twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓസ്‌കാറിനെ കുറിച്ച് ചില കൗതുക വാര്‍ത്തകള്‍

    By Soorya Chandran
    |

    സിനിമയിലെ നൊബേല്‍ പുരസ്‌കാരം എന്നൊക്കെയാണ് ഓസ്‌കാര്‍ അവാര്‍ഡുകള്‍ അറിയപ്പെടുന്നത്. എന്നാല്‍ സത്യത്തില്‍ ഈ ഓസ്‌കാര്‍ എന്ന് പറയുന്നത് അത്ര വലിയ അവാര്‍ഡാണോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെ ചോദിക്കുന്നവരെ കുറ്റം പറയാനും പറ്റില്ല കെട്ടോ.

    ലോസ് ആഞ്ജലിസില്‍ ഏഴ് ദിവസം പണംവാങ്ങിയുള്ള പ്രദര്‍ശനം നടത്താത്ത ഒരു സിനിമ പോലും പ്രധാനപ്പെട്ട ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ക്കൊന്നും പരിഗണിക്കില്ലത്രെ. അതുമാത്രമൊന്നും പോരാ.. സിനിമ നിര്‍മാണത്തിലെ സാങ്കേതിക കാര്യങ്ങളിലും അക്കാദമിക്കാര്‍ കുറേ നിഷ്‌കര്‍ഷകള്‍ വച്ചിട്ടുണ്ട്.

    നമ്മുടെ മലയാളത്തില്‍ നിന്ന് ഒരു നല്ല സിനിമയുണ്ടാക്കി ഓസ്‌കാറിന് അയക്കാമെന്നും, മമ്മൂട്ടിക്കോ, മോഹന്‍ലാലിനോ സന്തോഷ് പണ്ഡിറ്റിനോ ഒരു ഓസ്‌കാര്‍ അവാര്‍ഡ് കിട്ടുമെന്നും ഒക്കെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ ഈ കാര്യങ്ങളൊക്കെ ഒന്ന് അറിഞ്ഞ് വച്ചാല്‍ നന്ന്.

    ഓസ്‌കാറുമായി ബന്ധപ്പെട്ട് ചില കൗതുകവാര്‍ത്തകള്‍ നോക്കാം

    ശില്‍പം വില്‍ക്കാന്‍ പറ്റില്ല

    ഓസ്‌കാറിനെ കുറിച്ച് ചില കൗതുക വാര്‍ത്തകള്‍

    ഓസ്‌കാര്‍ പുരസ്‌കാരത്തിന്റെ മാറ്റ് ആ സ്വര്‍ണം പൂശിയ ശില്‍പവും കൂടിയാണ്. എന്നാല്‍ ഈ ശില്‍പം വേറെ ആള്‍ക്കെങ്കിലും വില്‍ക്കണം എന്നുണ്ടെങ്കില്‍ വലിയ കടമ്പ കടക്കണം. പുറത്ത് വില്‍ക്കുകയാണെങ്കില്‍ അത് അക്കാദമിക്ക് വെറും ഒരു ഡോളറിന് നല്‍കാം എന്ന കരാറില്‍ ഒപ്പിട്ടാല്‍ മാത്രെ ശില്‍പം വീട്ടില്‍ കൊണ്ടുപോകാന്‍ സമ്മതിക്കുകയുള്ളൂ.

    സ്വര്‍ണം പൂശിയ ശില്‍പം

    ഓസ്‌കാറിനെ കുറിച്ച് ചില കൗതുക വാര്‍ത്തകള്‍

    കണ്ടാല്‍ സ്വര്‍ണശില്‍പം എന്നൊക്കെ തോന്നുമെങ്കിലും ഓസ്‌കാര്‍ പുരസ്‌കാര ശില്‍പം വെറും സ്വര്‍ണം പൂശിയതാണ്. ടിന്‍, കോപ്പര്‍, ആന്റിമണി എന്നീ ലോഹങ്ങള്‍ കൊണ്ടുണ്ടാക്കിയ ശില്‍പത്തിന് മുകളില്‍ പക്ഷേ നല്ല കട്ടിയില്‍ തന്നെ 24 കാരറ്റ് സ്വര്‍ണം പൂശിയിട്ടുണ്ടാകും.

    അക്കാദമി അവാര്‍ഡ് ഓഫ് മെറിറ്റ്

    ഓസ്‌കാറിനെ കുറിച്ച് ചില കൗതുക വാര്‍ത്തകള്‍

    സത്യത്തില്‍ ഈ ഓസ്‌കാര്‍ പുരസ്‌കാരത്തിന്റെ പേര് അക്കാദമി അവാര്‍ഡ് ഓഫ് മെറിറ്റ് എന്നാണ്. പക്ഷേ പരക്കേ അറിയപ്പെടുന്നത് ഓസ്‌കാര്‍ പുരസ്‌കാരം എന്നും.

    ലോസ് ആഞ്ജലിസിലില്‍ പ്രദര്‍ശിപ്പിക്കണം

    ഓസ്‌കാറിനെ കുറിച്ച് ചില കൗതുക വാര്‍ത്തകള്‍

    ലോസ് ആഞ്ജലിസില്‍ ഏഴ് ദിവസം തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ മാത്രമേ ഓസ്‌കാറിന് പരിഗണിക്കൂ. ഫ്രീ ഷോ നടത്തിയിട്ട് കാര്യമില്ല. ആളുകള്‍ പണം കൊടുത്ത് ടിക്കറ്റെടുത്ത് പടം കാണുന്ന പ്രദര്‍ശനം തന്നെ നടത്തണം. ചുരുങ്ങിയത് 40 മിനിട്ടെങ്കിലും ദൈര്‍ഘ്യവും വേണം.

    ചാപ്ലിന് ഓസ്‌കാര്‍ കിട്ടിയ കഥ

    ഓസ്‌കാറിനെ കുറിച്ച് ചില കൗതുക വാര്‍ത്തകള്‍

    ചാര്‍ലി ചാപ്ലിന്റെ ലൈം ലൈറ്റ് എന്ന് ലോക പ്രശസ്തമായ സിനിമ നിര്‍മിച്ചത്. 1952 ല്‍ ആയിരുന്നു. പക്ഷേ സിനിമക്ക് ഓസ്‌കാര്‍ പുരസ്‌കാരം കിട്ടിയതാകട്ടെ 1972 ലും. കാരണം എന്താണെന്നല്ലേ... ലോസ് ആഞ്ജലിസില്‍ പടം പ്രദര്‍ശിപ്പിക്കാന്‍ 20 വര്‍ഷം കാത്തിരിക്കേണ്ടി വന്നു എന്നത് തന്നെ.

    കാത്തിരുന്നിട്ടും കിട്ടാത്ത ഓസ്‌കാര്‍

    ഓസ്‌കാറിനെ കുറിച്ച് ചില കൗതുക വാര്‍ത്തകള്‍

    20 തവണ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചിട്ടും അവാര്‍ഡ് മാത്രം കിട്ടാത്ത ഒരാളുണ്ട്. ഓസ്‌കാറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിര്‍ഭാഗ്യവാന്‍. കെവിന്‍ ഓക്കേണല്‍ എന്ന് റി-റിക്കാര്‍ഡിങ് എന്‍ജിനീയര്‍.

    ബെന്‍ഹറും ടാറ്റാനിക്കും

    ഓസ്‌കാറിനെ കുറിച്ച് ചില കൗതുക വാര്‍ത്തകള്‍

    ഓസ്‌കാറിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം പുരസ്‌കാരങ്ങള്‍ ലഭിച്ച ചിത്രങ്ങളാണ് 'ബെന്‍ഹര്‍', 'ടൈറ്റാനിക്ക്', 'ലോര്‍ഡ് ഓഫ് ദി റിംഗ്‌സ്: ദ റിട്ടേണ്‍ ഓഫ് ദ കിങ്' എന്നിവ. 11 പുരസ്‌കാരങ്ങള്‍ വീതം ലഭിച്ചിട്ടുണ്ട് ഇവക്ക്.

    ഗോഡ്ഫാദര്‍

    ഓസ്‌കാറിനെ കുറിച്ച് ചില കൗതുക വാര്‍ത്തകള്‍

    തുടരന്‍ ചിത്രങ്ങള്‍ക്ക് രണ്ടിനും ഓസ്‌കാര്‍ കിട്ടിയ ചരിത്രം 'ഗോഡ്ഫാദര്‍' എന്ന ചിത്രത്തിന് മാത്രം. ഗോഡ്ഫാദറില്‍ വിറ്റോ കോര്‍ലിയോണിനെ അവതരിപ്പിച്ചതിന് മര്‍ലണ്‍ ബ്രാന്‍ഡോക്കും റോബര്‍ട്ട് ഡി നീറോക്കും ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചു.

    English summary
    Some interesting facts about Oscar Award.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X