Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

നല്ല സിനിമകളുടെ രക്ഷകനായി പട്ടിക്കര

Posted by:
Published: Sunday, May 6, 2012, 15:20 [IST]

Malayalam Cinema Low Budjet Production
 

പുലിജന്മം, ഏകാന്തം, ഒരിടം, ഒറ്റ കൈയ്യന്‍, അടയാളങ്ങള്‍, സദ്‌ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, വാസ്‌തവം, നോട്ടം, ഭൂമിയ്‌ക്കൊരു ചരമ ഗീതം, എംടിയെക്കുറിച്ചു ഹരികുമാര്‍ ചെയ്‌ത ഡോക്യുമെന്ററി, ഈ അടുത്തകാലത്ത്‌ തുടങ്ങി മലയാളസിനിമ അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ക്കു പിന്നില്‍ ഷാജി പട്ടിക്കരയുടെ കാര്യദര്‍ശിത്വമുണ്ട്‌.

തൃശൂര്‍ പട്ടിക്കര സ്വദേശിയായ ഷാജിയുടെ ഭാര്യ അധ്യാപികയായ ജെഷീദയാണ്‌. ഒരു വയസ്സുകാരന്‍ മുഹമ്മദ്‌ ഷാന്‍ മകന്‍. 2007ല്‍ ഒറ്റ കൈയ്യന്‍ 22 ലക്ഷം കൊണ്ട്‌ പൂര്‍ത്തിയാക്കിയതിന്റെ അംഗീകാരമായി ജെസി ഫൌണ്ടേഷന്റെ ഏറ്റവും മികച്ച നിര്‍മ്മാണ കാര്യദര്‍ശിക്കുള്ള ഇന്‍സ്‌പെയര്‍ അവാര്‍ഡ്‌ ലഭിക്കുകയുണ്ടായി. സദ്‌ഗമയയുടെ പിന്നണി പ്രവര്‍ത്തനത്തിന്‌ സുരാസു കള്‍ച്ചറല്‍ സൊസൈറ്റിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്‌ ഷാജി പട്ടിക്കരയ്‌ക്ക്‌.

മലയാള സിനിമ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ മുടക്കുമുതല്‍ തിരിച്ചു കിട്ടുക എന്ന കഠിന പരീക്ഷണത്തിനു നൂറുശതമാനം വിശ്വസിച്ച്‌ ഏല്‌പിക്കാവുന്ന നിര്‍മ്മാണ നിയന്ത്രകനാണ്‌ പട്ടിക്കര. അതുകൊണ്ടുതന്നെ സിനിമക്കാരുടെ പ്രിയപ്പെട്ടവനും.

ചെയ്‌തു തീര്‍ക്കാന്‍ സിനിമകളുടെ നീണ്ട നിരതന്നെയുണ്ട്‌ ഷാജി പട്ടിക്കരയുടെ മുമ്പില്‍. രമേശ്‌ മാണിയത്തിന്റെ 'നക്ഷത്ര പൂക്കള്‍', കെ ഗോപിനാഥിന്റെ 'ഇത്രമാത്രം', എംജി ശശിയുടെ 'കള്ളന്റെ കഥ', കെ മധുവിന്റെ 'ബാങ്കിംഗ്‌ ഹവേഴ്‌സ്‌', സലീം ബാബയുടെ 'പാളയം മാര്‍ക്കറ്റ്‌', ഹരിദാസിന്റെ 'അബ്‌കാരിയുടെ മകന്‍', ശശിപരവൂര്‍, അനില്‍, ഹരികുമാര്‍ എന്നിവരുടെ പേരിട്ടിട്ടില്ലാത്ത ചിത്രങ്ങള്‍... ഈ നിര നീണ്ടു പോവുകയാണ്‌.

സൂപ്പര്‍ സ്റ്റാറുകളില്ലാതെ, മെഗാപരിവേഷങ്ങളില്ലാതെ സിനിമാ രംഗത്തെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്ന ചിത്രങ്ങളുടെ അമരത്ത്‌ ഷാജിപട്ടിക്കര ആത്മവിശ്വാസത്തിന്റെ കരുത്തോടെ ഇരിപ്പുണ്ട്‌. ഏതുനിര്‍മ്മാതാവിനും സംവിധായകനും ധൈര്യമായി കടന്നുചെല്ലാം, കടിഞ്ഞാണ്‍ ഏല്‍പ്പിക്കാം.

ആദ്യപേജില്‍ വായിക്കുക
ലോ ബഡ്‌ജറ്റ്‌ സിനിമകളുടെ സൂത്രധാരന്‍

English summary
Shaji Pattikara is the brain behind the financial success of most of the malayalam movies now.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Test , Lord's Cricket Ground, St John's Wood
England: 180 / 6, 59 Overs
IPL, M Chinnaswamy Stadium, Bangalore
Royal Challengers Bangalore won by 24 runs