twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫേസ്ബുക്കില്‍ അമ്മക്കെതിരെ പ്രചാരണം കൊഴുക്കുന്നു

    By Soorya Chandran
    |

    തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കെതിരെ ഫേസ്ബുക്കില്‍ പ്രചാരണ നടത്തുന്നവര്‍ക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഫേസ്ബുക്ക് ആക്ടിവിസ്റ്റുകള്‍ കടുത്ത നിലപാടുകളുമായി പ്രചാരണങ്ങള്‍ തുടരുന്നു. നിയമ നടപടി ഉണ്ടാവുകയാണെങ്കില്‍ സഹായം വാഗ്ദാനം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും സജീവമാണ്.

    കേസെടുത്താല്‍ എടുക്കട്ടെ എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതാണ് പല പോസ്റ്റുകളും. നേരത്തെ ഗെയ്ല്‍ ട്രെഡ്വലിന്‌റെ പുസ്തകത്തെ അധികരിച്ച് അഭിപ്രായം പറഞ്ഞിരുന്ന പലരും ഇപ്പോള്‍ പോലീസ് നടപടിക്കെതിരെയാണ് ഫേസ്ബുക്കിലൂടെ കയര്‍ക്കുന്നത്.

    Amma Book

    അമ്മ അനുകൂലികളും മോശമല്ല. ഗെയ്ല്‍ ട്രെഡ്വലിനെ കുറിച്ച് വളരെ മോശം പരാമര്‍ശങ്ങള്‍ ഭക്തരുടെ ഭാഗത്ത് നിന്നും വരുന്നുണ്ട്. അമ്മയില്‍ നിന്ന് നേടാവുന്നതെല്ലാം നേടിയെടുത്തതിന് ശേഷമാണ് ഗെയ്ല്‍ ട്രെഡ്വല്‍ ഇപ്പോള്‍ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതെന്നാണ് ഇവരുടെ പക്ഷം.

    ഇത്തിള്‍ക്കണ്ണി പോലെ ആശ്രമത്തില്‍ പറ്റിപ്പിടിച്ച് സ്വന്തം ചികിത്സയും മറ്റും ആശ്രമത്തിന്റെ ചെലവില്‍ നടത്തിയ വ്യക്തി എന്ന രീതിയിലാണ് ഗെയ്‌ലിനെ അമ്മ ഭക്തരില്‍ പലരും വിശേഷിപ്പിക്കുന്നത്. ഗെയ്‌ലിനെക്കുറിച്ച് അമ്മയുടെ മറ്റ് വിദേശികളായ ശിഷ്യര്‍ എഴുതിയ കുറിപ്പുകളുടെ പരിഭാഷകളും ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

    അമ്മയുടെ ഭക്തര്‍ കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനിലാണ് സോഷ്യല്‍ മീഡിയയിലെ പ്രപാരണങ്ങള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ ആരേയെങ്കിലും അറസ്റ്റ് ചെയ്തതായി വിവരമില്ല.

    English summary
    Online campaign against Amruthanandamayi became severe after police case
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X