ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതിലുള്ള പരിഭവം റോമ ലിസ്റ്റിനെ അറിയിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഉസ്താദ് ഹോട്ടലില്‍ നടിയ്ക്ക് പറ്റിയ വേഷം ഇല്ലായിരുന്നുവെന്നും അതുകൊണ്ട് നടിയെ ഒഴിവാക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും ലിസ്റ്റിന്‍ നടിയോട് പറഞ്ഞു. താന്‍ നിര്‍മ്മിക്കാന്‍ പോകുന്ന പുതിയ ചിത്രത്തില്‍ റോമ തന്നെയാവും നായികയെന്നും ലിസ്റ്റിന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടത്രേ.
മോഹന്‍ലാല്‍ നായകനായ ഗ്രാന്റ്മാസ്റ്ററാണ് നടിയുടേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. ഇതിലെ കഥാപാത്രത്തിലേതിന് സമാനമായി നൃത്തത്തിലും സംഗീതത്തിലും താത്പര്യമുള്ള ഒരു പെണ്‍കുട്ടിയായാവും പുതിയ ചിത്രത്തിലും റോമ വേഷമിടുക.
എന്തായാലും ലിജിന്റെ പുതിയ സംരംഭത്തിലും റോമ നായികയാവുന്നതോടെ ഇരുവരേയും ചുറ്റിപ്പറ്റി പടര്‍ന്ന ഗോസിപ്പിന് ശക്തിയേറുമെന്നാണ് സിനിമാലോകം കരുതുന്നത്. എന്നാല്‍ ഗോസിപ്പുകളെ പറ്റിയോര്‍ത്ത് താന്‍ ടെന്‍ഷനടിക്കാറില്ലെന്നാണ് റോമയ്ക്ക് പറയാനുള്ളത്. വിവാദങ്ങളെ പോസിറ്റീവായിട്ടെ എടുക്കാറുള്ളൂ. എല്ലാവരും തന്നെ കുറിച്ച് നല്ലതു പറയണമെന്ന നിര്‍ബന്ധം ഇല്ലെന്നും റോമ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ആദ്യ പേജില്‍
ലിസ്റ്റിന്‍-റോമ ഗോസിപ്പ് വീണ്ടും





























