twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിയുടെ ദി ത്രില്ലര്‍ നവംബര്‍ 17ന്

    By Ajith Babu
    |

    Prithviraj
    ബി ഉണ്ണികൃഷ്ണനും പൃഥ്വിരാജും ഒന്നിയ്ക്കുന്ന ദി ത്രില്ലര്‍ നവംബര്‍ 17ന് തിയറ്ററുകളിലേക്ക്. ആക്ഷനും സസ്‌പെന്‍സും ഒരുപോലെ ചേരുന്ന ദി ത്രില്ലര്‍ കേരളത്തില്‍ സമീപകാലത്ത് കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകക്കേസിന്റെ പിന്നാമ്പുറമാണ് ചികയുന്നത്.

    പൃഥ്വി പൊലീസ് ഓഫീസറായി വേഷമിടുന്ന ചിത്രത്തില്‍ കാതറീനാണ് നായിക. നേരത്തെ പൂനം കൗറിനെ നായികയാക്കി ഷൂട്ടിങ് തുടങ്ങിയെങ്കിലും നടിയുടെ പ്രകടനത്തില്‍ തൃപ്തനാവാതെ സംവിധായകന്‍ അവരെ മാറ്റിയിരുന്നു.

    ടൈഗര്‍, ശിവം എന്നീ സസ്‌പെന്‍സ് ത്രില്ലര്‍ സിനിമകളുടെ തിരക്കഥയൊരുക്കിയ ഉണ്ണികൃഷ്ണന്‍ തന്നെയാണ് പൃഥ്വിയുടെ ദി ത്രില്ലറിന് വേണ്ടിയും പേന ചലിപ്പിച്ചിരിയ്ക്കുന്നത്. ബക്രീദ് ദിനത്തില്‍ സംസ്ഥാനത്തെ എഴുപത്തിയെട്ടോളം കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X