Don't Miss!
- Automobiles എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Sports IPL 2024: മുംബൈക്ക് പുതിയ തലവേദന, ഹാര്‍ദിക്കിനെതിരേ ബുംറ! ഒപ്പം നബിയും; പ്രശ്നം രൂക്ഷം
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- News പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ടുണ്ടാക്കി കൊടുക്കാനുള്ള ശ്രമമെന്ന് മുരളീധരൻ;സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ആര്‍ആര്‍ആറിന് വീണ്ടും ജീവന്‍വെയ്ക്കുന്നു
എന്നാല്‍ തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ച രഞ്ജി പണിക്കറുമായി ചേര്‍ന്ന് ഒരുക്കുന്ന കിങ് ആന്റ് കമ്മീഷണറില്‍(കെ ആന്റ് കെ) ഷാജി വന്‍ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. ഈ കൂട്ടുകെട്ടിന്റെ മുന്‍കാല ഹിറ്റുകളായ കിങിലെയും കമ്മീഷണറിലെയും നായകകഥാപാത്രങ്ങള്‍ ഒന്നിയ്ക്കുന്ന കെ ആന്റ് കെ ചരിത്രസംഭവമാവുമെന്നാണ് സിനിമാലോകവും പ്രതീക്ഷിയ്ക്കുന്നത്.
ദില്ലിയില്‍ ഷൂട്ടിങ് പുരോഗമിയ്ക്കുന്ന കെ ആന്റ് കെ ഡിസംബറിലാണ് തിയറ്ററുകളിലെത്തുക. ഇതിന് ശേഷമുള്ള ഷാജിയുടെ തീരുമാനം ആരെയുമൊന്ന് അദ്ഭുതപ്പെടുത്തും.
രണ്ട് വര്‍ഷം മുമ്പ് പാതിവഴിയ്ക്ക് നിന്നുപോയ രഘുപതി രാഘവ രാജാറാം എന്നചിത്രം പൂര്‍ത്തിയാക്കാനാണ് ആക്ഷന്‍ സംവിധായകന്റെ ഉദ്ദേശം. പൃഥ്വിരാജ് മൂന്ന് വേഷങ്ങള്‍ അവതരിപ്പിയ്ക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്ങലാണ് നായിക.
തിരക്കഥയെഴുത്തിലെ പ്രതിസന്ധിയായിരുന്നു ആര്‍ആര്‍ആറിനെ പാതിവഴിയില്‍ ഉപേക്ഷിയ്ക്കാന്‍ കാരണമായത്. ഈ പ്രൊജക്ടിന് വേണ്ടി ചെലവാക്കിയ പണം തിരിച്ചടച്ചില്ലെങ്കില്‍ സംവിധായകനെ വിലക്കുമെന്നും നിര്‍മാതാക്കളുടെ സംഘടന അക്കാലത്ത് ഭീഷണി മുഴക്കിയിരുന്നു. ഈ സിനിമയും പുതിയ പേരിലാവും പൂര്ത്തിയാക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മുന്‍പേജില്‍
ഷാജി കൈലാസിന് നാടുവാഴിപ്പേടി