Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പ്രിയങ്കയ്ക്ക് 9 കോടി; കാവ്യ എവിടെ കിടക്കുന്നു?

Posted by:
Published: Thursday, April 19, 2012, 15:39 [IST]

ബോളിവുഡിലെ കേമികളെന്ന് നടിയ്ക്കുന്ന താരറാണിമാരെയെല്ലാം നാണിപ്പിയ്ക്കുന്നൊരു വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ തേജയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ സഞ്ജീറിന്റെ റീമേക്കില്‍ അഭിനയിക്കുന്നതിന് പ്രിയങ്ക ചോപ്ര വാങ്ങുന്ന പ്രതിഫലം കേട്ടാണ് മറ്റു തരുണീമണികളെല്ലാം നാണിച്ചു തല കുമ്പിട്ടത്.

19 south top earning heroines 2 aid0032

ഒമ്പത് കോടി രൂപയെന്ന വമ്പന്‍ തുക വാങ്ങി ഇന്ത്യമഹാരാജ്യത്തെ മറ്റുനടിമാരെയെല്ലാം ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് ഈ മുന്‍ ലോകസുന്ദരി. ഇത്രയും വലിയൊരു തുക നമ്മുടെ പാവം തെന്നിന്ത്യന്‍ നടിമാര്‍ക്ക് വിദൂരമായ സ്വപ്‌നമെന്ന് പറയാതെ വയ്യ.

ദക്ഷിണേന്ത്യയിലെ ഒരു കോടി ക്ലബില്‍ കയറിക്കൂടാന്‍ ഭാഗ്യം സിദ്ധിച്ച മറ്റൊരു സുന്ദരി തൃഷയാണ്. 1.2 കോടി രൂപ കണക്കുപറഞ്ഞു വാങ്ങുന്ന തൃഷയ്ക്ക് പിന്നിലാണ് ഒരു കോടി രൂപ വീതം വാങ്ങുന്ന അനുഷ്‌ക്ക ഷെട്ടിയുടെയും കാജല്‍ അഗര്‍വാളിന്റെയും സ്ഥാനം. തപസ്സി , തമന്ന, സാമന്ത എന്നിവരും കഷ്ടിച്ച് ഒരു കോടി രൂപയോളം ഓരോ സിനിമയിലൂടെയും സമ്പാദിയ്ക്കുന്നുണ്ട്.

ദക്ഷിണേന്ത്യയിലെ മറ്റു സിനിമാവിപണികളായ കന്നഡ, മലയാളം എന്നീ ഭാഷകളിലെ നടിമാരുടെ കാര്യം ഇതിലും കഷ്ടമാണ്. കന്നഡയിലേറ്റവുമധികം പ്രതിഫലം പറ്റിയ നടിയെന്ന ബഹുമതിയും നമ്മുടെ നയന്‍സിന് സ്വന്തമാണ്. 50 ലക്ഷം രൂപയ്ക്കാണ് നയന്‍സ് കന്നഡത്തില്‍ പ്രത്യക്ഷപ്പെട്ടത്. 40 ലക്ഷം വാങ്ങിയ കന്നഡ നടി രമ്യ (ദിവ്യ സ്പന്ദന)യാണ് രണ്ടാമത്.

പല തമിഴ്-തെലുങ്ക് സിനിമകളുടെ പത്തിലൊന്ന് തുക മുടക്കിയാണ് കന്നഡ-മലയാളം സിനിമകള്‍ നിര്‍മിയ്ക്കുന്നത്. ബോളിവുഡിനെപ്പോലെ തന്നെ തമിഴ്-തെലുങ്ക് സിനിമകള്‍ക്ക് വിദേശത്തും വന്‍സ്വീകാര്യതയാണ് ലഭിയ്ക്കുന്നതെന്ന് കന്നഡ നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ഒരു കാര്യമുറപ്പിയ്ക്കാം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ നടിമാര്‍ ദരിദ്രരാണെന്ന് പറയേണ്ടി വരും. അന്യഭാഷകളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന നടിമാര്‍ കണക്കുപറഞ്ഞ് കാശുവാങ്ങുന്നുണ്ടെത് സത്യം. 20-30 ലക്ഷം രൂപയാണ് ഇവരുടെ വിലനിലവാരം.

ഇതുമാറ്റിനിര്‍ത്തിയാല്‍ മലയാളത്തിലെ സൂപ്പര്‍നായികയെന്ന് വിശേഷിപ്പിയ്ക്കാവുന്ന കാവ്യ മാധവന്‍ പ്രതിഫലം കേട്ടാല്‍ നമ്മുടെ സിനിമാക്കാരൊന്ന് നാണിയ്്ക്കും. വെറും 17 ലക്ഷം രൂപയാണ് കാവ്യ മാധവന്‍ വാങ്ങുന്നതത്രേ. തൊട്ടടുത്ത് നില്‍ക്കുന്ന മംമ്ത മോഹന്‍ദാസ് വാങ്ങുന്നതാവട്ടെ 15 ലക്ഷം രൂപയും....
ആദ്യപേജില്‍
നയന്‍സ് തന്നെ വമ്പത്തി

English summary
B'wood and K'wood imports are said to fetch salaries that are between 20 to 30 lakh, but the highest paid local girl currently is Kavya Madhavan
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Test , Lord's Cricket Ground, St John's Wood
England: 180 / 6, 59 Overs
IPL, M Chinnaswamy Stadium, Bangalore
Royal Challengers Bangalore won by 24 runs
IPL, Himachal Pradesh Cricket Association Stadium, Dharmasala
Kings XI Punjab won by 50 runs