Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ആഞ്ജനേയന്റെ വീട്ടിലല്ല താമസം

Posted by:
Published: Friday, June 1, 2012, 15:05 [IST]

ananya denies rumors 3
വിവാഹം വീട്ടുകാര്‍ തടഞ്ഞതോടെ അനന്യ ആഞ്ജനേയനൊപ്പം താമസിയ്ക്കുന്നുവെന്ന തരത്തിലൊരു ഗോസിപ്പും അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാലിത് പാടേനിഷേധിയ്ക്കുകയാണ് താരം. ഞാന്‍ എന്റെ വീട്ടില്‍ തനനെയാണ് താമസിയ്ക്കുന്നത്. രണ്ടുവീട്ടുകാര്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും അനന്യ വ്യക്തമാക്കുന്നു.

എന്നാല്‍ വിവാഹനിശ്ചയവും മറ്റും വിവാദങ്ങളിലകപ്പെട്ടത് ആഞ്ജനേയനെ വിഷമിപ്പിയ്ക്കുന്നുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളിലൊന്നും ഇടപെടാതിരുന്ന സാധാരണക്കാരനായിരുന്നു അദ്ദേഹം. എന്നാലിപ്പോള്‍ എല്ലാവരും അറിയുന്ന ഒരാളായി മാറി. എന്നാലതൊരു പ്രശസ്തിയില്ല. ഒരുപാടു ചോദ്യങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വരുന്നുണ്ട്.

ഏതോ തെറ്റുകാരനെപ്പോലെയാണ് അദ്ദേഹത്തെ ആളുകള്‍ കാണുന്നത്. ഒരു രാത്രി വെളുത്തപ്പോഴേക്കും ഉണ്ടായ മാറ്റങ്ങളാണിതെല്ലാം. ഇതുപോലൊരു കാര്യം കിട്ടിയാല്‍ അവര്‍ കാര്യങ്ങള്‍ തലകീഴായി മറിയ്ക്കും. പറഞ്ഞുകേട്ട വിവാദങ്ങളെപ്പറ്റി അനന്യ പറയുന്നതിങ്ങനെയാണ്. ഒരു സിനിമാക്കഥ പോലെയായി എന്റെ ജീവിതം മാറിക്കൊണ്ടിരിയ്ക്കുന്നു, ഗോസിപ്പുകളില്‍ നിന്നും അകന്നു ജീവിച്ച വ്യക്തിയാണ് ഞാന്‍. പക്ഷേ, ഈ ഗോസിപ്പുകള്‍ ശരിയാണെങ്കില്‍ കഴിഞ്ഞ അഞ്ചാറു മാസത്തിനുള്ളില്‍ ജീവിതമാകെ മാറിപ്പോകേണ്ടതായിരുന്നു.

ഞങ്ങളുടെ വിഷമങ്ങള്‍ പങ്കുവെയ്ക്കാന്‍ ഞങ്ങള് മാത്രമേയുള്ളൂ. ഞാന്‍ ആരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. അതിലിടപെടാന്‍ ആര്‍ക്കും അവകാശമില്ല. തന്നെപ്പറ്റി പരദൂഷണം പരത്തുന്നവര്‍ക്കുള്ള അനന്യയുടെ മറുപടി ഇതാണ്.
ആദ്യപേജില്‍
വിവാഹം നാട്ടുകാര്‍ തീരുമാനിക്കേണ്ട-അനന്യ

English summary
It was not a Happy Valentine’s Day for actress Ananya, who got engaged to a businessman Anjaneyan recently,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Test , Lord's Cricket Ground, St John's Wood
England: 180 / 6, 59 Overs
IPL, M Chinnaswamy Stadium, Bangalore
Royal Challengers Bangalore won by 24 runs
IPL, Himachal Pradesh Cricket Association Stadium, Dharmasala
Kings XI Punjab won by 50 runs