twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലര്‍വാടിക്ക് ശേഷം വിനീത് വീണ്ടും

    By Ajith Babu
    |

    Vineeth Sreenivasan
    മലയാള സിനിമയില്‍ പുതുമയുടെ സുഗന്ധം പരത്തിയ മലര്‍വാടി ആര്‍ട്‌സ് ക്ലബിന് ശേഷം വിനീത് ശ്രീനിവാസന്‍ രണ്ടാമത്തെ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നു. നടന്‍, പാട്ടുകാരന്‍ എന്നീ നിലകളില്‍ നിന്നും സംവിധായകനായി മാറിയ വിനീത് തന്നെയാണ് തന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ രചിയ്ക്കുന്നത്.

    അടുത്തൊന്നും ഒരു സിനിമ സംവിധാനം ചെയ്യാനില്ലെന്ന് വിനീത് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പുതിയ ചിത്രത്തിന്റെ ജോലികള്‍ ഉടന്‍ തുടങ്ങാനാണ് ജൂനിയര്‍ ശ്രീനിയുടെ തീരുമാനം. ഡിസംബറോടെ പുതിയ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചനകള്‍.

    അതേ സമയം വിനീതിന്റെ ആദ്യ സംവിധാന സംരംഭമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ് ഈ വര്‍ഷത്തെ ഹിറ്റ് പട്ടികയില്‍ ഇടം കണ്ടെത്തിക്കഴിഞ്ഞു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X