Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

അര്‍ച്ചന-ആസിഫ് ഗോസിപ്പിന് പിന്നില്‍

Posted by:
Published: Monday, March 12, 2012, 11:57 [IST]

12 archan kavi asif ali love 2 aid0167
അര്‍ച്ചനയും ആസിഫും തമ്മിലെന്താണെന്ന ചോദ്യം തങ്ങളെ അടുത്തറിയാത്തവര്‍ മാത്രമേ ചോദിക്കൂവെന്നാണ് അര്‍ച്ചന പറയുന്നത്. ആസിഫും താനും നല്ല സുഹൃത്തുക്കളാണ്. ഇരുവീട്ടുകാര്‍ക്കും ഇക്കാര്യം അറിയാം.

ദില്ലിയില്‍ നിന്ന് തന്റെ മാതാപിതാക്കള്‍ വരുമ്പോള്‍ സ്വീകരിയ്ക്കാനായി ആസിഫാണ് കൂടെ വരാറുള്ളത്. താന്‍ ആസിഫിന്റെ വീട്ടില്‍ പോയിട്ടുണ്ട്. ആസിഫും താനും തമ്മില്‍ യാതൊരു കെമിസ്ട്രിയുമില്ല. തമ്മില്‍ കണ്ടാല്‍ അപ്പോള്‍ അടി ഉറപ്പാണെന്നും അര്‍ച്ചന പറയുന്നു.

അടുത്തിടെ തങ്ങളൊരുമിച്ച് ഒരു കാറിന്റെ പരസ്യം ചെയ്തിരുന്നു. ഷൂട്ടിങ്ങിനിടയില്‍ മുട്ടനടിയായിരുന്നു. പൃഥ്വിരാജിന്റെ കല്യാണ റിസപ്ഷന് പോകും മുമ്പ് താന്‍ വെള്ള വസ്ത്രമാണ് ധരിക്കുന്നതെന്ന് ആസിഫിനെ അറിയിച്ചിരുന്നു.

അതിനാല്‍ നീ വെള്ള വസ്ത്രം ധരിക്കരുതെന്നും പ്രത്യേകം പറഞ്ഞു. എന്നാല്‍ അതൊന്നും കാര്യമാക്കേണ്ടന്നായിരുന്നു ആസിഫിന്റെ നിലപാട്. എന്നിട്ടും ഞങ്ങള്‍ ഒരുമിച്ച് കാറില്‍ റിസപ്ഷനെത്തിയതും ഇരുവരും വെള്ള വസ്ത്രം ധരിച്ചതും ഒട്ടേറെ ഗോസിപ്പുകള്‍ പരക്കാന്‍ ഇടയാക്കി.

ആദ്യ പേജില്‍
ആസിഫിന് ഒരുപാട് കാമുകിമാരുണ്ട്!

English summary
Actress Archan Kavi is laughing off rumors she's romancing Asif Ali after the pair was spotted some places.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter