twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീശാന്ത് സംഗീത സംവിധായകനുമായി

    By Aswathi
    |

    ക്രിക്കറ്റില്‍ നിന്ന് വിലക്കേര്‍പ്പെട്ടതോടെ ശ്രീശാന്ത് മറ്റ് പല മേഖലകളും തേടുകയാണ്. കളേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ഝലക് ദിഖ് ലാജ' എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു തുടക്കം. ഇപ്പോള്‍ അതില്‍ നിന്ന് പുറത്തായപ്പോള്‍ മറ്റൊരു മേഖല കണ്ടെത്തി. സംഗീതം. ഒരു സംഗീത സംവിധായകനായി മാറിയിരിക്കുകയാണ് ശ്രീശാന്തിപ്പോള്‍.

    ഇതെനിക്ക് പുതിയൊരു വെല്ലുവിളിയാണെന്നാണ് ശ്രീശാന്ത് പറയുന്നത്. ലോകത്തെ അഭിമുഖീകരിക്കാന്‍ എനിക്കും കുടുംബത്തിനും ഒരുപാട് തടസ്സങ്ങളുണ്ട്. ഭാഷയോ ദേശമോ വ്യത്യാസമില്ലാതെ സംഗിതത്തിലൂടെ അതിന് മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ശ്രീശാന്ത് പറയുന്നു.

    sreesanth-singing

    സംഗീതം പഠിച്ചുകൊണ്ടിരിക്കുകയുമാണ് ഞാനിപ്പോള്‍. ഒരു കുട്ടിയെന്ന നിലയില്‍ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട്. തമിഴ് ചിത്രത്തിന് വേണ്ടിയാണ് പാട്ട്. ഏഴ് പാട്ടുകളാണ് ചിത്രത്തിലുള്ളത്. സഹോദരി ഭര്‍ത്താവും പിന്നണിഗായകനുമായ മധു ബാലകൃഷ്ണന്റെ എല്ലാ പിന്തുണയും തനിക്കുണ്ടെന്നും ശ്രീ പറഞ്ഞു.

    എല്ലാവര്‍ക്കും എന്റെ പാട്ട് ഇഷ്ടപ്പെട്ടു. സുഖ്വിന്ദര്‍ സര്‍ പാട്ട് കേട്ടെന്നും അത് സിനിമയുടെ ടൈറ്റില്‍ സോങായി ഇടാം എന്നും പറഞ്ഞിട്ടുണ്ട്- ശ്രീശാന്ത് പറയുന്നു. മുംബൈയില്‍ താമസമാക്കിയ ശ്രീ ഇപ്പോള്‍ തിരക്കിലാണ്. ഇതിനിടയില്‍ ഉറുദു ക്ലാസിനും പോകുന്നുണ്ടത്രെ.

    English summary
    Music, it seems, has returned to Sreesanth what cricket has taken away from him — his confidence.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X