Don't Miss!
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Technology ഇനി ഡാഷ് ക്യാം വാങ്ങേണ്ട! പഴയ ഫോൺ ഉണ്ടെങ്കിൽ എല്ലാം സെറ്റ്!
- Sports IPL 2024: സഞ്ജുവിന്റെ വിക്കറ്റ് ഞാനും നേടിയിട്ടുണ്ട്, അന്ന് അവന് 16 വയസ്; ഓര്മ പുതുക്കി അക്രം
- Finance 15x15x15 - കോടിപതിയാകാൻ ഒരു സൂത്രവാക്യം
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ആമീര്‍ ഖാന് കാണിച്ചത് അശ്ലീലമാണെന്ന് ഷാരൂഖ് ഖാന്
തന്റെ പുതിയ ചിത്രമായ പി കെ യുടെ പോസ്റ്ററില്‍ നഗ്നത പ്രദര്‍ശിപ്പിച്ച ആമീര്‍ ഖാന് ആകെ പെട്ടിരിക്കുകയാണ്. പോസ്റ്ററിനെതിരെ കാണ്‍പൂരിലെ ഒരു അഭിഭാഷകന് പൊതു താല്പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസിലെ വാദം ഇന്ന് (ആഗസ്റ്റ് 7) കോടതി കേള്‍ക്കും. വനിതാ സംഘടനകളും ഇക്കാര്യത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
അതിനിടില്‍ പോസ്റ്റ് കോപ്പിയടിയാണെന്ന ആരോപണവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നേരിട്ടു. പക്ഷെ ഇതുവരെ ഈ വിഷയത്തില്‍ ബോളിവുഡില്‍ നിന്നാരും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ കിംഗ് ഖാന് ഷാരൂഖ് പ്രതികരിച്ചിരിക്കുന്നു. ആമീര്‍ ഖാന് കാണിച്ചത് അശ്ലീലമാണെന്നാണ് ഷാരൂഖിന്റെ അഭിപ്രായം.
ടാലന്റ് വേള്‍ഡ് സ്റ്റേജ് ലൈവിനിടെയാണ് ഷൂരൂഖിന്റെ പ്രതികരണം. ബെല്‍റ്റിനിടയില്‍ ഒളിപ്പിച്ചിരിക്കുന്നത് പ്രദര്‍ശിപ്പിക്കാമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കവെയാണ് ഷാരൂഖ് ആമീറിനിട്ട് താങ്ങിയത്. ബെല്റ്റിനുള്ളിലുള്ളത് പ്രദര്‍ശിപ്പിക്കുന്നത് അശ്ലീലമാണ്. അത് തനിക്ക് ചേരില്ല. ഇത്തരം പ്രദര്‍ശനത്തെ കഴിവാണെന്ന് പറയാന്‍ കഴിയില്ലെന്നും ഷാരൂഖ് പറഞ്ഞു.
രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് പി കെ. പോസ്റ്ററില്‍ പൂര്‍മ നഗ്നനായ ആമീര്‍ റെയില്‍വെ പാളത്തില്‍ നില്‍ക്കുന്നതാണ്. ഒരു ടേപ്പ് റെക്കോര്ഡര്കൊണ്ട് നാണം മറച്ചിട്ടുണ്ട്. പോസ്റ്റര്‍ ലൈംഗികാതിക്രമത്തിന് പ്രേരിപ്പിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് പൊതു താത്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.
വിനോദ് ചോപ്ര ഫിലിംസും ഹിരാനിയും യുടിവിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ആക്ഷേപഹാസ്യമായി ഒരുക്കുന്ന ചിത്രത്തില്‍ അനുഷ്ക ശര്‍മയാണ് നായിക. ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ