twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ട് മണിക്കൂറുകള്‍ക്കൊണ്ടുണ്ടായ ഒരു പാട്ട്

    By Aswathi
    |

    സംഗീതം ഒരു മാജിക്കാണ്. ഒരു നല്ല പാട്ടുണ്ടാകുന്നതും സംഗീതജ്ഞരുടെ മാന്ത്രികമാണ്. ഹായി അയാം ടോണി എന്ന ജൂനിയര്‍ ലാല്‍ ചിത്രത്തിലെ ഒരു പാട്ടൊരുങ്ങിയതും അത്തരമൊരു മാജിക്കായിരുന്നെന്ന് സംഗീത സംവിധായകന്‍ ദീപക് ദേവ് പറയുന്നു.

    ഫേസ്ബുക്കിലൂടെയാണ് ഒരു പാട്ടുണ്ടായ കഥ ദീപക് ദേവ് പറഞ്ഞത്. രണ്ട് മണിക്കൂറുകൊണ്ടാണ് 'നിറമേ നിറമേ...' എന്ന പാട്ട് എഴുതി കമ്പോസ് ചെയ്ത് പാടിയതത്രെ. അത് റെക്കോര്‍ഡ് ചെയ്തത് സ്റ്റുഡിയോയില്‍ ഒന്നുമല്ല, ബെഡ്‌റൂമില്‍.

    deepak-dev

    അവസാന നിമിഷമാണ് ചിത്രത്തിന് ഒരു പാട്ടുകൂടെ വേണമെന്ന് പറഞ്ഞ് ജൂനിയര്‍ ലാല്‍ ദീപക്കിന്റെ അടുത്തെത്തുന്നത്. സമീറും ടീനയും (ആസിഫ് അലി, മിയ ജോര്‍ജ്) തമ്മിലുള്ള ഒരു റൊമാന്റ്‌സ് രംഗമാണ് സീനെന്നും പറഞ്ഞു.

    അങ്ങനെ ഇരുന്നതാണ്. രണ്ടു മണിക്കൂറുകൊണ്ട് പാട്ട് റെഡി. ലാല്‍ എഴുതിയ വരികള്‍ ദീപക് കമ്പോസ് ചെയ്തു. വിനോദ് വര്‍മയുടെ പാട്ടിന് സന്ദീപ വര്‍മ മനോഹരമായി ഗിറ്റാര്‍ വായിച്ചു. ബെഡ്‌റൂമില്‍ വച്ചു തന്നെ പാട്ട് റോക്കോര്‍ഡ് ചെയ്യുകയും ചെയ്തു. ഈ പാട്ട് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

    ഇന്നലെയാണ് (ജൂലൈ 26ന്) ഹായ് അയാം ടോണി തിയേറ്ററിലെത്തിയത്. ലാല്‍, ആസിഫ് അലി, ബിജു മേനോന്‍, ലെന, മിയ ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    English summary
    Composer Deepak Dev has revealed that he composed one of the songs in Lal Junior's Hi! I'm Tony called Nirame in just two hours
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X