Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സീനിയേഴ്‌സ് ക്യാമ്പസിലേക്ക് മടങ്ങുന്നു

Posted by:
Published: Wednesday, October 20, 2010, 11:28 [IST]

20 Seniors Launched In Kochi
 

പോക്കിരിരാജയെന്ന ഇടിവെട്ട് ഹിറ്റിന് ശേഷം വൈശാഖിന്റെ രണ്ടാമത്തെ സംവിധാനസംരംഭമായ സീനിയേഴ്‌സിന്റെ ഷൂട്ടിങ് കൊച്ചിയില്‍ അടുത്ത മാസം തുടങ്ങും. ജയറാം, മനോജ് കെ ജയന്‍, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് സീനിയേഴ്‌സിലെ പ്രധാന താരങ്ങള്‍. അനന്യ നായികയാവുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് സച്ചി-സേതു ടീമാണ്.

പോക്കിരിരാജയില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു ശൈലിയിലാണ് സീനിയേഴ്‌സ് വൈശാഖ് ഒരുക്കുന്നത്. നാല് പേര്‍ തങ്ങള്‍ പഠിച്ച ക്യാമ്പസിലേക്ക് 14 വര്‍ഷത്തിന് ശേഷം മടങ്ങിയെത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് സീനിയേഴ്‌സിന്റെ കഥ ചുരുള്‍ നിവരുന്നത്. ജാസി ഗിഫ്റ്റ്, അലക്‌സ് പോള്‍, അല്‍ഫോണ്‍സ് എന്നിവരാണ് സീനിയേഴ്‌സിന് സംഗീതമൊരുക്കുന്നത്.

വൈശാഖ രാജന്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ അഞ്ചിന് ആരംഭിയ്ക്കും. അടുത്ത വര്‍ഷം ജനുവരിയില്‍ സീനിയേഴ്‌സ് തിയറ്ററുകളിലെത്തും.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 2 , Eden Gardens, Kolkata
Mumbai Indians won by 4 wickets
2nd Test , Headingley, Leeds
Play stopped for day.