twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അലിഭായി കുമാരനാവുമ്പോള്‍

    By Super
    |

    ഛോട്ടാ മുംബൈയിലും ഹലോയിലും വ്യത്യസ്തമായ രൂപഭാവങ്ങളോടെയാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. വേഷത്തിലും മേക്കപ്പിലുമൊക്കെ വരുത്തിയ മാറ്റങ്ങളുടെ സഹായത്തോടെ ഈ ചിത്രങ്ങളില്‍ ലാല്‍ തന്റെ പഴയ കാലം ഓര്‍മിപ്പിക്കും വിധം ചെറുപ്പമായി.

    ഛോട്ടാ മുംബൈയില്‍ ജീവിതം അടിച്ചുപൊളിച്ചു രസിക്കുന്ന ഒരു ചെറുപ്പക്കാരനായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ ഹലോയില്‍ തടി കുറച്ച് ആകര്‍ഷകമായ രൂപവുമായെത്തുന്ന ഒരു യുവ അഭിഭാഷകനായിരുന്നു. ആരാധകരെ തൃപ്തിപ്പെടുത്തുന്ന പൊടിക്കൈകളുമായി ലാല്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രമായിരുന്നു ഹലോയും ഛോട്ടാ മുംബൈയും.

    ഈ രണ്ടു ചിത്രങ്ങളും നേടിയ വിജയങ്ങള്‍ക്കു ശേഷമാണ് ഒന്നു കൂടി മീശ പിരിച്ച് മോഹന്‍ലാലെത്തിയത്. ഒരു വര്‍ഷം മുമ്പു തന്നെ പ്ലാന്‍ ചെയ്തിരുന്ന ചിത്രമായ അലിഭായി തുടര്‍ച്ചയായ രണ്ടു വിജയങ്ങള്‍ക്കു ശേഷം ലാലിന്റെ ഇമേജിന് ഊറ്റം പകരുമെന്ന വിശ്വാസത്തിലായിരുന്നു സംവിധായകന്‍ ഷാജി കൈലാസും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും. എന്നാല്‍ ആ വിശ്വാസത്തില്‍ കഴമ്പില്ലെന്ന് അലിഭായിയുടെ പ്രകടനം തെളിയിച്ചു. കഴമ്പില്ലാത്ത കഥയുമായി ലാലിന് മീശ പിരിക്കാന്‍ വേണ്ടി മാത്രമായി ഒരു ചിത്രം തട്ടിക്കൂട്ടിയാല്‍ അതിനിട്ടൊരു തട്ടു കൊടുക്കാനേ പ്രേക്ഷകര്‍ക്ക് തോന്നൂ. അലിഭായി ബോക്സോഫീസില്‍ തട്ടിമുട്ടി വീണു.

    മീശ പിരിച്ച് മുണ്ടു മടക്കിയടിക്കുന്നതിലെ രസം ഇപ്പോള്‍ തനിക്കു മാത്രമേയുള്ളൂവെന്നും ഒരു കാലത്ത് അത് രസത്തോടെ കണ്ടിരുന്ന പ്രേക്ഷകര്‍ക്ക് ആ കലാപരിപാടി വിരസമായി തീര്‍ന്നിരിക്കുന്നുവെന്നും അലിഭായിയുടെ ബോക്സോഫീസ് ദുരന്തത്തോടെ മോഹ‍ന്‍ലാലിന് ബോധ്യമായി കാണണം. പുതുമയുള്ള ഗെറ്റപ്പുകളില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളോടാണ് പ്രേക്ഷകര്‍ക്ക് താത്പര്യമെങ്കില്‍ ആ വഴിക്ക് തന്നെ പോകുന്നതല്ലേ നല്ലത്?

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X