Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഉപനായകനായി തിളങ്ങുന്ന ഇന്ദ്രജിത്ത്

Published: Wednesday, January 5, 2005, 5:30 [IST]

 
ഉപനായകനായി തിളങ്ങുന്ന ഇന്ദ്രജിത്ത്
ഫിബ്രവരി 05, 2005

Indrajith
ഇന്ദ്രജിത്ത്
നായകനായി മലയാളത്തില്‍ തിളങ്ങാന്‍ ഇന്ദ്രജിത്തിന് കഴിഞ്ഞിട്ടില്ല. ഇരട്ടനായകരില്‍ ഒരാളായി ദീപങ്ങള്‍ സാക്ഷി, നമ്മള്‍ തമ്മില്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും അവയില്‍ നായകരില്‍ രണ്ടാം സ്ഥാനം മാത്രമായിരുന്നു ഇന്ദ്രജിത്തിന്. ആ ചിത്രങ്ങളാവട്ടെ ഇതുവരെ റിലീസായിട്ടുമില്ല.

മലയാളത്തില്‍ ഇടക്കാലത്തുണ്ടായ യുവനായക തരംഗത്തില്‍ സ്ഥാനമുറപ്പിക്കാന്‍ ഇന്ദ്രജിത്തിന് കഴിയാതെ പോയത് നായകനായി തിളങ്ങാന്‍ അവസരം ലഭിക്കാത്തതുകൊണ്ടുതന്നെ. എന്നാല്‍ യുവനായക തരംഗം അരങ്ങൊഴിഞ്ഞതോടെ അവരില്‍ പലര്‍ക്കും കാര്യമായ പുതിയ അവസരങ്ങള്‍ ലഭിക്കാതെ പോവുമ്പോള്‍ ഉപനായകനെന്ന നിലയില്‍ ഇന്ദ്രജിത്ത് സജീവമാവുകയാണ്.

മമ്മൂട്ടി ചിത്രം വേഷത്തില്‍ ശ്രദ്ധേയമായ ഉപനായക വേഷം ലഭിച്ച ഇന്ദ്രജിത്തിന് ഇപ്പോള്‍ അഭിനയിക്കുന്ന ഫിംഗര്‍പ്രിന്റില്‍ നായകനായ ജയറാമിനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത്. ഒരു കൊലപാതകം അന്വേഷിക്കുന്ന ഇരട്ടപൊലീസുദ്യോസസ്ഥരില്‍ ഒരാളായി ജയറാമിനോടൊപ്പം പ്രത്യക്ഷപ്പെടുന്ന ഇന്ദ്രജിത്തിന് വളരെ മികച്ച വേഷമാണ് ഈ ചിത്രത്തില്‍.

വില്ലനായി തുടങ്ങിയ ഇന്ദ്രജിത്തിന് റണ്‍വേയിലെ ദിലീപിന്റെ അനുജന്‍ വേഷത്തോടെയാണ് ഉപനായകവേഷത്തില്‍ ശ്രദ്ധേയനാവാന്‍ കഴിഞ്ഞത്. ചിത്രത്തിലെ പൊലീസ് ഓഫീസറുടെ വേഷത്തില്‍ തിളങ്ങിയ ഇന്ദ്രജിത്തിന് അതോടെ അനുജനായും ഉപനായകനായും വേഷമിടാനൊരു നടന്‍ എന്ന വിശേഷണം വീണുകിട്ടി.

വേഷത്തിലും ഇന്ദ്രജിത്തിന് അനുജന്‍ വേഷമായിരുന്നു. മമ്മൂട്ടിയുടെ അനുജനായി അഭിനയിച്ച ഇന്ദ്രജിത്ത് ചിത്രത്തില്‍ നല്ല പ്രകടനമാണ് കാഴ്ചവച്ചത്. നായകന്‍ കഴിഞ്ഞാല്‍ ചിത്രത്തിന്റെ കഥാഗതിയില്‍ നിര്‍ണായകസ്ഥാനമുള്ളത് ഇന്ദ്രജിത്ത് ചെയ്ത അനുജന്‍ വേഷത്തിനായിരുന്നു. വേഷം വന്‍വിജയമായതോടെ ഇന്ദ്രജിത്ത് ഏറെ ശ്രദ്ധേയനായി.

ഇപ്പോഴിതാ ജയറാമിനോടൊപ്പം ഫിഗര്‍പ്രിന്റില്‍. സിനിമയില്‍ ആദ്യന്തം നായകനോടൊപ്പം നിറഞ്ഞുനില്‍ക്കുന്ന പൊലീസ് ഓഫീസര്‍ കഥാപാത്രം. ഇന്ദ്രജിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം.

നായകവേഷം ചില യുവതാരങ്ങള്‍ക്ക് നിര്‍ഭാഗ്യം കൊണ്ടുവരുമ്പോഴാണ് ഉപനായക വേഷങ്ങളിലൂടെ സിനിമയില്‍ സ്ഥാനമുറപ്പിക്കാമെന്ന് ഇന്ദ്രജിത്ത് തെളിയിക്കുന്നത്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter