For Quick Alerts
For Daily Alerts
Don't Miss!
- News 'ഗൂഢസംഘത്തെ നിയന്ത്രിക്കണം, ഈ അനുഭവം ഇതാദ്യം'; വികാരാധീനയായി ശൈലജ, ഷാഫിക്കെതിരെ പരാതി
- Sports IPL 2024: കോലി എറിഞ്ഞാല്‍ പോലും ഇങ്ങനെ അടി വാങ്ങില്ല, ഇതിലും ഭേദം 11 ബാറ്റര്‍മാരെ ഇറക്കുന്നത്: ഇതിഹാസ താരം
- Automobiles സേഫ്റ്റിയേക്കാള് വലുതാണോ വില? സുരക്ഷ കുറവായിട്ടും ആളുകള്‍ ചോദിച്ച് വാങ്ങുന്ന 3 കാറുകള്‍
- Finance ഓഹരി വില പറന്നത് 10ൽ നിന്നും 430 രൂപയിലേക്ക്, മൂന്ന് വർഷത്തെ വളർച്ച 3800%, കൂടെക്കൂട്ടുന്നോ...?
- Lifestyle ചാണക്യനീതി: പാമ്പിനെ പാലൂട്ടുന്നതിന് സമം, ഇവരെ കൂടെക്കൂട്ടിയാല്‍ പ്രശ്നം നിഴല്‍ പോലെ കൂടെ
- Technology പൊന്നു ചങ്ങായിമാരേ വേഗം രക്ഷപ്പെട്ടോളീൻ...! ഗൂഗിൾ കൈയൊഴിഞ്ഞു, ഈ 3 ആപ്പുകൾ ഉടൻ ഡിലീറ്റ് ചെയ്യാൻ നിർദേശം
- Travel ബാംഗ്ലൂരിൽ നിന്ന് പോണ്ടിച്ചേരി ട്രെയിനിൽ കണ്ട് വരാം... ചെലവും ഇല്ല, കിടിലൻ കാഴ്ചകളും..
ദീപനും പദ്മകുമാറും ഒന്നിയ്ക്കുന്നു
News
oi-Vijesh Krishna
By Ajith Babu
|
അപൂര്‍വമായൊരു കൂട്ടായ്മക്ക് മലയാള ചലച്ചിത്രരംഗത്ത് വഴിയൊരുങ്ങുന്നു. കരിയറിലെ ആദ്യവിജയങ്ങളുമായി സംവിധാനരംഗത്ത് നിലയുറപ്പിയ്ക്കുന്ന ദീപനും പദ്മകുമാറും ഒരു സിനിമയ്ക്ക് വേണ്ടിയാണ് ഒന്നിയ്ക്കുന്നത്.
പൃഥ്വിരാജിന്റെ പുതിയ മുഖത്തിലൂടെ അരങ്ങേറ്റ ചിത്രം തന്നെ ഹിറ്റാക്കിയ ദീപനും മോഹന്‍ലാലിന്റെ ശിക്കാറിലൂടെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് സ്വന്തമാക്കിയ പദ്മകുമാറും ലണ്ടന്‍ ഡ്രീംസ് എന്ന് പേരിട്ടിരിയ്ക്കുന്ന പ്രൊജക്ടിന് വേണ്ടിയാണ് ഒന്നിയ്ക്കുന്നത്
പുതുമുഖ താരങ്ങളെ അണിനിരത്തി ഒരു യൂത്ത്ഫുള്‍ സിനിമയാണ് ഇരുവരും ലക്ഷ്യമിടുന്നത്. മലര്‍വാടി ഫെയിം നിവിന്‍ പോളി, യക്ഷിയും ഞാനും നായിക മേഘ നായര്‍, അനൂപ് മേനോന് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ക്ലാപ് ബോര്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന് ഉണ്ണി ശിവപാലാണ് ചിത്രം നിര്‍മിയ്ക്കുന്നത്. വിനോദ് ഗുരുവായൂര്‍ തിരക്കഥയൊരുക്കുന്ന ചിതത്തിന്റെ ഷൂട്ടിങ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിയ്ക്കും.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: anoop menon അനൂപ് മേനോന് ദീപന് പദ്മകുമാര്‍ ലണ്ടന്‍ ഡ്രീംസ് deepan london dreams padmakumar
Story first published: Tuesday, October 5, 2010, 17:37 [IST]
Other articles published on Oct 5, 2010