twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിത്യയും പുതുമുഖത്തെ അപമാനിച്ചു

    By Ajith Babu
    |
    <ul id="pagination-digg"><li class="previous"><a href="/news/08-nithya-menon-follows-meera-jasmine-3-aid0032.html">« Previous</a>

    Unni Mukundan-Nithya Menon
    നിത്യ മേനോന്‍ വിലക്ക് ചോദിച്ചു മേടിച്ച തത്സമയം ഒരു പെണ്‍കുട്ടിയുടെ സെറ്റില്‍ തന്നെയാണ് ഈ സംഭവവുമുണ്ടായത്. സിനിമയുടെ തിരുവനന്തപുരത്തെ ലൊക്കേഷിനിലെത്തിയ വാരികക്കാരുടെ ഉദ്ദേശം നിത്യയെ കേന്ദ്രമാക്കി ഒരു ഫോട്ടോഷൂട്ട് തന്നെയായിരുന്നു. ചിത്രത്തിലെ നായകനും പുതുമുഖവുമായ ഉണ്ണി മുകുന്ദനുമായിട്ടായിരുന്നു നിത്യയുടെ ഫോട്ടോഷൂട്ട് പ്ലാന്‍ ചെയ്തത്. ഇതിന് സമ്മതിച്ച നടി ഷൂട്ടിങിന്റെ ഇടവേളയില്‍ ക്യാമറയ്ക്ക് മുന്നിലെത്തുകയും ചെയ്തു.

    എന്നാല്‍ ഫോട്ടോഷൂട്ടിനിടെ ഇവരുടെ ഉയരങ്ങള്‍ ചേരാതെ വന്നപ്പോള്‍ നടിയുടെ തോളത്ത് കൈവെച്ച് നില്‍ക്കാന്‍ ക്യാമറമാന്‍ ആവശ്യപ്പെട്ടുവത്രേ. എന്നാല്‍ തൊട്ടുംപിടിച്ചുമുള്ള ഫോട്ടോ സെക്ഷന്‍ വേണ്ടെന്ന് നടി മുഖത്തുനോക്കി പറഞ്ഞുവത്രേ.

    ആദ്യമായി സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് ഇതൊക്കെ പറഞ്ഞെതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍ അന്യഭാഷകളില്‍ വരെ ഗാനരംഗങ്ങളില്‍ ഇഴുകിച്ചേര്‍ന്നഭിനയിച്ച നിത്യ ഇങ്ങനെ പറഞ്ഞത് പുതുമുഖമായ ഉണ്ണിയ്ക്ക് ഷോക്കായെന്ന് വാരികയെഴുതുന്നു. നടന്റെ മുഖം വിളറിവെളുത്തെങ്കിലും ഫോട്ടോഷൂട്ടിനായി എത്തിയവരുടെ സമയോചിത ഇടപെടലുകളിലൂടെ സംഭവത്തിന്റെ ഗൗരവം കുറച്ചു.

    ഈ സംഭവമറിഞ്ഞതോടെ മുതിര്‍ന്ന നടനും നിര്‍മാതാവുമൊക്കെയായ മണിയന്‍ പിള്ള രാജുവിന് പോലും നിത്യയെക്കുറിച്ച് അഭിപ്രായം തിരുത്തേണ്ടി വന്നുവെന്നും വാരികയെഴുതുന്നു. നിത്യ തികഞ്ഞൊരു പ്രൊഫഷണലിസ്റ്റാണെന്ന അഭിപ്രായമാണ് മണിയന്‍ പിള്ള തിരുത്തിയത്. ആവശ്യമില്ലാത്തൊരു പെരുമാറ്റം കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന്് നിത്യയെപ്പോലുള്ളവര്‍ മനസ്സിലാക്കണം.

    താനൊരു സംഭവമാണെന്ന തോന്നലിലാവാം താരങ്ങളുടെ ഈ ചെയ്തികള്‍. എന്നാലിതെല്ലാം ഇന്നല്ലെങ്കില്‍ നാളെ തിരിച്ചടിയ്ക്കുമെന്നവര്‍ മനസ്സിലാക്കണം, ഇല്ലെങ്കില്‍ മാനത്ത് വിളങ്ങി നിന്ന താരങ്ങള്‍ നിലംപതിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
    മുന്‍പേജില്‍

    നിത്യ അഹങ്കാരത്തിന്റെ പാതയില്‍

    <ul id="pagination-digg"><li class="previous"><a href="/news/08-nithya-menon-follows-meera-jasmine-3-aid0032.html">« Previous</a>

    English summary
    A senior producer in Malayalam film industry has approached Nithya to confirm her call sheet for hisupcoming film, but the actress refused to meet him and sent a message tocontact her manager to discuss about the project. The same thing was also happened to many producers in Malayalam with Nithya Menon. So the Kerala film producers association decided not to cast her in their future projects and they also they asked South film chamber to ban her.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X