രാജേഷും മീരയും തമ്മിലുള്ള പ്രണയം ഇരുവരും തുറന്നു സമ്മതിച്ചിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ അകന്നു. രാജേഷുമായുളള പ്രണയം തകര്‍ന്നത് മീരയുടെ കരിയറിനെ ദോഷമായി ബാധിച്ചു. നടി സിനിമാലോകത്തു നിന്ന് മാറിനിന്നു.
ഇരുവരും തമ്മിലുള്ള പ്രണയം തകര്‍ന്നത് ഒരു മലയാളി ബിസിനസ്സുകാരന്‍ മൂലമാണെന്നാണ് പുതിയ ഗോസിപ്പ്. മീരയ്ക്ക് ഈ ബിസിനസ്സുകാരനുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. മീരയേക്കാള്‍ വളരെയേറെ പ്രായക്കൂടുതലുള്ള ഇയാള്‍ക്ക് സിനിമാരംഗത്തും നല്ല പിടിപാടുണ്ട്.
മീരയ്ക്ക് സിനിമയില്‍ അവസരം കുറഞ്ഞ സമയത്ത് ഇദ്ദേഹം നടിയോടൊപ്പം നിന്നു. സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ നടിയ്ക്ക് ആവശ്യത്തിലധികം പണം നല്‍കി സഹായിക്കുകയും ചെയ്തു.
എന്നാല്‍ ബിസിനസ്സുകാരനുമായുള്ള നടിയുടെ അടുപ്പം കാമുകനായ രാജേഷിന് ഇഷ്ടമായിരുന്നില്ല. ഇതിനെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ അകന്നതും നടി രാജേഷിനെ വിട്ട് ചെന്നൈയില്‍ നിന്ന് കേരളത്തിലെത്തിയതെന്നും പാപ്പരാസികള്‍ പറയുന്നു. എന്തായാലും മലയാളി ബിസിനസ്സുകാരനും നടിയും തമ്മില്‍ ഇപ്പോള്‍ പിരിയാനാവാത്ത വിധം അടുപ്പത്തിലാണെന്നും ഇവര്‍ ഉറപ്പിച്ചു പറയുന്നു.
ആദ്യ പേജില്‍
മീരയുടെ പ്രണയം തകര്‍ന്നതെങ്ങനെ?





















