twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്പതമശ്രീ തസ്‌കരയിലെ ആദ്യപാട്ട് പുറത്തിറങ്ങി, താനേ പൂക്കും നാണപ്പൂവേ...

    By Aswathi
    |

    ഏഴ് ഐശ്വര്യമുള്ള കള്ളന്മാരുടെ കഥ പറയുന്ന ചിത്രമായ സപ്തമശ്രീ തസ്‌കരയിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'താനെ പൂക്കും നാണപ്പൂവേ...' എന്ന് തുടങ്ങുന്ന ഗാനത്തില്‍ പൃഥ്വിരാജും റീനു മാത്യൂസുമാണ് അഭിനയിച്ചിരിക്കുന്നത്.

    വളരെ പ്രണയാദ്രമാണ് വരികള്‍. റീനുവിനെ ബസ്റ്റോപ്പില്‍ വച്ച് പൃഥ്വി കാണുന്നതും പരിചയപ്പെടുന്നതും ആ പരിചയം പ്രണയത്തിലേക്കും, പൃഥ്വിരാജിനൊപ്പം റീനു വീട് വിട്ടിറങ്ങുന്നതും ഗര്‍ഭിണിയാകുന്നതും വരെയുള്ള രംഗങ്ങള്‍ ഒറ്റപ്പാട്ടില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു.

    sapthamashree-thaskaraha

    പൃഥ്വിരാജ്, ആസിഫ് അലി, നെടുമുടി വേണു, നീരജ് മാധവ്, ചെമ്പന്‍ വിനോദ്, സലാം ബുറാരി എന്നിവരെല്ലാമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സനുഷയാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ജീവിതത്തില്‍ പലതരത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നര്‍ മധുരപ്രതികാരം ചെയ്യുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    അനില്‍ രാധാകൃഷ്ണ മേനോന്റെ ആദ്യ ചിത്രമായ നോര്‍ത്ത് 24 കാതം ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു.നോര്‍ത്ത് 24 കാതത്തില്‍ അനിലിന് വേണ്ടി പാട്ടൊരുക്കിയ റക്‌സ് വിജയന്‍ തന്നെയാണ് സ്പതമശ്രീ തസ്‌കരയ്ക്ക് വേണ്ടിയും ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

    <center><iframe width="100%" height="315" src="//www.youtube.com/embed/YdWlo1oua8Q" frameborder="0" allowfullscreen></iframe></center>

    English summary
    Thaane Pookum, the first song of Prithviraj's next film Sapthamashree Thaskaraha, has been launched into the online space.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X