twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അലിഭായി വിജയം കൊയ്യുന്ന നരനാവുമോ?

    By Super
    |

    75 തിയേറ്ററുകളിലായി പ്രദര്‍ശനം ആരംഭിച്ച മോഹന്‍ലാലിന്റെ അലിഭായിക്ക് ഒരു ഉത്സവകാല ചിത്രമെന്ന നിലയില്‍ വമ്പന്‍ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഇത്രയും തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച ആദ്യചിത്രമെന്ന തൂവല്‍ കിരീടത്തിലണിഞ്ഞ് അലിഭായിയെത്തുമ്പോള്‍ ഇതിനു മുമ്പ് ഓണത്തിന് മോഹന്‍ലാല്‍ ചിത്രമായ നരന്‍ നേടിയ നവന്‍വിജയം ഈ ചിത്രവും ആവര്‍ത്തിക്കുമോയെന്നാണ് അറിയേണ്ടത്.

    കഴിഞ്ഞ വര്‍ഷം ഓണവിപണി കയ്യടക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞില്ല. ക്ലാസ് മേറ്റ്സ് എന്ന യുവതാര ചിത്രം അപ്രതീക്ഷിതമായ വന്‍വിജയം കൊയ്യുന്നത് നോക്കിനില്‍ക്കാനേ മോഹന്‍ലാലിനും മോഹന്‍ലാലിന്റെ ഓണച്ചിത്രമായ മഹാസമുദ്രത്തിന്റെ നിര്‍മാതാവ് രേവതി കലാമന്ദിര്‍ സുരേഷ് കുമാറിനും കഴിഞ്ഞുള്ളൂ. ശരാശരി വിജയവുമായി ഓണച്ചിത്രങ്ങളുടെ കൊയ്ത്തില്‍ രണ്ടാം സ്ഥാനം കൊണ്ട് മോഹന്‍ലാലിനും സുരേഷ് കുമാറിനും തൃപ്തിപ്പെടേണ്ടിവന്നു. 2006 ഹിറ്റുകളുടെ എണ്ണതതില്‍ മോഹന്‍ലാലിന്റെ വര്‍ഷമായിരുന്നെങ്കിലും 2006ലെ ഓണം മോഹന്‍ലാലിന്റേതായിരുന്നില്ല.

    എന്നാല്‍ 2005 ഹിറ്റുകളുടെ തുടര്‍ച്ചകളുമായി മമ്മൂട്ടി തന്റേ പേരില്‍ കുറിച്ചിട്ടുവെങ്കിലും 2005ലെ ഓണക്കൊയ്ത്തില്‍ മോഹന്‍ലാലായിരുന്നു മുന്നില്‍. ചിത്രം നരന്‍. അലിഭായിക്ക് കാര്യമായ മത്സരമൊന്നും ഇത്തവണത്തെ ഓണവിപണിയില്‍ നേരിടേണ്ടിവരുന്നില്ലെങ്കില്‍ നരന്‍ മുന്നിലെത്തിയത് ശക്തമായ മത്സരത്തെ നേരിട്ടാണ്.

    മമ്മൂട്ടിയുടെ നേരറിയാന്‍ സിബിഐ, ദിലീപിന്റെ ചാന്തുപൊട്ട് എന്നീ ചിത്രങ്ങളും പ്രേക്ഷകരെ ആകര്‍ഷിച്ചപ്പോള്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ചേരുവകളുമുണ്ടായിട്ടും നരന് കടുത്ത മത്സരം തന്നെ നേരിടേണ്ടിവന്നു. ഒടുവില്‍ ഹിറ്റ് ചാര്‍ട്ടില്‍ നരന്‍ തന്നെ മുന്നിലെത്തി. രണ്ടാം സ്ഥാനം ചാന്തുപൊട്ട് നേടിയപ്പോള്‍ നേരറിയാന്‍ സിബിഐക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X