twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അയ്യപ്പന്റെ അദൃശ്യ ശക്തി... സംസാരശേഷിയില്ലാത്ത പൂർണിമ എന്ന പെൺകുട്ടി സാമവേദം പാടി'; എം.ജി ശ്രീകുമാർ!

    |

    എം.ജി ശ്രീകുമാർ എന്ന മഹാ​ഗായകന്റെ ചലച്ചിത്ര ​ഗാനങ്ങൾ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് ​ഗായകൻ പാടിയ എണ്ണമില്ലാത്ത ഭക്തി​ഗാനങ്ങൾ. വിവിധ മതങ്ങൾക്കായി നിരവധി ഭക്തി​ഗാനങ്ങൾ പാടിയിട്ടുണ്ടെങ്കിലും മണ്ഡലകാലം തുടങ്ങിയാൽ എവിടെ തിരിഞ്ഞാലും കേൾക്കാൻ സാധിക്കുക എം.ജി ശ്രീകുമാറിന്റെ എണ്ണമറ്റ അയ്യപ്പ ഭക്തി​ഗാനങ്ങളാണ്.

    യുട്യൂബും സോഷ്യൽമീഡിയയും സജീവമാകും മുമ്പ് ഏറ്റവും കൂടുതൽ വിറ്റ് പോയിരുന്നതും എം.ജി ശ്രീകുമാർ ആലപിച്ച അയ്യപ്പ ഭക്തി ​ഗാനങ്ങൾ അടങ്ങിയ കാസ്റ്റുകളും സിഡികളുമാണ്.

    പാർട്ടിക്ക് വസ്ത്രങ്ങൾ തരും, പിറ്റേന്ന് തിരിച്ച് കൊടുക്കണം; തിരക്ക് പിടിച്ച് ഐശ്വര്യ വന്നത് ഇക്കാരണത്താൽ ?പാർട്ടിക്ക് വസ്ത്രങ്ങൾ തരും, പിറ്റേന്ന് തിരിച്ച് കൊടുക്കണം; തിരക്ക് പിടിച്ച് ഐശ്വര്യ വന്നത് ഇക്കാരണത്താൽ ?

    തനിക്കുണ്ടായ നേട്ടങ്ങളെല്ലാം അയ്യപ്പന്റെ അനു​ഗ്രഹമെന്ന് പറയാനാണ് എം.ജി ശ്രീകുമാറിന് എപ്പോഴും താൽപര്യം. മാത്രമല്ല ശബരിമല കയറിയപ്പോഴെല്ലാം അയ്യപ്പന്റെ സാന്നിധ്യം താൻ അനുഭവിച്ചിട്ടുണ്ടെന്നും പലപ്പോഴായി എം.ജി ശ്രീകുമാർ പറഞ്ഞിരുന്നു.

    MG Sreekumar

    വീണ്ടും ഒരു മണ്ഡലകാലം ആരംഭിച്ച സഹാചര്യത്തിൽ അയ്യപ്പനുമായി ബന്ധപ്പെട്ട ഓർമകളും അയ്യപ്പന്റെ അദൃശ്യ ശക്തികൊണ്ട് സംസാരശേഷിയില്ലാത്ത പൂർണിമ എന്ന പെൺകുട്ടി സാമവേദം പാടിയതിനെ കുറിച്ചും പങ്കുവെച്ചിരിക്കുകയാണ് എം.ജി ശ്രീകുമാർ. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് അനുഭവങ്ങൾ എം.ജി ശ്രീകുമാർ പങ്കിട്ടത്.

    സാമവേദം നാവിൽ ഉണർത്തിയ എന്ന ഭക്തി ​ഗാനത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചുകൊണ്ടാണ് എം.ജി ശ്രീകുമാർ തുടങ്ങിയത്. 'സാമവേദം നാവിൽ ഉണർത്തിയ എന്ന ഗാനത്തെ കുറിച്ചോർക്കുമ്പോൾ ഒരു കാര്യം പറയേണ്ടതുണ്ട്. കൊട്ടാരക്കരയുള്ള പൂർണ്ണിമ എന്ന കുട്ടി ആറുവയസ് വരെ സംസാരിക്കില്ലായിരുന്നു.'

    ഏത് പുതിയ പനി വന്നാലും എനിക്കാണ് ആദ്യം കിട്ടുന്നത്, സുഖപ്പെടാൻ സമയമെടുക്കും; വീഡിയോയുമായി ലക്ഷ്മി പ്രമോദ്ഏത് പുതിയ പനി വന്നാലും എനിക്കാണ് ആദ്യം കിട്ടുന്നത്, സുഖപ്പെടാൻ സമയമെടുക്കും; വീഡിയോയുമായി ലക്ഷ്മി പ്രമോദ്

    'യുട്യൂബിലൊക്കെ ഈ വാർത്തയായിവന്നതാണ്. ആറുവയസ് വരെ ഈ കുട്ടി സംസാരിക്കില്ലായിരുന്നു. പക്ഷെ എല്ലാ ദിവസവും ഈ കുട്ടിക്ക് സാമവേദം നാവിൽ ഉണർത്തിയ എന്ന പാട്ട് കേട്ടേ മതിയാകൂ എന്നായിരുന്നു. ആ കുട്ടി ഈ പാട്ട് കേട്ട് തന്നെ ഇരിക്കുന്ന ദിവസങ്ങൾ മാത്രമായി. ഒരിക്കൽ കൊട്ടാരക്കര ക്ഷേത്രത്തിലാണോയെന്ന് ഓർമ്മ ഇല്ല.'

    ഏതോ ഒരു ക്ഷേത്രത്തിൽ ഈ കുട്ടി ഭക്തിഗാനമേള കേൾക്കാൻ ചെന്നു. അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. ഈ മോൾ ചുണ്ട് അനക്കുന്നത് കണ്ടിട്ട് ക്ഷേത്ര ഭാരവാഹികളിൽ ആരോ ഒരാൾ മോൾ പാടുന്നുണ്ടോയെന്ന് ചോദിച്ചു. മോൾ തലകുലുക്കി എന്നാൽ അച്ഛനും അമ്മയ്ക്കും അത് വളരെ വിഷമമായി.'

    MG Sreekumar

    'ജനിച്ച് വീണശേഷം അമ്മ എന്ന് പോലും പറയാത്ത കുട്ടിയാണ്. ഒരക്ഷരം പോലും ഉരിയാടാതെ ഇരിക്കുന്ന കുട്ടിയാണ്. അപ്പോൾ ഇതെങ്ങനെ പാടും എന്നാണ് അവരുടെ ചിന്തയും സങ്കടവും. പക്ഷെ അയ്യപ്പന്റെ അദൃശ്യ ശക്തി എന്ന് പറയുന്നത് പറയാതെ വയ്യ. അവിടെ ജാതിയില്ല മതം ഇല്ല ഒന്നുമില്ല. അവിടെ ആർക്കും പോകാം പ്രാർത്ഥിക്കാം.'

    'ആ കുട്ടി വേദിയിൽ കയറി സാമവേദം പാടിയതും ഈ മോളെ അറിയുന്നവർ എല്ലാം പൊട്ടിക്കരഞ്ഞുപോയി. ബാക്കി എല്ലാവരും കൈ അടിച്ചു. ഈ പാട്ട് മുഴുവൻ ആ കുട്ടി പാടി എന്നുള്ളതാണ് അത്ഭുതം. ആ കുട്ടി എന്റെ വീട്ടിലും ടോപ്പ് സിംഗറിലും വന്നിരുന്നു. ഇതൊക്കെ കേൾക്കുമ്പോഴാണ് ഈ സമ്പത്തോ പ്രതാപമോ ഒന്നും വലിയ കാര്യമല്ലെന്ന് മനസിലാകുന്നത്.'

    കോലിയുടെ മോശം പ്രകടനത്തിന് പഴി കേട്ടത് അനുഷ്‌കയ്ക്ക്! അവളെ കണ്ടതാണ് ഏറ്റവും വലിയ കാര്യമെന്ന് വിരാട്കോലിയുടെ മോശം പ്രകടനത്തിന് പഴി കേട്ടത് അനുഷ്‌കയ്ക്ക്! അവളെ കണ്ടതാണ് ഏറ്റവും വലിയ കാര്യമെന്ന് വിരാട്

    'ഏത് നിമിഷം വേണമെങ്കിലും അതൊക്കെ പോകാം', എന്നാണ് എം.ജി ശ്രീകുമാർ അനുഭവം പങ്കിട്ട് പറഞ്ഞത്. എം.ജി ശ്രീകുമാർ പാടിയ ഭക്തി ​ഗാനങ്ങൾ കണ്ണടച്ച് കേട്ടാൽ നമ്മളറിയാതെ ശബരിമല എത്തി പോകും എന്നൊക്കെയാണ് എം.ജി ശ്രീകുമാർ വീ‍ഡിയോ പങ്കിട്ടപ്പോൾ വന്ന കമന്റുകൾ. ചിലർ ശബരിമല ദർശനത്തിന് പോയപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ചും എം.ജി ശ്രീകുമാറിന്റെ വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്.

    Read more about: mg sreekumar
    English summary
    Singer MG Sreekumar Open Up About Ayyappa Divine, Video Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X