തിലകന്‍ കോടതിയിലേയ്ക്ക്

വ്യാഴം, മാര്‍ച്ച്‌ 25, 2010, 9:35 [IST]
Thilakan
ചലച്ചിത്രസംഘടനകളായ അമ്മയുമായും ഫെഫ്ക്കയുമായും ഇടഞ്ഞുനില്‍ക്കുന്ന നടന്‍ തിലകന്‍ കോടതിയിലേക്ക്. തനിയ്ക്ക് തൊഴില്‍ നിഷേധിയ്ക്കാന്‍ ചില സംഘടനകള്‍ മനപൂര്‍വം ശ്രമിയ്ക്കുകയാണെന്നാരോപിച്ചാണ് തിലകന്‍ കോടതിയെ സമീപിയ്ക്കാനൊരുങ്ങുന്നത്.

എറണാകുളം സിവില്‍ കോടതിയില്‍ ഇത് സംബന്ധിച്ച് കേസ്് ഫയല്‍ ചെയ്യാനാണ് തിലകന്റെ നീക്കമെന്ന് സൂചനകളുണ്ട്. ഇതിന് മുന്നോടിയായി തിലകന്‍ എറണാകുളത്ത് ജസ്റ്റിസ് കെഎസ് പരിപൂര്‍ണ്ണനെ സന്ദര്‍ശിച്ചിരുന്നു.

തൊഴില്‍ നിഷേധത്തിനെതിരെ നിയമപോരാട്ടം നടത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചതായി തിലകന്‍ പറഞ്ഞു. ചലച്ചിത്രമേഖലയെ തകര്‍ക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന ഫെഫ്കയുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുമെന്നും തിലകന്‍ വ്യക്തമാക്കി.
User Comments
ഗാന്ധിയന്‍ 28 Mar 2010 02:14 am
എന്തിനാ ഈ വയസ്സന്‍ കാലത്ത് കണ്ടവന്റെ വാക്കും കേട്ട് ..ഓരോന്ന് ചെയ്തുകൂട്ടുന്നത് .... തനിക്കു അഭിനയം കുറഞ്ഞാല്‍ അതിന്നു ശത്രു കളെ കണ്ടു പിടിക്കുന്നത്‌ നല്ല നടന്നു പറ്റിയതല്ല .. ഞാന്‍ ഒരു മഹാനായ നടനാണോ എന്ന് പറയുന്നതിന്റെ മുമ്പ് ഒന്ന് സ്വയം ചോദിക്കുന്നത് നല്ലതായിരിക്കും.
ജയ്‌ തിലകന്‍ 25 Mar 2010 02:42 pm
അഭിനേതാവിനെ തീരുമാനിക്കേണ്ടത് സംവിധായകനാണോ അതോ ഫെഫ്കയിലെ ഗുണ്ടകളാണോ എന്നറിയാന്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക്‌ ഇനി അധികം കാത്തിരിക്കേണ്ട.
[ പ്രതികരണം എഴുതൂ ]
IPL, Himachal Pradesh Cricket Association Stadium, Dharmasala
Kings XI Punjab: 5 / 0, 0.5 Overs
1st Test , Lord's Cricket Ground, St John's Wood
West Indies: 83 / 2, 29 Overs
IPL, Feroz Shah Kotla, Delhi
Match starts at 08:00 pm IST