Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

റാഫിയ്ക്കും മെക്കാര്‍ട്ടിനും സംഭവിച്ചത്

Posted by:
Published: Tuesday, June 19, 2012, 15:44 [IST]

Rafi And Mecartin To Split After Mumbai Dosth 2
 

ചോക്ലേറ്റ്, റോബിന്‍ഹുഡ്, എന്നിവയിലൂടെ തിരക്കഥയില്‍ ഉയര്‍ന്നു വന്ന സച്ചി-സേതു കൂട്ട് ഈഗോ ക്ലാഷില്‍ പിളര്‍ന്നു കഴിഞ്ഞു. സേതു മല്ലുസിംഗ് എഴുതി വിജയിപ്പിച്ച് സ്വതന്ത്രരചനയുടെ വിജയം കാണിച്ചു കൊണ്ടാണ് ഈഗോയെകുറിച്ച് പറയുന്നത്. സച്ചിയും സ്വതന്ത്രമായ സിനിമ എഴുതി കഴിഞ്ഞു. മോഹന്‍ലാല്‍ ജോഷി ചിത്രം റണ്‍ ബേബി റണ്‍. റാഫിയും മെക്കാര്‍ട്ടിനും പരസ്പരം തെറ്റി പിരിഞ്ഞിട്ടില്ല എന്നു പറയുമ്പോഴും ഒറ്റക്കെഴുതാന്‍ തീരുമാനമെടുത്തുകഴിഞ്ഞു.

ഇന്‍സ്‌ന്റെന്റ് ട്രീറ്റ്‌മെന്റിന്റെ വക്താക്കളായ ദിലീപിന്റെ വലംകയ്യായ സിബി കെ ഉദയകൃഷ്ണയുടെ കൂട്ടു ദൗത്യം ഇനി എത്രകാലം എന്ന് കണ്ടറിയണം. സഹോദരന്‍മാരായതിനാല്‍ നല്ല രീതിയില്‍ പരസ്പരം തിരിച്ചറിയുന്നവരായതിനാല്‍ ബോബി-സഞ്ജയ് കൂട്ടുകെട്ട് കുറച്ചുകൂടി ബലവത്താണ്. കാസനോവ പോലെ രണ്ടെണ്ണം കൂടി എഴുതിയാല്‍ എപ്പോള്‍ പിരിഞ്ഞെന്നു ചോദിക്കലാവും ഇവരുടെ അടുത്ത സ്റ്റേ്ജ്.

കാമ്പുള്ള സൃഷ്ടികള്‍ കൊണ്ട് ശ്രദ്ധേയമായ വരാണ് ബോബി-സഞ്ജയ്, സിനിമയെ വെറും കച്ചവടത്തിനപ്പുറം കലാപരവും പ്രതിബദ്ധതയാര്‍ന്നതുമായ ഒരു മാധ്യമമെന്ന രീതിയില്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചവര്‍. പക്ഷേ കാസനോവ പോലെ ഒരെണ്ണം എല്ലാപ്രതീക്ഷകളും തെറ്റിച്ചുകളഞ്ഞു. ആത്മവിശ്വാസകുറവ് തന്നെയാവും പലപ്പോഴും കൂട്ടുകെട്ടിന് പ്രേരിപ്പിക്കുന്നത്.

ആത്മവിശ്വാസം കൂടുന്നതോടെ കൂട്ടുകെട്ടു പൊളിയുകയുംചെയ്യുന്നു. മലയാളത്തിലെ എക്കാലത്തേയും ഹിറ്റുസിനിമകളും കലാമൂല്യവും ജനപ്രീതിയാര്‍ജ്ജിച്ചവയും ഒക്കെ ആത്മവിശ്വാസമുള്ള ഒറ്റയാളുകളുടെ സൃഷ്ടികള്‍ തന്നെയായിരുന്നു. ക്രിയാത്മകതയ്ക്ക് എന്നും ഈ വഴിതന്നെ സുരക്ഷിതം.

ആദ്യ പേജില്‍
ഇരട്ട തിരക്കഥാകൃത്തുക്കള്‍ വഴിപിരിയുന്നതെന്തിന്?

English summary
Initial media reports indicated Rafi and Mecartin they split over.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST