twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കമ്മീഷന്‍ കിട്ടുന്നത് കൊണ്ടാകാം എന്ന് കരുതാം, പക്ഷേ എനിക്കത് സ്‌നേഹമായാണ് തോന്നിയത്, നവ്യ പറയുന്നു

    |

    സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ എല്ലാം പങ്കുവെക്കുന്ന നടിയാണ് നവ്യ നായര്‍. നൃത്തത്തിലും സജീവമാണ് നടി. ഇപ്പോഴിതാ മകന്റെ ഒപ്പം വെക്കേഷന്‍ ആസ്വദിക്കാന്‍ ബാലിയില്‍ പോയതിന്റെ വിശേഷങ്ങളാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ബാലിയില്‍ പോയി മടങ്ങുന്നതിനിടെ ഹൃദയം തൊടുന്ന ഒരു കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്.

    അതിഥി ദേവോ ഭവ എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന പോലെ തനിക്ക് മറ്റൊരു സ്ഥലത്തും കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് നവ്യ നായര്‍. അവര്‍ പോയ സ്ഥലത്ത് ലോ ടൈഡ് കാരണം വാട്ടര്‍ സ്‌പോര്‍ട്‌സ ചെയ്യുന്നുണ്ടായിരുന്നില്ല. എന്നാല്‍ തങ്ങളുടെ മുഖത്തെ നിരാശ കണ്ടപ്പോള്‍ അവര്‍ നാല് കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലത്ത് വിളിച്ചു ചോദിച്ചു.

    navya

    തന്നെയും മകനെയും അവിടെ എത്തിച്ചു കൊടുത്തെന്നും പറഞ്ഞു. ചിലപ്പോള്‍ കാശ് കിട്ടും എന്നുള്ളതുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തത് എന്നൊക്കെ പറഞ്ഞാലും തനിക്ക് അത് കരുതല്‍ ആയിട്ടാണ് തോന്നയിതെന്നും നവ്യ പറഞ്ഞു. നവ്യ തന്റെ ഹൃദയം തൊടുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്.

    'നായികയായി മീന വേണം'; 63-കാരനായ രാമരാജനൊപ്പം അഭിനയിക്കില്ലെന്ന് നടി മീന; നടിക്കെതിരെ രോഷം'നായികയായി മീന വേണം'; 63-കാരനായ രാമരാജനൊപ്പം അഭിനയിക്കില്ലെന്ന് നടി മീന; നടിക്കെതിരെ രോഷം

    ബാലിയോട് വിട...ഞാനൊരു സഞ്ചാരിയല്ല പക്ഷേ നടത്തിയ ചുരുക്കം യാത്രകളില്‍ നിന്ന് ഇത് പറയാതെ വയ്യ .. അതിഥി ദേവോ ഭവാ ! അതിവിടെ കണ്ടതുപോലെ മറ്റെവിടെയും കാണാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല..ആദ്യമൊക്കെ ഇതൊരു അസാധാരണ ബഹുമാനവും സ്‌നേഹവും കാണിക്കലാണോ എന്ന് തോന്നി (എന്തിലും ഒരു സംശയം നമ്മുടെ ട്രേഡ് മാര്‍ക്ക് ആണല്ലോ) പക്ഷേ അല്ല ഒരു ചെറിയ അനുഭവം കുറിക്കാം ...

    'പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ശ്രമിച്ചു, വനിതയുടെ റെക്കോർഡ് വിൽപ്പനയായിരുന്നു, ദാസേട്ടനെ കണ്ടാണ് പഠിച്ചത്''പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ശ്രമിച്ചു, വനിതയുടെ റെക്കോർഡ് വിൽപ്പനയായിരുന്നു, ദാസേട്ടനെ കണ്ടാണ് പഠിച്ചത്'

    നുസ ദുവ എന്ന സ്ഥലത്താണ് ഞങ്ങള്‍ ആദ്യം എത്തിയത് , അവിടെ നിന്ന് ഉബുദ് പിന്നീട് ചാങ്കൂ ഇതായിരുന്നു 8 ദിവസത്തേക്കുള്ള പ്ലാന്‍ .പക്ഷേ വാട്ടര്‍ സ്‌പോര്‍ട്‌സ് അധികവും നുസ ദുവ ആയതിനാല്‍ മോന്റെ ആഗ്രഹപ്രകാരം ഞങ്ങള്‍ അവസാന ദിവസം നുസ ദുവയിലേക്ക് തിരിച്ചെത്തി, എത്തിയപ്പോഴാണ് ഞങ്ങള്‍ താമസിച്ച ബീച്ച് ഫ്രണ്ട് ഹോട്ടലിന്റെ 100 മീറ്റര്‍ മാറിയുള്ള സെന്ററില്‍ ലോ ടൈഡ് കാരണം ,ആക്റ്റിവിറ്റീസ് ചെയ്യുന്നില്ല എന്ന് പറഞ്ഞത് , അടുത്ത ദിവസം കാലത്ത് ഞങ്ങള്‍ മടങ്ങുകയുമാണ്.

    ഐശ്വര്യ വീണ്ടും വിവാഹത്തിനൊരുങ്ങുന്നു?, ഇതിനായിരുന്നോ അടിയന്തരമായി ഡിവോഴ്‌സെന്ന് സോഷ്യല്‍ മീഡിയഐശ്വര്യ വീണ്ടും വിവാഹത്തിനൊരുങ്ങുന്നു?, ഇതിനായിരുന്നോ അടിയന്തരമായി ഡിവോഴ്‌സെന്ന് സോഷ്യല്‍ മീഡിയ

    ഞങ്ങളുടെ മുഖത്തെ നിരാശ കണ്ടപ്പോള്‍ , ഏകദേശം 4 കിലോമീറ്റര്‍ ദൂരെ ഉള്ള ഒരു സ്ഥലത്ത് വിളിച്ചു ചോദിച്ചു , ഞങ്ങളെ അവര്‍ അവിടെ എത്തിച്ചു . അവര്‍ക്ക് ഇതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ കമ്മീഷന്‍ കിട്ടുന്നത് കൊണ്ടാകാം എന്നൊക്കെ കരുതാം, പക്ഷേ എനിക്കതിനെ സ്‌നേഹമായിട്ടാണ് തോന്നിയത് , പരിഗണനയായിട്ടാണ് തോന്നിയത്.

    navya

    എപ്പോഴും കാണുമ്പോള്‍ അവിടെ ഉള്ള എല്ലാ കടകളിലെയും കടലിലെയും കൊട്ടാരങ്ങളിലെയും വീടുകളിലെയും റോഡിലെയും ടാക്‌സിയിലെയും മനുഷ്യര്‍ക്കെല്ലാം മനംനിറയ്ക്കുന്ന ചിരിയാണ് .. ഇവിടേക്ക് മടങ്ങി വരാന്‍ തോന്നുന്ന സുരക്ഷിതത്വം ആ ചിരിയില്‍ എനിക്ക് കാണാനായി ..

    മോന്റെ ഒപ്പം ഉള്ള യാത്രയായതിനാല്‍ എന്റെ ഇഷ്ടത്തിനുള്ള മ്യൂസിയം ഒക്കെ അധികം കാണാന്‍ കഴിഞ്ഞില്ല പക്ഷേ ഇനിയുമൊരു അങ്കത്തിനുള്ള ബാല്യം ബാലിയില്‍ ബാക്കിയുണ്ട് ...വീണ്ടും കാണാനുള്ള കൊതിയോടെ... വിട... എന്നുമാണ് നവ്യ കുറിച്ചിരിക്കുന്നത്.

    Read more about: navya nair
    English summary
    Actress Navya Shares Her Experience Of Bali Trip With Her Son
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X