Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు

യോദ്ധയിലെ ഉണ്ണിക്കുട്ടന്‍ വീണ്ടും

Updated: Wednesday, July 17, 2013, 13:26 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

യോദ്ധയിലെ  ഉണ്ണിക്കുട്ടന്‍ വീണ്ടും
 

സൂപ്പര്‍ഹിറ്റ് ചിത്രമായ യോദ്ധയില്‍ മോഹന്‍ലാലിനൊപ്പം തിളങ്ങിയ നേപ്പാളി ബാലന്‍ വീണ്ടും വാര്‍ത്തകളില്‍. ചിത്രത്തില്‍ ലാലിനെ അക്കസോട്ടായെന്ന് വിളിയ്ക്കുന്ന ഉണ്ണിക്കുട്ടനെ അവതരിപ്പിച്ച സിദാര്‍ത്ഥ് ലാമ വീണ്ടുമൊരു മലയാള സിനിമയില്‍ അഭിനയിക്കുകയാണ്.

ലെനിന്‍ രാജേന്ദ്രന്റെ പുതിയ ചിത്രമായ ഇടവപ്പാതിയിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നായാണ് ഇരുപതുകാരന്‍ സിദാര്‍ഥ് മലയാളികള്‍ക്ക് മുന്നില്‍ ഒരിയ്ക്കല്‍ കൂടി പ്രത്യക്ഷപ്പെടുന്നത്.

യോദ്ധയില്‍ അഭിനയിച്ച ജഗതി ശ്രീകുമാറും ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. കാഠ്മണ്ഡുവില്‍ താമസിയ്ക്കുന്ന സിദ്ധാര്‍ഥ് ലാമയെ ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒരു മലയാളി തന്നെയാണ് കണ്ടെത്തിയത്. സിദ്ധാര്‍ഥിന്റെ വിവാഹവിശേഷവും മലയാളികള്‍ ഏറെ കൗതുകത്തോടെ ശ്രവിച്ചിരുന്നു.

ടിബിറ്റിന്റെ പശ്ചാത്തലത്തില്‍ പുതുമയുള്ള പ്രമേയമാണ് ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി. ഇംഗ്ലീഷില്‍ നോ മാന്‍സ് ലാന്റ് എന്ന പേരിലും ഒരേസമയം ചിത്രമെടുക്കുന്നുണ്ട്.

ബോളിവുഡ് സുന്ദരിയും നേപ്പാളിയുമായ മനീഷ കൊയ് രാളയും ഈ സിനിമയിലുണ്ടാവും. പൂര്‍ണിമ ഇമേജ് ലൊക്കേഷന്‍സിന്റെ ബാനറില്‍ ഷിജു സുദേവന്‍ നിര്‍മിയ്ക്കുന്ന ഇടവപ്പാതിയുടെ ലൊ്‌ക്കേഷന്‍ മെര്‍ക്കാറ, ചിത്രദുര്‍ഗ, കാണ്മണ്ഡു എന്നിവിടങ്ങളാണ്.

Story first published:  Thursday, December 29, 2011, 14:18 [IST]

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter