെറിയ സ്‌കോറിന് പുറത്തായ ലോര്‍ഡ്‌സില്‍ 247 പന്തുകള്‍ ക്ഷമയോടെ കളിച്ചാണ് വിജയ് 95 റണ്‍സടിച്ചത്.

English summary
Murali Vijay has backed Jadeja to be a last-day hero against England at Lord's.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X