Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ലാലേട്ടന് തൃഷയെ നായികയായി വേണം

Posted by:
Published: Tuesday, June 12, 2012, 11:47 [IST]

D Company Mohanlal Trisha 2
 

അഞ്ച് വ്യത്യസ്ത ആക്ഷന്‍ സിനിമകളുടെ സംഗ്രഹമാണ് ഡി കമ്പനി. ഇതില്‍ ജോഷി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തിലാണ് മോഹന്‍ലാല്‍ നായകനാവുന്നത്. ഷാജി കൈലാസ്, വിനോദ് വിജയന്‍, ദീപന്‍, പത്മകുമാര്‍ എന്നിവരാണ് ഡി കമ്പനിയിലെ മറ്റു ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.

ഡി കമ്പനിയില്‍ തൃഷയെ നായികയായി വേണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ടതായാണ് സിനിമാലോകത്തെ സംസാരം. തൃഷ അഭിനയിച്ചാല്‍ ചിത്രത്തിന് കൂടുതല്‍ ഫ്രഷ്‌നസ് വരുമെന്നാണ് ലാലിന്റെ അഭിപ്രായം. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം മൂലം ചിത്രവുമായി സഹകരിക്കാനാവില്ലെന്നാണത്രേ നടിയുടെ നിലപാട്.

ഇതിന് പുറമേ നടി ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെടുന്നതും ചിത്രത്തിന്റെ നിര്‍മ്മാതാക്കളെ വലയ്ക്കുന്നുണ്ട്. എന്നാല്‍ പ്രതിഫലത്തിന്റെ പേരില്‍ നടിയെ ഒഴിവാക്കരുതെന്നാണത്രേ ലാലിന്റെ അഭിപ്രായം. ഇതിനായി തന്റെ പ്രതിഫലത്തില്‍ കുറവ് വരുത്തിയാലും പ്രശ്‌നമില്ലെന്നും നടന്‍ പറഞ്ഞത്രേ.

ഡി കമ്പനിയിലഭിനയിക്കാന്‍ തൃഷ സമ്മതം മൂളിയാല്‍ നടിയുടെ ആദ്യ മലയാള ചിത്രമാവും ഇത്. പൃഥ്വിരാജ്, ദിലീപ്, ഫഹദ് ഫാസില്‍, ആസിഫ് അലി, ജയസൂര്യ, അനൂപ് മേനോന്‍ തുടങ്ങിയവരും ഡി കമ്പനിയില്‍ അണിനിരക്കുന്നു. മോഹന്‍ലാലും തൃഷയുമൊന്നിക്കുന്ന ആദ്യ ചിത്രമെന്ന ഖ്യാതി ഡി കമ്പനി സ്വന്തമാക്കുമോ എന്ന് കാത്തിരുന്ന് കാണാം.

ആദ്യ പേജില്‍
തൃഷയ്ക്ക് വേണ്ടി മോഹന്‍ലാല്‍ രംഗത്ത്‌

English summary
The buzz is that director Joshiy, who will be directing Mohanlal in one of the segments, was hoping to rope in K-Town beauty Trisha opposite the superstar.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
England: 337 / 7, 94 Overs