കടല്‍ എന്ന മണിരത്‌നം ചിത്രത്തില്‍ നിന്ന് സാമന്ത പിന്‍മാറിയതുമായി ബന്ധപ്പെട്ട് സിനിമാലോകത്ത് പല ഗോസിപ്പുകളും പരക്കുന്നുണ്ട്. ഡേറ്റില്ലാത്തത് കൊണ്ടാണ് നടി ചിത്രത്തില്‍ നിന്നൊഴിഞ്ഞതെന്നാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍ കടല്‍ത്തീരത്തെ മണലും കടല്‍ വെള്ളവും മൂലം ചര്‍മ്മ പ്രശ്‌നങ്ങളുണ്ടാവുന്നതിനാലാണത്രേ സാമന്ത ചിത്രത്തോട് ഗുഡ്‌ബൈ പറഞ്ഞത്. ഇതിന് പുറമേ ചില ഈഗോ ക്ലാഷുകളും നടിയുടെ പിന്‍മാറ്റത്തിന് കാരണമായതായി റിപ്പോര്‍ട്ടുണ്ട്.
കാര്‍ത്തിയുടെ നായികയായി ബിരിയാണി എന്ന ചിത്രത്തില്‍ സാമന്ത വേഷമിടുന്നുണ്ട്. ഇതിന് പുറമേ നീതാനെ എന്‍ പൊന്‍വസന്തം, നാന്‍ ഈ എന്നീ ചിത്രങ്ങളും സാമന്തയുടെ കസ്റ്റഡിയിലുണ്ട്. ഒരു വിക്രം ചിത്രത്തിലും സാമന്ത നായികയാവുന്നു. തമിഴിന് പുറമേ ചില തെലുങ്ക് ചിത്രങ്ങളിലേയ്ക്കും നടിയെ കരാര്‍ ചെയ്തിട്ടുണ്ട്.
എന്തായാലും മണിരത്‌നം ചിത്രത്തെ സാമന്തയും കൈവിട്ടതോടെ പുതിയ നായികയെ കണ്ടെത്താനുള്ള തത്രപ്പാടിലാണത്രേ ചിത്രവുമായി ബന്ധപ്പെട്ടവര്‍. തമിഴ് നടന്‍ കാര്‍ത്തിക്കിന്റെ മകന്‍ ഗൗതമാണ് ചിത്രത്തിലെ നായകന്‍.
ആദ്യ പേജില്‍
കടലിലില്‍ നിന്ന് സാമന്ത തടിയൂരി





























