twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാട്ടുപാടിയ താരങ്ങള്‍

    By Soorya Chandran
    |

    "സിനിമയില്‍ അഭിനയിക്കാന്‍ വന്നവര്‍ക്ക് വെറുതേ അഭിനയച്ചങ്ങോട്ട് പോയാല്‍ പോരേ... എന്തിനാ വെറുതെ പാട്ടുപാടി വെറുപ്പിക്കുന്നത് " എന്ന് ചോദിക്കുന്നവര്‍ ഒരുപാടുണ്ടാകും. പക്ഷേ തങ്ങളുടെ പ്രിയതാരങ്ങള്‍ പാട്ടുപാടുന്നതും അത് കേള്‍ക്കുന്നതും ഒക്കെ ആരാധകര്‍ വലിയ ഇഷ്ടമാണ്.

    മലയാള സിനിമയിലാണെങ്കില്‍ നായകനെന്നോ, നായികയെന്നോ, സഹനടനെന്നോ, സഹനടിയെന്നോ വ്യത്യാസമില്ലാതെ ഗായകരുടെ തിരക്കാണ് ഇപ്പോള്‍. നൂറ് കണക്കിന് ഗായകര്‍ പാട്ടുപാടാന്‍ വേണ്ടി മാത്രം വേറെയുണ്ട്.

    എന്തായാലും താരങ്ങള്‍ പിന്നണി പാടുന്പോള്‍ സിനിമക്കും പാട്ടിനും നല്ല സ്വീകരണം കിട്ടുന്നുണ്ടെന്നാണ് ചരിത്രം തെളിയിക്കുന്നത്. അടുത്തകാലത്തിങ്ങിയ റണ്‍ ബേബി റണില്‍ മോഹന്‍ ലാല്‍ പാടിയ ആറ്റുമണല്‍ പായയില്‍ എന്ന പാട്ട് വന്‍ ഹിറ്റ് ആയത് തന്നെ ഉദാഹരണം.
    മോഹന്‍ ലാലും മമ്മൂട്ടിയും അടക്കം സിനിമയില്‍ പിന്നണി പാടിയിട്ടുള്ള താരങ്ങള്‍ ഇഷ്ടം പോലെ യുണ്ട്. അവരില്‍ ചിലരെ കാണാം

    മോഹന്‍ലാല്‍

    പാട്ടുപാടിയ താരങ്ങള്‍

    അഭിനയത്തിന്റെ കാര്യത്തിലെന്ന് പോലെ പാട്ടിന്റെ കാര്യത്തിലും ലാലേട്ടന്‍ ഒരു സ്റ്റാറാണ്. 'ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍' തുടങ്ങി റണ്‍ ബേബി റണ്‍ വരെ 33 സിനിമകളില്‍ മോഹന്‍ലാല്‍ പിന്നണി പാടിയിട്ടുണ്ട്.

    മമ്മൂട്ടി

    പാട്ടുപാടിയ താരങ്ങള്‍

    ഗായകനായി തിളങ്ങിയിട്ടൊന്നും ഇല്ലെങ്കിലും മെഗാ സ്റ്റാര്‍ മ്മൂക്കയും പിന്നണി ഗാനത്തില്‍ ഒരു കൈ നോക്കിയിട്ടുണ്ട്. മഴയെത്തും മുമ്പേയില്‍ തുടങ്ങിയ മമ്മൂട്ടിയുടെ പിന്നണി ഗാന ചരിത്രം ഒടുവില്‍ ജവാന്‍ ഓഫ് വെള്ളിമല വരെ എത്തി നില്‍ക്കുന്നു. എട്ട് സിനിമകളിലാണ് മ്മൂട്ടി പാടിയിട്ടുള്ളത്.

    ജയറാം

    പാട്ടുപാടിയ താരങ്ങള്‍

    അഭിനയം മാത്രമല്ല ചെണ്ടയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടനാണ് ജയറാം. പാട്ടുപാടാനും അത്ര മോശമല്ല. കഥാനായകന്‍ , എന്റെ വീട് അപ്പൂന്റേം, മയിലാട്ടം... ഒടുവില്‍ സലാം കാശ്മീര്‍. നാല് സിനിമകളിലാണ് ജയറാം പിന്നണിഗായകനായത്.

    ദിലീപ്

    പാട്ടുപാടിയ താരങ്ങള്‍


    മിമിക്രി കാണിക്കുന്നത് പോലെയല്ല പാട്ട് പാടുന്നത് ജനപ്രിയതാരം ദിലീപിന് നന്നായി അറിയാം. പക്ഷേ ഇത്തിരി തമാശപ്പാട്ടൊക്കെ തനിക്കും പാടാനാവുമെന്ന് ദിലീപ് തെളിയിച്ചിട്ടുണ്ട്. തിളക്കം, സൗണ്ട് തോമ, ശൃംഗാരവേലന്‍ എന്നീ സിനിമകളിലാണ് ദിലീപ് പിന്നണി ഗായകനായത്.

    കലാഭവന്‍ മണി

    പാട്ടുപാടിയ താരങ്ങള്‍

    കലാഭവന്‍ പണി സിനിമയില്‍ എത്തും മുമ്പ് തന്നെ നല്ല നാടന്‍ പാട്ടുകാരനായിരുന്നു. സിനിമയിലെത്തിയപ്പോള്‍ പിന്നണി പാടാനും തുടങ്ങി. ഒരിടക്ക് യേശുദാസിനേക്കാള്‍ പ്രതിഫലം ചോദിച്ചിരുന്നുവത്രെ മണി സിനിമയില്‍ പാടാന്‍. 24 പാട്ടുകളാണ് മണി സിനിമയില്‍ പാടിയിട്ടുള്ളത്.

     പൃഥ്വിരാജ്

    പാട്ടുപാടിയ താരങ്ങള്‍

    പൃഥ്വിരാജും നോക്കിയിട്ടുണ്ട് പിന്നണി ഗാനത്തില്‍ ഒരു ഒന്നൊന്നര കൈ. പുതിയ മുഖം മുതല്‍ ഹീറോ വരെ ആറ് സിനിമകളിലാണ് പൃഥ്വി പിന്നണി ഗായകയാത്.

    ഇന്ദ്രജിത്ത്

    പാട്ടുപാടിയ താരങ്ങള്‍

    ഇന്ദ്രജിത്തിന് പണ്ടുമുതലേ പാട്ടില്‍ താ്പര്യമുണ്ട്. പല വേദികളിലും ഇന്ദ്രന്‍ അത് തെളിയിച്ചിട്ടുമുണ്ട്. മുല്ല വള്ളിയും തേന്‍മാവും, ചേകവര്‍. ഹാപ്പി ഹസ്ബന്‍ഡ്‌സ്, നായകന്‍, അരികില്‍ ഒരാള്‍ എന്നീ സിനിമകളില്‍ ഗായകനായും ഇന്ദ്രന്‍ അഭിപ്രായം പിടിച്ചുപറ്റി

    മുരളി ഗോപി

    പാട്ടുപാടിയ താരങ്ങള്‍

    അധികം സിനിമകളില്‍ ഒന്നും അഭിനയിച്ചിട്ടില്ല. അധികം സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടില്ല. അതുപോലെ തന്നെ മുരളി ഗോപി അധികം സിനിമകളില്‍ പാടിയിട്ടും ഇല്ല. രാസികനിലെ ചാഞ്ഞ് നിക്കണ എന്ന തുടങ്ങുന്ന പാട്ട് പാടിയത് മുരളിയാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലും കാഞ്ചിയിലും ഓരോ പാട്ട് വീതം പാടി.

    വിനീത് ശ്രീനിവാസന്‍

    പാട്ടുപാടിയ താരങ്ങള്‍

    സംവിധായകന്‍, ഗായകന്‍, നായകന്‍... വിനീതിന് വിശേഷണങ്ങള്‍ പലതാണ്. ഗായകനായാണ് വിനീത് സിനിമയില്‍ എത്തുന്നത്. കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ തുടങ്ങി, പൊട്ടാസ് ബോംബ് വരെ 78 പാട്ടുകളാണ് മലയാള സിനിമയില്‍ വിനാതിന്റെ സംഭാവന.

    ജയസൂര്യ

    പാട്ടുപാടിയ താരങ്ങള്‍

    ബാക്കിയെല്ലാവരും പിന്നണി പാടുമ്പോള്‍ ജയസൂര്യക്ക് എങ്ങനെ മോശമാക്കാന്‍ പറ്റും. ജയസൂര്യും പാടി ചില പാട്ടുകള്‍. അതില്‍ പുണ്യാളന്‍ അഗര്‍ബത്തീസിലെ പാട്ട് വന്‍ ഹിറ്റാവുകയും ചെയ്തു. പുണ്യാളടക്കം നാല് സിനിമകളിലാണ് ജയസൂര്യ പാട്ടുപാടിയത.

    മഞ്ജു വാര്യര്‍

    പാട്ടുപാടിയ താരങ്ങള്‍

    ഒറ്റ പാട്ട്. അത്രയേ മമഞ്ജു സിനിമയില്‍ പാടിയിട്ടുള്ളൂ. കണ്ണെഴുതിപൊട്ടും തൊട്ട് എന്ന സിനിമയിലായിരുന്നു.

     മംമ്ത മോഹന്‍ദാസ്

    പാട്ടുപാടിയ താരങ്ങള്‍

    ഡാഡി മമ്മി വീട്ടീലില്ലാ.... പാട്ട് ഓര്‍മയില്ലേ. നമ്മുടെ മംമ്ത പാടിയതാണ്. കര്‍ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പഠുച്ചിട്ടുള്ള ആളാണ് മംമ്ത മോഹന്‍ദാസ്. കന്നടയിലും തമിഴിലും മലാളത്തിലും ആയി കുറേ പാട്ടുകള്‍ പാടിയിട്ടുണ്ട്.

    രമ്യ നമ്പീശന്‍

    പാട്ടുപാടിയ താരങ്ങള്‍

    രമ്യ നമ്പീശന്‍ ശരിക്കും ഒരു ന്യൂ ജനറേഷന്‍ സിനിമ പാട്ടുകാരിയായ മട്ടാണ്. ഇവന്‍ മേഘരൂപനില്‍ തുടങ്ങി ഓം ശാന്തി ഓശാന വരെ 13 സിനിമകളില്‍ രമ്യ പിന്നണി പാടിയിട്ടുണ്ട്.

    ഭാമ

    പാട്ടുപാടിയ താരങ്ങള്‍

    പാട്ടില്‍ അത്രക്ക് ഭാഗ്യമില്ലാത്ത നായികയാണ് ഭാമ. ആദ്യമായി പാടിയ പാട്ടും സിനിമയും റിലീസ് ചെ.്തില്ലെന്നത് തന്നെ കാരണം. കുട്ടികള്‍ക്കായുള്ള മ്യാവൂ മ്യാവൂ കരിമ്പൂച്ച എന്ന സിനിമയില്‍ ടൈറ്റില്‍ സോങ് പാടിയിരിക്കുന്നത് ഭാമയാണ്. ചിത്രം റിലീസ് ചെയ്യാനിരിക്കുന്നതേ ഉള്ളൂ

     മീര നന്ദന്‍

    പാട്ടുപാടിയ താരങ്ങള്‍

    ഗായികയായിട്ടാണ് മീര നന്ദന്‍ പ്രശസ്തയായത്. പിന്നെ സ്റ്റാര്‍ സിംഗര്‍ അവതാരകയായി. പിന്നെ സിനിമയിലെത്തി. മമ്മൂട്ടി നായകനായ സലന്‍സ് വരെ കാത്തിരിക്കേണ്ടി വന്നു മീരക്ക് സിനിമയില്‍ പാട്ടുപാടാന്‍

    English summary
    Film Stars turned to playback singers.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X