twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാലന്റെസ് ഡേയ്ക്ക് ഒരു 'റോബോ' ചിത്രം

    By Aswathi
    |

    ഓരോ വര്‍ഷവും ഇറക്കുന്ന എല്ലാ ചിത്രത്തിലും വ്യത്യസ്തത പരീക്ഷിക്കുന്ന ഹോളിവുഡിലെ സിനിമാ നിര്‍മ്മാണക്കമ്പനിയാണ് സോണി പിക്‌ച്ചേഴ്‌സ്. സയന്‍സ് ഫിക്ഷനില്‍ ആക്ഷന്‍ കൂടി യോജിപ്പിച്ചാല്‍ ആ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റാകുമെന്ന് തെളിയിച്ച സോണി പിക്‌ച്ചേഴ്‌സ് അടുത്തതായി നിര്‍മ്മിക്കുന്ന ചിത്രമാണ് റോബോ കോപ്പ്.

    1987ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ സയന്‍സ് ചിത്രമായ റോബോ കോപ്പിന്റെ വിജയത്തിന് ശേഷം ആ പരമ്പരയില്‍ തന്നെ രണ്ട് ചിത്രങ്ങള്‍ തുടര്‍ച്ചയായി വന്നു. അഭൂതപൂര്‍വ്വമായ റോബോകോപിന്റെ വിജയം വീണ്ടുമൊരു ചിത്രം കൂടെ നിര്‍മ്മിക്കുമ്പോള്‍ അത് കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ഇഷ്ടപ്പെടുന്ന, മനുഷ്യ സങ്കല്‍പ്പത്തിനപ്പുറം നില്‍ക്കുന്ന ചിത്രമാകും. റോബോ കോപ്പ് പരമ്പരയിലെ നാലാമത്തെ ചിത്രമാണിത്.

    സയന്‍സിന്റെ പുതിയ കണ്ടുപിടിത്തങ്ങളാണ് ചിത്രം. രണ്ടായിരത്തി മുപ്പത് ആകുമ്പോഴേക്കും ലോകത്ത് സംഭവിക്കാന്‍ സാധ്യതയുള്ള ഇലക്ട്രോണിക് യുഗത്തെ സിനിമ പരിചയപ്പെടുത്തുന്നു. അമേരിക്കന്‍ സിനിമകളുടെ അതികായകനായ സംവിധായകന്‍ ജോസ് പതില്‍ഹയാണ് ചിത്രം ഒരുക്കുന്നത്.

    മിലിട്ടറിയില്‍ നിന്ന് പിരിഞ്ഞുപോകുന്ന ഒരാള്‍ ഒരു അപകടത്തില്‍ പെടുന്നു. അയാളുടെ ശരീരത്തിലേക്ക് ശാസ്ത്രജ്ഞന്‍ റോബോ കോപ്പിനെ കടത്തിവിടുന്നു. പിന്നീടുണ്ടാകുന്ന മനുഷ്യപരിണാമമാണ് കഥാഗതിയെ നയിക്കുന്നത്. നൂറോളം കമ്പൂട്ടര്‍ വിദഗ്ദരുടെ സഹായത്തോടെയാണ് റോബോ കോപ്പിന്റെ രംഗങ്ങള്‍ സൃഷ്ടിച്ചെടുത്തത്.

    Robocop-2

    ലോക പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പ്രണയദിനമായ ഫെബ്രുവരി 14ന് തിയേറ്ററിലെത്തും. ലോക സിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സിനിമ ലോകമെമ്പാടും ഒരേ ദിവസം റിലീസ് ചെയ്യുന്നത്.

    English summary
    Hollywood film Robocop will release on valentine's day.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X