twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്‍പിആര്‍ അന്തരിച്ചു

    By Staff
    |

    എല്‍പിആര്‍ അന്തരിച്ചു
    ജൂലൈ 07, 2003

    ചങ്ങനാശ്ശേരി: പ്രമുഖ സംഗീതജ്ഞനും ചലച്ചിത്രസംഗീതസംവിധായകനും ഗായകനുമായ എല്‍പിആര്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന എല്‍.പി.ആര്‍. വര്‍മ്മ അന്തരിച്ചു. 76 വയസ്സായിരുന്നു. ശവസംസ്കാരം ജൂലൈ ഏഴ് തിങ്കളാഴ്ച ഉച്ചയ്ക്ക് പുഴവാത് സ്വരരാഗസുധയിലെ വളപ്പില്‍ നടക്കും.

    നെഞ്ചുവേദനയെ തുടര്‍ന്ന് ചങ്ങനാശേരിയിലെ വീട്ടില്‍ നിന്നും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം സംഭവിച്ചത്.

    ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടരത്തില്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെയും മംഗലാഭായി തമ്പുരാട്ടിയുടെയും മകനായി1927 ഫിബ്രവരി 17നാണ് എല്‍.പി.ആര്‍ വര്‍മ്മ ജനിച്ചത്. ഭാര്യ തിരുവല്ല നെടുമ്പുറത്ത് കൊട്ടാരത്തില്‍ മായാറാണി. ആകാശവാണി വാര്‍ത്താവായനക്കാരനായിരുന്ന അന്തരിച്ച പ്രതാപവര്‍മ്മ സഹോദരനാണ്.

    മലയാള ചലച്ചിത്രഗാനശാഖയ്ക്ക് ഒട്ടേറെ അവിസ്മരണീയ ഗാനങ്ങള്‍ സമ്മാനിച്ച എല്‍പിആര്‍ കഴിഞ്ഞ അഞ്ച് ദശകമായി സംഗീതരംഗത്തെ സജീവസാന്നിധ്യമായിരുന്നു. നാടകരംഗത്ത് സംഗീതം നല്കിക്കൊണ്ടായിരുന്നു തുടക്കം. അക്കാലത്ത് വയലാര്‍ രാമവര്‍മ്മയുടെ ഗാനങ്ങള്‍ക്കാണ് എല്‍പിആര്‍ ഈണം പകര്‍ന്നത്. പറന്നു പറന്നു പറന്നു ചെല്ലാന്‍...., മാനത്തെ മഴവില്ലിനേഴുനിറം ... എന്നീ ഗാനങ്ങള്‍ അവിസ്മരണീയമായി.

    തിരുവനന്തപുരം,കോഴിക്കോട് ആകാശവാണിയില്‍ ഒട്ടേറെ ലളിതഗാനങ്ങള്‍ക്കും സംഗീതം നല്‍കി. 1969 ല്‍ സംഗീതസംവിധാനത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 1978 ല്‍ ശാസ്ത്രീയ സംഗീതത്തിന് കേന്ദ്രസംഗീത നടാക അക്കാദമി പുരസ്കാരവും ലഭിച്ചു.

    കുടുംബിനി, ഉള്ളതുമതി, സന്ധ്യവന്ദനം, സ്ത്രീഹൃദയം, മേയര്‍നായര്‍, സ്ഥാനാര്‍ത്ഥി സാറാമ്മ, തൊട്ടാവാടി തുടങ്ങി ഒട്ടേറെ സിനിമകളുടെ സംഗീത സംവിധായകനായിരുന്നു. ജയചന്ദ്രന്‍ പാടിയ ഉപാസന, ഉപാസന ഇതു ധന്യമാം ഉപാസന, സന്ധ്യാവനന്ദനം എന്നീ പാട്ടുകള്‍ പ്രസിദ്ധമാണ്.

    കിടപ്പാടം, അവന്‍ വരുന്നു തുടങ്ങിയ സിനിമകളില്‍ എല്‍.പി. ആര്‍. വര്‍മ്മ പാടിയിട്ടുണ്ട്. അയിത്തം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X