twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കിഷോര്‍ കുമാര്‍ ഇങ്ങനെയൊക്കെയായിരുന്നു

    By Aswathi
    |

    ആഗസ്റ്റ് 4, മണ്‍ മറഞ്ഞ് പോയെങ്കിലും ഇന്ത്യന്‍ സിനിമാ മേഖലയിലെ അതുല്യ പ്രമുഖരില്‍ ഒരാളായിരുന്ന കിഷോര്‍ കുമാറിന് ഇന്ന് ജന്മദിനമാണ്. ഗായകന്‍ എന്ന നിലയിലാണ് ഏറെ പ്രസിദ്ധി നേടിയതെങ്കിലും നര്‍ത്തകന്‍, നടന്‍, ഹാസ്യനടന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംവിധായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ ഇങ്ങനെയുള്ള സിനിമയുടെ സകല കലയിലും പ്രതിഭ തെളിയിച്ചു. ലോകത്തിനൊപ്പം ഗൂഗിള്‍ ഡൂഡിലും ഇതിഹാസ താരത്തിന്റെ 85 ആം ജന്മദിനം ആഘോഷിക്കുകയാണ്

    മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ഖ്‌ന്വയിലെ ബംഗാളി കുടുംബത്തിലാണ് അഭാസ് കുമാര്‍ ഗാംഗുലി എന്ന കിഷോര്‍ കുമാര്‍ 1929 ഓഗസ്റ്റ് നാലിന് ജനിക്കുന്നത്. 1987 ഒക്ടോബര്‍ 13ന് 58 ആം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ലോകം വിട്ട് പോകുമ്പോള്‍ ഇന്ത്യന്‍ സിനിമയ്ക്ക് എന്നും ഓര്‍ക്കാന്‍ ഒരു നല്ല യുഗം സമ്മാനിച്ചു കഴിഞ്ഞിരുന്നു. ഇന്ത്യന്‍ സംഗീതലോകത്തെ വിസ്മയമായിരുന്ന കിഷോര്‍ കുമാര്‍. മരണമില്ലാത്ത ഒരുപാടു ഗാനങ്ങളിലൂടെ ഇന്നും അദ്ദേഹം നമുക്കിടയില്‍ ജീവിക്കുന്നു.

    ജനനം

    കിഷോര്‍ കുമാര്‍ ഇങ്ങനെയൊക്കെയായിരുന്നു

    മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ഖ്‌ന്വയിലെ ബംഗാളി കുടുംബത്തിലാണ് അഭാസ് കുമാര്‍ ഗാംഗുലി എന്ന കിഷോര്‍ കുമാര്‍ 1929 ഓഗസ്റ്റ് നാലിന് ജനിക്കുന്നത്. അച്ഛന്‍ വക്കീലായിരുന്ന കുഞ്ചന്‍ ലാല്‍ ഗാംഗുലി. അമ്മ ഗൗരി ദേവി ധനാഢ്യയായിരുന്നു.

    അശോക് കുമാറിന്റെ അനുജന്‍

    കിഷോര്‍ കുമാര്‍ ഇങ്ങനെയൊക്കെയായിരുന്നു

    കിഷോര്‍ കുമാറിന്റെ മൂത്ത ജ്യേഷ്ഠന്‍ അശോക് കുമാര്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും ഉന്നതരായ നടന്മരില്‍ ഒരാളാണ്. സതീദേവി, നടനായ അനൂപ് കുമാര്‍ എന്നിവരാണ് മറ്റ് സഹോദരങ്ങള്‍.

    കൊച്ചു കിഷോറിന്റെ ആഗ്രഹം

    കിഷോര്‍ കുമാര്‍ ഇങ്ങനെയൊക്കെയായിരുന്നു

    കെ എല്‍ സൈഗളിനെ പോലെ പാടണമെന്നായിരുന്നു കൊച്ചുന്നാളില്‍ കിഷോറിന്റെ ആഗ്രഹം. ഒരിക്കല്‍ അശോക് കുമാറിനെ വീട്ടില്‍ കാണാനെത്തിയ സംഗീത സംവിധായകന്‍ എസ് ഡി ബര്‍മ്മന്‍ കുളിമുറിയില്‍ നിന്നുള്ള കിഷോറിന്റെ പാട്ടുകേട്ട് ആകൃഷ്ടനാവുകയായിരുന്നു.

    ഒരുപദേശം വഴിതെളിച്ച ജീവിതം

    കിഷോര്‍ കുമാര്‍ ഇങ്ങനെയൊക്കെയായിരുന്നു

    അന്ന് എസ് ഡി ബര്‍മന്‍ കൊച്ചു കിഷോറിന് ഒരുപദേശം നല്‍കി. സൈഗളിനെ അനുകരിക്കാന്‍ ശ്രമിക്കരുത്. അന്നുമുതല്‍ സ്വന്തമായൊരു ആലാപന ശൈലി വികസിപ്പിച്ചെടുക്കാന്‍ കിഷോര്‍ കുമാര്‍ ശ്രമിക്കുകയായിരുന്നു.

    പാട്ടിന്റെ ശൈലി

    കിഷോര്‍ കുമാര്‍ ഇങ്ങനെയൊക്കെയായിരുന്നു

    ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത കിഷോര്‍ സൈഗളിനെ അനുകരിക്കരുത് എന്ന ഉപദേശം മനസ്സില്‍ കുറിച്ചിട്ട് സ്വന്തമായി ഗാനാലാപന ശൈലി രൂപപ്പെടുത്തി. കിഷോറിന്റെ മാസ്റ്റര്‍പീസായ യോഡലിങ് ശൈലിയും അങ്ങനെ രൂപപ്പെട്ടതാണ്. അതിവേഗത്തിലും ആവര്‍ത്തിച്ചും ഒരു ശബ്ദം ഉള്ളില്‍നിന്നു പുറപ്പെടുവിക്കുന്ന ശൈലിയാണു യോഡലിങ്. തൊണ്ട തുറന്നുള്ള പാട്ട് ഒരുകാലത്ത് കിഷോര്‍ കുമാറിന്റെ മാത്രം പ്രത്യേകതയായിരുന്നു.

    അഭിനയത്തിലേക്ക്

    കിഷോര്‍ കുമാര്‍ ഇങ്ങനെയൊക്കെയായിരുന്നു

    ജ്യേഷ്ഠന്‍ നടനായതുകൊണ്ട് കിഷോര്‍ കുമാറിന് അഭിനയത്തില്‍ വലിയ താത്പര്യമില്ലായിരുന്നു. പക്ഷെ, പഠോസന്‍, ചല്‍ത്തി കാ നാം ഗാഡി തുടങ്ങിയ ചിത്രങ്ങളിലെ കിഷോര്‍ കുമാറിന്റെ അഭിനയം ആരെയും വെല്ലുന്നതായിരുന്നു.

    പ്രശസ്തിയിലേക്ക്

    കിഷോര്‍ കുമാര്‍ ഇങ്ങനെയൊക്കെയായിരുന്നു

    കിഷോറിനെ അതിപ്രശസ്തനാക്കിയ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ചത് ആര്‍ ഡി ബര്‍മനായിരുന്നു. മേരെ സപ്‌നോം കി റാണി, രൂപ് തേരാ മസ്താന തുടങ്ങിയ ഗാനങ്ങളാണു കിഷോറിനെ ബോളിവുഡിന്റെ ഗായകനായി അവരോധിച്ചത്. രൂപ് തേരായുടെ ആലാപനത്തിന് ആദ്യ ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു.

    മലയാളത്തില്‍

    കിഷോര്‍ കുമാര്‍ ഇങ്ങനെയൊക്കെയായിരുന്നു

    എബിസിഡി ചേട്ടന്‍ കേഡി അനിയനു പേടി എന്ന അടിപൊളി ഗാനം മലയാളികള്‍ക്കു സുപരിചിതമാണ്. അയോധ്യ എന്ന ചിത്രത്തില്‍ നിത്യഹരിതനായകന്‍ പ്രേംനസീര്‍ പാടിത്തകര്‍ത്ത ഈ ഗാനം കിഷോര്‍ കുമാറാണ് ആലപിച്ചത്. 1975 ല്‍ പുറത്തിറങ്ങിയ അയോധ്യയിലെ ഗാനരചന വയലാറും സംഗീതസംവിധാനം ജി ദേവരാജനുമാണു നിര്‍വഹിച്ചത്. മലയാളത്തില്‍ കിഷോര്‍ പാടിയ ഏകഗാനം ഇതാണ്.

    റെക്കോര്‍ഡ് നേട്ടം

    കിഷോര്‍ കുമാര്‍ ഇങ്ങനെയൊക്കെയായിരുന്നു

    1950 മുതല്‍ 1980 വരെ കാലഘട്ടത്തില്‍ മുഹമ്മദ് റഫി, മുകേഷ് എന്നിവരോടൊപ്പം കിഷോര്‍ ഒരു പ്രമുഖ ഗായകനായിരുന്നു. ഏറ്റവും കൂടുതല്‍ തവണ മികച്ച ഗായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച ബഹുമതിയും കിഷോര്‍ കുമാറിന്റെ പേരിലാണ്

    വ്യക്തി ജീവിതം

    കിഷോര്‍ കുമാര്‍ ഇങ്ങനെയൊക്കെയായിരുന്നു

    നാലു തവണ വിവാഹിതനായെങ്കിലും സന്തുഷ്ടമായ കുടുംബജീവിതം അദ്ദേഹത്തിനു വിധിച്ചിട്ടില്ലായിരുന്നു. 1950 ല്‍ ബംഗാളി അഭിനേത്രിയും ഗായികയുമായ രുമ ഘോഷിനെ വിവാഹം കഴിച്ചു. പിന്നണിഗായകനായ അമിത്കുമാര്‍ ഈ ബന്ധത്തിലുണ്ടായ മകനാണ്. 1958 ല്‍ രുമയുമായി പിരിഞ്ഞു. സിനിമയിലെ നായിക മധുബാലയായിരുന്നു കിഷോറിന്റെ ജീവിതത്തിലേക്കു വന്ന രണ്ടാമത്തെ ഭാര്യ. ഇരുവരുടെയും കുടുംബങ്ങള്‍ ശക്തമായ എതിര്‍പ്പു തുടര്‍ന്നതിനാല്‍ ആ ബന്ധം സന്തുഷ്ടമായില്ല. 1969 ല്‍ മധുബാല മരിച്ചു. 1976 ല്‍ യോഗിത ബാലിയെ വിവാഹം കഴിച്ചെങ്കിലും രണ്ടു വര്‍ഷം മാത്രമായിരുന്നു ആ ദാമ്പത്യത്തിന് ആയുസ്സ്. 1980 ല്‍ ലീന ചന്ദാവര്‍ക്കറെ വിവാഹം കഴിച്ച കിഷോറിനു മരണം വരെ അവരായിരുന്നു കൂട്ട്. ആ ബന്ധത്തിലാണു രണ്ടാമത്തെ മകന്‍ സുമിത് കുമാര്‍ ജനിച്ചത്.

    മരണം

    കിഷോര്‍ കുമാര്‍ ഇങ്ങനെയൊക്കെയായിരുന്നു

    തന്റെ ആലാപന ജീവിതത്തിന്റെ ഉന്നതിയിലായിരുന്ന സമയത്താണ് 1987 ല്‍ ഹൃദയാഘാതം മൂലം അദ്ദേഹം മരണമടയുന്നത്. പക്ഷേ ആ സമയം കൊണ്ട് തന്നെ അദ്ദേഹവും മകന്‍ അമിത് കുമാറും ചേര്‍ന്ന് ബോളിവുഡിലും ബംഗാളിയിലും നിരവധി ഗാനങ്ങള്‍ ആലപിച്ചു കഴിഞ്ഞിരുന്നു.

    English summary
    A smiling Kishore Kumar looks at you from the Google India home page on the Hindi cinema legend's 85th birth anniversary.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X