twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചന്ദ്രോത്സവത്തിലും മീന നായിക

    By Super
    |

    ചന്ദ്രോത്സവത്തിലും മീന നായിക
    ഫിബ്രവരി 01, 2005

    മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിലും മീന നായിക. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചന്ദ്രോത്സവത്തിലാണ് മീന ഒരിക്കല്‍ കൂടി മോഹന്‍ലാലിന്റെ നായികയായി വേഷമിടുന്നത്.

    രണ്ട് വര്‍ഷത്തിനിടെ ഇത് നാലാമത്തെ മോഹന്‍ലാല്‍ ചിത്രത്തിലാണ് മീനക്ക് നായികാവേഷം ലഭിക്കുന്നത്. തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷവും മോഹന്‍ലാല്‍ ചിത്രത്തില്‍ മീനയുടെ സാന്നിധ്യമുണ്ട്.

    മികച്ച പ്രേക്ഷകാഭിപ്രായത്തോടെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന, സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഉദയനാണ് താരത്തിലും മീനയാണ് നായിക. കഴിഞ്ഞ വര്‍ഷത്തെ മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം നാട്ടുരാജാവില്‍ മീന നായികയായി വേഷമിട്ടിരുന്നു. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് മീന അഭിനയിച്ചത്. 2003ല്‍ മിസ്റര്‍ ബ്രഹ്മചാരി എന്ന ചിത്രത്തില്‍ മീന ലാലിന്റെ നായികയായി.

    മീന നായികയായി വേഷമിട്ട നാട്ടുരാജാവ് ഹിറ്റാവുകയും ഉദയനാണ് താരം സൂപ്പര്‍ഹിറ്റാവുമെന്ന് ഉറപ്പായിരിക്കുകയും ചെയ്തതോടെ ഈ നടി മോഹന്‍ലാലിന്റെ ഭാഗ്യനായികയാവുകയാണ്. നായികമാരെ ഇടക്കിടെ മാറ്റുന്ന സൂപ്പര്‍താരങ്ങളുടെ പതിവില്‍ നിന്നും വ്യത്യസ്തമായാണ് മീനയെ മോഹന്‍ലാല്‍ തന്റെ ചിത്രങ്ങളില്‍ തുടര്‍ച്ചയായി നായികയാക്കുന്നത്.

    മിസ്റര്‍ ബ്രഹ്മചാരിക്ക് മുമ്പ് രണ്ട് ചിത്രങ്ങളിലാണ് മീന മോഹന്‍ലാലിന്റെ നായികയായിട്ടുള്ളത്- വര്‍ണപ്പകിട്ടിലും ഒളിമ്പ്യന്‍ അന്തോണി ആദത്തിലും.

    സാന്ത്വനം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് മീന മലയാളത്തില്‍ അരങ്ങേറിയത്. പിന്നീട് തമിഴില്‍ സജീവമായ മീന നീണ്ട ഇടവേളക്ക് ശേഷമാണ് വര്‍ണപ്പകിട്ടിലൂടെ മലയാളത്തിലെത്തുന്നത്. തമിഴില്‍ നിന്ന് മലയാളത്തിലേക്ക് എത്തിനോട്ടം നടത്താറാണ് മുമ്പൊക്കെ ഈ നടി ചെയ്തതെങ്കില്‍ ഇപ്പോള്‍ മോഹന്‍ലാലിന്റെ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ നായികയായി മാറിയിരിക്കുകയാണ് മീന.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X