twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരെയും തിരിച്ചറിയാതെ ജഗതി

    By Ajith Babu
    |

    Jagathy Sreekumar
    വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ചികിത്സ മാസങ്ങള്‍ നീളുമെന്ന് സൂചന. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിക്കുന്നത്.

    വാഹനാപകടത്തെത്തുടര്‍ന്ന് ജഗതിയുടെ വലതുവശം തളര്‍ന്നു പോയിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി വലതുകാല്‍ അനങ്ങുന്നുണ്ടെന്നും ഇത് ആശാവഹമായ ലക്ഷണമാണെന്നാണ് ഡോക്ടര്‍ കരുതുന്നത്. വലതുകാലിലെ അനക്കം കൈയിലേക്കും അവിടെ നിന്ന് സംസാരശേഷിയിലേക്കും പുരോഗമിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.

    അപകടത്തില്‍ തലച്ചോറിനേറ്റ ക്ഷതമാണ് ജഗതിയുടെ ആരോഗ്യനില വഷളാക്കിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന്
    ജഗതിയുടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടിരുന്നു. ഹൃദയാഘാതം പോലെ തലച്ചോറിനുണ്ടായ ആഘാതമാണ് അദ്ദേഹത്തിന്റെ നില സങ്കീര്‍ണമാക്കിയത്.

    ജഗതിയുടെ ശരീരത്തിലുണ്ടായ മുറിവുകളും എല്ലിന്റെ പൊട്ടലുകളുമെല്ലാം ഭേദപ്പെട്ടുവരുന്നുണ്ട്. ശാരീരികമായി മെച്ചപ്പെടുന്നുണ്ടെങ്കിലും തലച്ചോറിന്റ കാര്യത്തില്‍ ഈ പുരോഗതി ദൃശ്യമല്ലെന്നതാണ് ഡോക്ടര്‍മാരെ ആശങ്കപ്പെടുത്തുന്നത്. ഒരുപ്രത്യേകതരം അര്‍ദ്ധബോധാവസ്ഥയിലാണ് ജഗതിയെന്ന് സൂചനകളുണ്ട്.

    ആരെയും തിരിച്ചറിയാനാവുന്നില്ല. ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നല്‍കുന്നത്. പ്രതികരണത്തിനു് സഹായിക്കുന്ന ഇന്ദ്രിയങ്ങളെ സാവധനമാണെങ്കിലും പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. ഇതിനുള്ള സങ്കീര്‍ണമായ ചികിത്സാപ്രക്രിയയാണ് ന്യൂറോ റീഹാബിലിറ്റേഷന്‍.

    English summary
    Jagathy is still not in a condition to speak and communicate, his state has improved considerably.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X