twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രമ്യ നമ്പീശന്‍ പിന്നണി ഗായികയാവുന്നു

    By Lakshmi
    |

    Ramya Nambeesan
    നടിയായി വന്ന് ഗായികയായി പേരെടുത്തവരുടെ നിരയിലേയ്ക്ക് മലയാളി താരം രമ്യ നമ്പീശനും. കരിയറില്‍ രമ്യയ്ക്ക് ഇത് നേട്ടങ്ങളുടെ കാലമാണ്. ലഭിയ്ക്കുന്ന വ്യത്യസ്ത വേഷങ്ങളെല്ലാം മികവുറ്റതാക്കിയ രമ്യ നല്ലനടിയെന്ന പേരും നേടിക്കഴിഞ്ഞു. ഇതിന് പിന്നാലെ ഇപ്പോള്‍ സംഗീതത്തിലും ഒരു കൈനോക്കുകയാണ് താരം.

    മഹാകവി പി കുഞ്ഞിരാമന്‍നായരുടെ ജീവിതകഥ പറയുന്ന ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ രമ്യ പിന്നണിഗായികയുമാകുന്നു. സംഗീതസംവിധയാകന്‍ ശരത്താണ് ഈ ചിത്രത്തിന് സംഗീതം ചിട്ടപ്പെടുത്തുന്നത്. ഇതില്‍ മനോഹരമായ ഒരു ഗാനമാണ് രമ്യ ആലപിക്കുന്നത്.

    ഇവര്‍ മേഘരൂപന്‍ എന്ന ചിത്രത്തില്‍ രമ്യ ഒരു ചെറിയവേഷത്തില്‍ എത്തുന്നുണ്ട്. ഇതിന് പുറമേ ചിത്രത്തില്‍ പാടണമെന്ന് ശരത്ത് ആവശ്യപ്പെടുകയായിരുന്നുവത്രേ. സിനിമയ്ക്ക് വേണ്ടി ഇതാദ്യമായിട്ടാണ് രമ്യ പാടുന്നതെങ്കിലും ഗായികയെന്ന നിലയില്‍ ഈതാരം നേരത്തേ തന്നെ കഴിവുതെളിയിച്ചിട്ടുണ്ട്.

    ഒട്ടേറെ ഭക്തിഗാനങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കുമെല്ലാം രമ്യ നേരത്തെ ശബ്ദം നല്‍കിയിട്ടുണ്ട്. നന്നേ ചെറുപ്പത്തിലേ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങുകയും ചെയ്തട്ടുണ്ട്.

    ഇവന്‍ മേഘരൂപന്‍ പി. ബാലചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. പ്രകാശ് ബരേ, ജഗതിശ്രീകുമാര്‍, പത്മപ്രിയ, തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

    English summary
    Not just her looks, Ramya Nambeesan's voice is a beauty as well. Impressed by it, ace Malayalam music composer Sharreth (of '180' aka 'Nootrenbadu' fame) has made the actress to croon for a song in an upcoming Mollywood movie,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X