Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മീര ജാസ്മിന് നന്നാവാന്‍ ഉദ്ദേശമില്ലേ?

Posted by:
Updated: Friday, July 13, 2012, 16:20 [IST]

Meera Again Creates Problems
 

ലൊക്കേഷനിലെ പെരുമാറ്റവുമായി ബന്ധപ്പെട്ട് പണ്ടേക്കുപണ്ടേ ദുഷ്‌പേര് സമ്പാദിച്ച നടിയാണ് മീര ജാസ്മിന്‍. സെറ്റില്‍ വൈകിവന്നും നേരത്തെ പോയുമൊക്കെ ഒരുപാടു പേരുടെ ക്ഷമ പരീക്ഷിച്ചിട്ടുണ്ട് ഈ നടി. നല്ല അഭിനേത്രിയെന്ന് പേര് നേടുകയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയുമൊക്കെ ചെയ്‌തെങ്കിലും മീരയെ പല പ്രമുഖരുടെയും നോട്ടപ്പുള്ളിയാക്കിയതിന് കാരണം ഈ പെരുമാറ്റമായിരുന്നു.

വ്യക്തി ജീവിതത്തിലെ ചില പ്രശ്‌നങ്ങളും കരിയറിലെ തിരിച്ചടികളും കാരണം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മീര തീരുമാനിയ്ക്കുകയും അത് നടപ്പാക്കുകയും ചെയ്തു. ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്‌തെങ്കിലും അതില്‍ ചിലതൊന്നും നേടാനാവാതെ പോയത് താരത്തെ വിഷമിപ്പിച്ചിരിയ്ക്കാം.

്എന്തായാലും ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ലിസാമ്മയുടെ വീട് എന്ന ചിത്രത്തിലൂടെ മീര തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഒന്നരവര്‍ഷം നീണ്ട വനവാസത്തിന് വിരാമമിട്ട് തിരിച്ചെത്തുന്ന മീരയുടെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ടാവുമെന്നായിരുന്നു ചലച്ചിത്രരംഗത്തുള്ളവരുടെ പ്രതീക്ഷ.

എന്നാല്‍ ലിസാമ്മയുടെ സെറ്റില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അത്ര സുഖമൊന്നുമുള്ളതൊന്നുമല്ല. സെറ്റിലെത്തിയ ചാനലിന്റെ പ്രവര്‍ത്തകരോട് തട്ടിക്കയറിയും മൂഡ് ഓഫിന്റെ പേരില്‍ പത്രക്കാര്‍ക്ക് ഇന്റര്‍വ്യൂ നിഷേധിയ്ക്കുകയും മീര ചെയ്തുവെന്നാണ് അണിയറ വര്‍ത്തമാനം.

പത്രക്കാരോ ചാനലുകാരോ ചോദിയ്ക്കുന്ന ചോദ്യം കേട്ട് ചൂടാവുന്ന ഒരു വ്യക്തിയായി മീര മാറരുത്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ താത്പര്യമില്ലെങ്കില്‍ അതു പറയുക. അല്ലാതെയുള്ള പെരുമാറ്റം കൂടുതല്‍ കുഴപ്പങ്ങളിലെത്തിയ്ക്കുമെന്ന കാര്യത്തില്‍ സംശയേ വേണ്ട. ചീത്തപ്പേര് സമ്പാദിയ്ക്കാന്‍ എളുപ്പമാണ്. നല്ലത് പറയിക്കാന്‍ ബുദ്ധിമുട്ടും, അത് മീര മറക്കരുത്.

Story first published:  Thursday, July 12, 2012, 17:06 [IST]
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
CSK Vs MI - Qualifier 1 at Feroz Shah Kotla Tue 21st May IPL
RR Vs SUN - Eliminator at Feroz Shah Kotla Wed 22nd May IPL
IRE Vs PAK - 1st ODI at Castle Avenue Thu 23rd May ODI