Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഷാജി കൈലാസ് 'ആര്‍ആര്‍ആര്‍' തീര്‍ക്കണം

Posted by:
Published: Tuesday, June 15, 2010, 13:36 [IST]

15shaji Kailas Asked Wrap Up Rrr
 

പാതിവഴിയില്‍ ഉപേക്ഷിയ്ക്കപ്പെട്ട രഘുപതി രാഘവ രാജാറാം (ആര്‍ആര്‍ആര്‍) എന്ന ചിത്രം ഷാജി കൈലാസ് പൂര്‍ത്തിയാക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍.

പൃഥ്വിരാജ് മൂന്ന് വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിയ്ക്കുന്ന ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയായതിന് ശേഷമാണ് ഉപേക്ഷിയ്ക്കപ്പെട്ടത്. റീമ കല്ലിങ്കല്‍ അടക്കം വന്‍താരനിരയെ അണി നിരത്തി ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന് വേണ്ടി നിര്‍മാതാവ് 85 ലക്ഷം രൂപ മുടക്കിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

പ്രൊഡ്യൂസര്‍ പണവുമായെത്തിയാല്‍ പടം പൂര്‍ത്തിയാക്കാമെന്ന് ഷാജി വാക്കു കൊടുത്തിട്ടുണ്ട്. ചിത്രത്തിന്റെ പേരുമാറ്റാനുള്ള ആലോചനകളും നടക്കുന്നുണ്ട്.

കരിയറില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന ഷാജി കൈലാസ് ഇപ്പോള്‍ പൊലീസ് കമ്മീഷണര്‍ എന്ന പേരില്‍ സുരേഷ് ഗോപിയെ നായകനാക്കി സിനിമയെടുക്കുന്നതിന്റെ തിരക്കിലാണ്. ഷാജി ആദ്യമായി തിരക്കഥ രചിയ്ക്കുന്ന സിനിമ കൂടിയായിരിക്കും പൊലീസ് കമ്മീഷണര്‍.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter